Daily Readings for Saturday January 19,2019

January 2019
S M T W T F S
  12345
6789101112
13141516171819
20212223242526
2728293031  
<< Dec   Feb > >>

Reading 1, നിയ 32:37-43 : ഞാനല്ലാതെ മറ്റൊരു ദൈവമില്ല

 37 അവിടുന്നു ചോദിക്കും, അവരുടെ ദേവന്‍മാരെവിടെ? അവര്‍ അഭയം പ്രാപിച്ച പാറയെവിടെ?38 അവര്‍ അര്‍പ്പിച്ച ബലികളുടെ കൊഴുപ്പ്ആസ്വദിക്കുകയും കാഴ്ചവച്ചവീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്‍മാരെവിടെ? അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ. അവരായിരിക്കട്ടെ, നിങ്ങളുടെ സംരക്ഷകര്‍!39 ഇതാ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്‍െറ കൈയില്‍ നിന്നു രക്ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല.40 ഇതാ, സ്വര്‍ഗത്തിലേക്കു കരമുയര്‍ത്തിഞാന്‍ പ്രഖ്യാപിക്കുന്നു: ഞാനാണ് എന്നേക്കും ജീവിക്കുന്നവന്‍.41 തിളങ്ങുന്ന വാളിനു ഞാന്‍ മൂര്‍ച്ച കൂട്ടും; വിധിത്തീര്‍പ്പു കൈയിലെടുക്കും; എന്‍െറ ശത്രുക്കളോടു ഞാന്‍ പക വീട്ടും; എന്നെ വെറുക്കുന്നവരോടു പകരം ചോദിക്കും.42 എന്‍െറ അസ്ത്രങ്ങള്‍ രക്തം കുടിച്ചുമദിക്കും, എന്‍െറ വാള്‍ മാംസം വിഴുങ്ങും; മാരകമായ മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം;ശത്രുനേതാക്കളുടെ ശിരസ്സുകളും.43  ജനതകളേ, നിങ്ങള്‍ അവിടുത്തെജനത്തോടൊത്ത് ആര്‍ത്തു വിളിക്കുവിന്‍; അവിടുന്ന് തന്‍െറ ദാസന്‍മാരുടെ രക്തത്തിന് പ്രതികാരം ചെയ്യും; എതിരാളികളോടു പകരം ചോദിക്കും; തന്‍െറ ജനത്തിന്‍െറ ദേശത്തു നിന്നുപാപക്കറനീക്കിക്കളയും.


Reading 2, ഏശയ്യാ 49:1-4 : എന്റെ അവകാശം കർത്താവ്

 1 തീരദേശങ്ങളേ, വിദൂരജനതകളേ, എന്‍െറ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു.2 എന്‍െറ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്‍െറ കൈയുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്ര മാക്കി, തന്‍െറ ആവനാഴിയില്‍ അവിടുന്ന് ഒളിച്ചുവച്ചു.3 ഇസ്രായേലേ, നീ എന്‍െറ ദാസ നാണ്, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തു.4 ഞാന്‍ പറഞ്ഞു: ഞാന്‍ വ്യര്‍ഥമായി അധ്വാനിച്ചു; എന്‍െറ ശക്തി വ്യര്‍ഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്‍െറ അവകാശം കര്‍ത്താവിലും പ്രതിഫലം ദൈവത്തിലുമാണ്.


Reading 3, 2 തിമോ 2:1-5 : മിശിഹായുടെ നല്ല പടയാളികളെ പോലെ കഷ്ടപ്പാടുകൾ സഹിക്കുക

 1 എന്‍റെ മകനേ നീ യേശുക്രിസ്തുവിന്‍റെ കൃപാവരത്തില്‍നിന്നും ശക്തി സ്വീകരിക്കുക.2 അനേകം സാക്ഷികളുടെ മുമ്പില്‍വച്ചു നീ എന്നില്‍നിന്നു കേട്ടവ, മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിവുള്ള വിശ്വസ്തരായ ആളുകള്‍ക്കു പകര്‍ന്നുകൊടുക്കുക.3 യേശുക്രിസ്തുവിന്‍റെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടുകള്‍ സഹിക്കുക.4 സൈനികസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പടയാളി തന്നെ സൈന്യത്തില്‍ ചേര്‍ത്ത ആളിന്‍റെ ഇഷ്ടം നിറവേറ്റാനുള്ളതിനാല്‍ മറ്റു കാര്യങ്ങളില്‍ തലയിടാറില്ല.5 നിയമാനുസൃതം മത്സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല


Gospel, മത്താ 10 :24-33 : നിർഭയം സഖ്യം വഹിക്കുക

 24 ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല; ഭൃത്യന്‍യജമാനനെക്കാള്‍ വലിയ വനല്ല.25 ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍ അവന്‍െറ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!26   നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.27 അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍.28 ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.29 ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്‍െറ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.30 നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.31 അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ.32 മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍െറ സ്വര്‍ഗസ്ഥനായ പിതാവിന്‍െറ മുമ്പില്‍ ഞാനും ഏറ്റുപറയും.33 മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്‍െറ സ്വര്‍ഗസ്ഥനായ പിതാവിന്‍െറ മുമ്പില്‍ ഞാനും തള്ളിപ്പറയും.


Back to Top

Never miss an update from Syro-Malabar Church