ഉയിര്‍പ്പുകാലം
മുന്തിരിച്ചെടിയും ശാഖകളും


Reading 3, എഫേ 5: 1-5 : ദൈവത്തെ അനുകരിക്കുക
നിങ്ങള്‍ വത്സലമക്കളെപ്പോലെ, ദൈവത്തിന്റെ അനുകര്ത്താക്കളായിരിക്കുവിന്. മിശിഹാ നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി ദൈവത്തിന് സുരഭിലകാഴ്ചയും ബലിയുമായി തന്നത്തന്നെ സമര്‍പ്പിക്കുകയും ചെയ്തപോലെ നിങ്ങളും സ്നേഹത്തില്‍ ചരിക്കുവിന്‍. വിശുദ്ധര്ക്കു യോജിച്ചപോലെ, നിങ്ങള്‍ ക്കിടയില്, വ്യഭിചാരവും ഒരുവിധ അശുദ്ധിയും അത്യാഗ്രഹവും പരാമര്‍ശിക്കപ്പെടുകപോലും അരുത്. മ്ലേച്ഛതയോ വ്യര്ത്ഥഭാഷണമോ ചാപല്യമോ അല്ല, പ്രത്യുത, കൃതജ്ഞതാസ്തോത്രമാണ് സമുചിതം. കാരണം, ഒരു വ്യഭിചാരിക്കും അശു ദ്ധനും അത്യാഗ്രഹിക്കും - അതായത് വിഗ്രഹാരാധകനും - ദൈവത്തിന്റെയും മിശിഹായുടെയും രാജ്യത്തില്‍ അവകാശമുണ്ടായിരിക്കുകയില്ലെന്ന് നിശ്ചയമായും അറിഞ്ഞുകൊള്ളുവിന്‍.
Gospel, യോഹ 15: 11-17 : മുന്തിരിച്ചെടിയും ശാഖകളും
ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്ണമാകാനും വേണ്ടിയാണ്. ഇതാകുന്നു എന്റെ കല്പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. ഒരുവന് തന്റെ സ്നേഹിതര്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല. ഞാന്‍ നിങ്ങളോടു കല്പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്നേഹിതരാണ്. ഇനി ഞാന്‍ നിങ്ങളെ ദാസന്മാര് എന്നു വിളിക്കുകയില്ല. കാരണം, യജമാനന് ചെയ്യുന്നതെന്തെന്ന് ദാസന് അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടവയെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു. നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്.നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടന്നു നിങ്ങള്‍ക്കു നല്‍കും. ഞാന്‍ നിങ്ങളോടു കല്പിക്കുന്നു: പരസ്പരം സ്നേഹിക്കുവിന്‍.