Daily Readings for Saturday January 12,2019

January 2019
S M T W T F S
  12345
6789101112
13141516171819
20212223242526
2728293031  
<< Dec   Feb > >>

Reading 3, റോമാ 9:30-33 : വിജാതീയർ പ്രാപിച്ച നീതി

 30 അപ്പോള്‍ നമ്മള്‍ എന്തു പറയണം? നീതി അന്വേഷിച്ചു പോകാതിരുന്ന വിജാതീയര്‍ നീതി, അതായത് വിശ്വാസത്തിലുള്ള നീതി, പ്രാപിച്ചു എന്നുതന്നെ.31 നിയമത്തിലധിഷ്ഠിതമായ നീതി അന്വേഷിച്ചുപോയ ഇസ്രായേലാകട്ടെ, ആ നിയമം നിറവേറ്റുന്നതില്‍ വിജയിച്ചില്ല.32 എന്തുകൊണ്ട്? അവര്‍ വിശ്വാസത്തിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് അന്വേഷിച്ചത്. ഇടര്‍ച്ചയുടെ പാറമേല്‍ അവര്‍ തട്ടിവീണു.33   ഇതാ! തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയും സീയോനില്‍ ഞാന്‍ സ്ഥാപിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവര്‍ക്കു ലജ്ജിക്കേണ്ടിവരുകയില്ല എന്ന് എഴുതപ്പെട്ടിരിക്കുന്നു.


Gospel, യോഹ 10: 31-39 : പിതാവ് വിശുദ്ധീകരിച്ചു ലോകത്തിലേക്ക് അയച്ച പുത്രൻ

 31   യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു.32   യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്?33 യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂല മല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യ നായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു.34 യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?35 വിശുദ്ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.36 അങ്ങനെയെങ്കില്‍, പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ?37 ഞാന്‍ എന്‍െറ പിതാവിന്‍െറ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ.38 എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്‍ക്കുകയും ചെയ്യും.39 വീണ്ടും അവര്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ കൈയില്‍നിന്ന് രക്ഷപെട്ടു.


Back to Top

Never miss an update from Syro-Malabar Church