Daily Readings for Sunday May 06,2018

Reading 1, ഏശയ്യാ 52:7-12 : ലോകം മുഴുവൻ ദൈവത്തിന്റെ രക്ഷ കാണും

കര്‍ത്താവിന്‍െറ ഭുജമേ, ഉണരുക, ഉണര്‍ന്നു . മുന്‍കാല തലമുറകളെ, പൂര്‍വകാലങ്ങളിലെ പ്പോലെ ഉണരുവിന്‍. റാഹാബിനെ വെട്ടിനുറുക്കിയതും മഹാസര്‍പ്പത്തെ കുത്തിപ്പിളര്‍ന്നതും അങ്ങല്ലേ! അത്യഗാ ധത്തിലെ ജലത്തെ വറ്റിച്ചത് അങ്ങല്ലേ? മോചിതര്‍ക്കു കടന്നുപോകാന്‍ സമുദ്ര ത്തിന്‍െറ ആഴത്തില്‍ പാതയൊരുക്കി യതും അങ്ങല്ലേ? കര്‍ത്താവ് വീണ്ടെടു ത്തവര്‍ സീയോനിലേക്കു ഗാനാലാപ ത്തോടെ തിരിച്ചുവരും. നിത്യമായ ആനന്ദം അവര്‍ ശിരസ്സില്‍ ചൂടും. സന്തോഷവും ആഹ്ളാദവും അവരില്‍ നിറയും. ദുഃഖവും നെടുവീര്‍പ്പും അവരെ വിട്ടുപോകും.

സദ്വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷി ക്കുകയും സീയോനോടു നിന്‍െറ ദൈവം ഭരിക്കുന്നുവെന്നു പറയു കയും ചെയ്യുന്നവന്‍െറ പാദം മല മുകളില്‍ എത്ര മനോഹരമാണ്! ശ്രദ്ധിക്കുക, നിന്‍െറ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷ ത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ ത്താവ് സീയോനിലേക്കു തിരികെ വരുന്നത് അവര്‍ നേരിട്ടുകാണുന്നു. ജറുസലെമിലെ വിജനതകളേ, ആര്‍ത്തു പാടുവിന്‍! കര്‍ത്താവ് തന്‍െറ ജനത്തെ ആശ്വസിപ്പിച്ചിരി ക്കുന്നു; ജറുസലെമിനെ മോചിപ്പിച്ചി രിക്കുന്നു. തന്‍െറ പരിശുദ്ധകരം എല്ലാ ജനതകളുടെയും മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭൂമിയുടെ എല്ലാ അതിര്‍ത്തികളും നമ്മുടെ ദൈവത്തില്‍നിന്നുള്ള രക്ഷ കാണും. പോകുവിന്‍, പോകുവിന്‍, അവിടെനിന്ന് കടന്നു പോകുവിന്‍. അശുദ്ധ വസ്തുക്കളെ സ്പര്‍ശിക്കരുത്. കര്‍ത്താവിന്‍െറ പാത്രവാഹകരേ, നിങ്ങള്‍ അവളില്‍ നിന്ന് ഓടിയകലുവിന്‍. നിങ്ങളെത്ത ന്നെ ശുദ്ധീകരിക്കുവിന്‍. നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുക യും വേണ്ടാ. കര്‍ത്താവ് നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്‍െറ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍.


