Daily Readings for Monday May 07,2018

Reading 3, 1 പത്രോസ് 2: 1-5 : സജീവശിലയായ മിശിഹായെ സമീപിക്കാം

നിങ്ങള്‍ സകല തിന്മയും എല്ലാ വഞ്ചനയും കാപട്യവും അസൂയയും സര്‍വ അപവാദവും ഉപേക്ഷിക്കുവിന്‍. രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന്, നവജാതശിശുക്കളെപ്പോലെ നിങ്ങള്‍ പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ദാഹിക്കുവിന്‍. കര്‍ത്താവ് നല്ലവനാണെന്ന് നിങ്ങള്‍ രുചിച്ചറിഞ്ഞിട്ടുണ്ടല്ലോ. അതിനാല്‍, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്കരിച്ചതും ദൈവം തിരഞ്ഞെടുത്തതുമായ അമൂല്യ ശിലയാണ് അവന്‍. നിങ്ങള്‍ സജീവ ശിലകള്‍കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. ഈശോമിശിഹാവഴി ദൈവത്തിനു സ്വീകാര്യമായ ആത്മീ യബലികളര്‍പ്പിക്കുന്നതിന് വിശുദ്ധപൗരോഹിത്യമാകുകയും ചെയ്യട്ടെ.


Gospel, മത്തായി 23: 23-28 : ഫരിസേയരുടെ കപടത

കപടനാട്യക്കാരായ നിയമ ജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ കര്‍പ്പൂരത്തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമ ത്തിലെ ഗൗരവമേറിയ കാര്യങ്ങ ളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യു ന്നു. ഇവയാണു നിങ്ങള്‍ ചെയ്യേ ണ്ടിയിരുന്നത്, മറ്റുള്ളവ അവഗണി ക്കാതെതന്നെ. അന്ധരായ വഴികാട്ടി കളേ, കൊതുകിനെ അരിച്ചുനീക്കു കയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണു നിങ്ങള്‍! കപട നാട്യക്കാരായ നിയമജ്ഞരേ, ഫരി സേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍റെയും ഭക്ഷ ണപാത്രത്തിന്‍റെയും പുറം വെടിപ്പാ ക്കുന്നു; എന്നാല്‍, അവയുടെ ഉള്ള് കവര്‍ച്ചയും അത്യാര്‍ത്തിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. അന്ധ നായ ഫരിസേയാ, പാനപാത്രത്തി ന്‍റെയും ഭക്ഷണ പാത്രത്തിന്‍റെയും പുറംകൂടി ശുദ്ധമാകാന്‍ വേണ്ടി ആദ്യമേ അകം ശുദ്ധമാക്കുക. കപ ടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോ ഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലി ന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി 

മനുഷ്യര്‍ക്ക് നീതിമാന്മാരായി കാണപ്പെടുന്ന നിങ്ങള്‍, ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്.


Back to Top

Never miss an update from Syro-Malabar Church