Reading 2, അപ്പ. പ്രവ 10:9-16 : എല്ലാം ദൈവം വിശുദ്ധീകരിച്ചവ

കേസറിയായില്‍  കൊര്‍ണേലി          യൂസ് എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്‍ ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യവിഭാഗത്തിലെ  ശതാധിപനായിരുന്നു. മുഴുവന്‍ കുടുംബത്തോടുമൊപ്പം ഭക്തനും ദൈവഭയമുള്ളവനും ആയിരുന്ന അവന്‍, ജനത്തിനു വളരെയേറെ ദാനധര്‍മം ചെയ്യുന്നവനും ദൈവത്തോടു നിരന്തരം പ്രാര്‍ത്ഥിക്കുന്നവനു മായിരുന്നു. ഒരു ദിവസം ഏതാണ്ട് ഒമ്പതാംമണിക്കൂറില്‍ കൊര്‍ണേലിയൂസ് എന്നുവിളിച്ചുകൊണ്ട് ഒരു ദൈ വദൂതന്‍ അടുത്തേക്കു വരുന്നത് ദര്‍ശനത്തില്‍ അവന്‍ വ്യക്തമായി കണ്ടു.അവനെ ഉറ്റുനോക്കിക്കൊണ്ട് വിഹ്വലനായി അവന്‍ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതന്‍ പറഞ്ഞു: നിന്‍റെ പ്രാര്‍ ത്ഥനകളും ദാനധര്‍മ്മങ്ങളും ദൈവസന്നിധിയില്‍ സ്മരണാര്‍ച്ചനയായി എത്തിയിരിക്കുന്നു. യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നുവിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. അവന്‍ കടല്‍ത്തീരത്തു വീടുള്ള തുകല്പണിക്കാരന്‍ ശിമയോന്‍റെകൂടെ താമസിക്കുന്നു. തന്നോ ടു സംസാരിച്ച ദൂതന്‍ പോയപ്പോള്‍ അ വന്‍ തന്‍റെ രണ്ടു ഭൃത്യന്‍മാരെയും അംഗരക്ഷകന്‍മാരില്‍ ഭക്തനായ ഒരു പടയാളിയെയും വിളിച്ച്, എല്ലാം വിശദീകരിച്ചുകൊടുത്ത് യോപ്പായിലേക്കയച്ചു. 

അവര്‍ യാത്രചെയ്ത് പിറ്റേ ദിവസം നഗരത്തെ സമീപിച്ചപ്പോള്‍ പത്രോസ് പ്രാര്‍ത്ഥിക്കാന്‍ മട്ടുപ്പാവിലേക്കു പോകുകയായിരുന്നു. ഏകദേശം ആറാംമണിക്കൂറായിരുന്നു. അവനു വിശക്കുകയും എന്തെങ്കി ലും ഭക്ഷിക്കണമെന്നു തോന്നുക യും ചെയ്തു. അവര്‍ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍ അവന് ഒരു ഭക്തിപാരവശ്യമുണ്ടായി. സ്വര്‍ഗം തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള എന്തോ ഒന്ന് നാലു കോണിലും പിടിച്ച് ഭൂമിയിലേക്ക് ഇറക്കപ്പെടുന്നതും അവന്‍ കണ്ടു. ഭൂമിയിലെ എല്ലാത്തരം നാല്ക്കാലികളും ഇഴജന്തുക്കളും ആ         കാശപ്പറവകളും അതിലുണ്ടായിരുന്നു. അപ്പോള്‍ ഒരു സ്വരവുമുണ്ടായി: പത്രോസേ, എഴുന്നേല്ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക. പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല. രണ്ടാമതും ഒരു സ്വരമുണ്ടായി: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ വിളിക്കരുത്.  മൂന്നു പ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടന്‍തന്നെ വിരിപ്പ് ആകാശത്തേക്ക് എടുക്കപ്പെടുകയും ചെയ്തു.


Reading 3, എഫേസോസ് 2:11-22 : എല്ലാവരും മിശിഹായിൽ ഒന്ന്

എന്നാല്‍, കരുണാസമ്പന്നനായ ദൈവം നമ്മെ സ്നേഹിച്ച അവിടത്തെ വലിയ സ്നേഹത്താല്‍, അപരാധങ്ങള്‍ മൂലം നമ്മള്‍ മരിച്ചവരായിരിക്കേ, മിശി ഹായോടു നമ്മെ ജീവിപ്പിച്ചു; കൃപയാലാണ് നിങ്ങള്‍ രക്ഷിതരായത്. ഈ ശോമിശിഹായോടുകൂടെ ഉയിര്‍പ്പിച്ച് നമ്മെ സ്വര്‍ഗത്തില്‍ ഒപ്പമിരുത്തി. അവിടന്ന് ഈശോമിശിഹായില്‍ നമ്മോടു കാട്ടിയ ദയയിലെ അപരിമേയമായ കൃപാസമൃദ്ധി വരാനിരിക്കുന്ന കാലങ്ങളില്‍ വ്യക്തമാക്കാനാണിത്. എന്തെന്നാല്‍, വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിതരായിരിക്കുന്നത്. ഇത് നിങ്ങളില്‍ നിന്നല്ല; ദൈവത്തിന്‍റെ ദാനമാണ്. പ്രവൃത്തികളില്‍നിന്നല്ല; ആരും അഹങ്കരിക്കാതിരിക്കാനാണിത്. കാരണം, നാം അവിടത്തെ കരവേലയാണ്. ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി നാം ഈശോമിശിഹായില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. അവയില്‍ നാം ചരിക്കേണ്ടതിനാണിത്.  ശാരീരികമായി ജനതകള്‍ ആയിരുന്നപ്പോള്‍ ശരീരത്തില്‍ കൈ കൊണ്ടു ചെയ്ത പരിച്ഛേദനമുള്ളവരെന്നു കരുതപ്പെടുന്നവരാല്‍ നി ങ്ങള്‍ അപരിച്ഛേദിതര്‍ എന്നു വിളിക്കപ്പെട്ടിരുന്നത് ഓര്‍ക്കുക. ആ സമയത്ത് നിങ്ങള്‍ മിശിഹായില്ലാതെ, ഇസ്രായേലിന്‍റെ പൗരത്വത്തിന് അന്യരായവരും വാഗ്ദാനത്തിന്‍റെ ഉടമ്പടികള്‍ക്ക് അപരിചിതരും പ്രത്യാശാരഹിതരും ലോകത്തില്‍ നിരീശ്വരരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍, അന്ന് വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഈശോമിശിഹായില്‍, മിശിഹായു ടെ രക്തത്തില്‍, സമീപസ്ഥരായിരിക്കുന്നു. എന്തെന്നാല്‍,  അവനാണ് നമ്മുടെ സമാധാനം; തന്‍റെ ശരീരത്തില്‍ ഇരുകൂട്ടരെയും ഒന്നാക്കുക യും പരസ്പരം വിഭജിക്കുന്ന മതില്‍ - ശത്രുത - തകര്‍ക്കുകയും ചെയ്തവന്‍. ചട്ടങ്ങളുടെ കല്പനയടങ്ങുന്നനിയമം ഇല്ലാതാക്കി, തന്നില്‍ ഇരുകൂട്ടരെയും പുതിയ മനുഷ്യരാക്കി രൂപം കൊടുത്ത് അവന്‍ സമാധാനം സ്ഥാപിച്ചു. കുരിശുവഴി, തന്നില്‍ ശത്രുത നിഗ്രഹിച്ച് ഒരു ശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോട് അനുരഞ്ജിപ്പിക്കുന്നതിനു വേണ്ടിയാണിത്. അവന്‍ വന്ന് വിദൂരസ്ഥരായ നിങ്ങളോടു സമാധാനം പ്രസംഗിച്ചു; സമാധാനം സമീപസ്ഥരോടും. കാരണം, അവനിലൂടെ നമ്മള്‍ ഇരുകൂട്ടര്‍ ക്കും ഒരേ ആത്മാവില്‍ പിതാവിങ്കലേക്കു പ്രവേശനമുണ്ട്. അതിനാല്‍, ഇനിമേല്‍ നിങ്ങള്‍ അപരിചിതരോ പരദേശികളോ അല്ല; പ്രത്യുത, വിശുദ്ധരുടെ സഹപൗരരും ദൈവത്തിന്‍റെ കുടുംബാംഗങ്ങളുമാണ്; ശ്ലീഹന്മാരുടെയും പ്രവാചകന്മാരുടെയും അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവര്‍; അതിന്‍റെ മൂലക്കല്ലോ, ഈശോമിശി ഹായും. അവനില്‍ ഭവനമാകെ സമന്വയിക്കപ്പെട്ട് കര്‍ത്താവില്‍ വിശുദ്ധ മന്ദിരമായി വളരുന്നു. അവനില്‍, നിങ്ങളും ദൈവത്തിന്‍റെ വാസസ്ഥലമായി ആത്മാവില്‍ ഒന്നിച്ചു പണിയപ്പെടുന്നു. 


Gospel, യോഹ 17: 20-26 : അവരെല്ലാവരും ഒന്നാകണം

ഇവ പറഞ്ഞശേഷം ഈശോ സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു: പിതാവേ, സമയം വന്നിരിക്കുന്നു; പുത്രന്‍ അവിടത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്ത്വപ്പെടുത്തണമേ. എന്തെന്നാല്‍, അവിടന്ന് അവനു നല്കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ പ്രദാനം ചെയ്യേണ്ടതിന് എല്ലാവരുടെയുംമേല്‍ അവിടന്ന് അവന് അധികാരം കൊടുത്തിരിക്കുന്നുവല്ലോ. ഇതാണ് നിത്യജീവന്‍:  ഏകസത്യദൈവമായ അവിടത്തെയും അങ്ങ് അയച്ച ഈശോമിശിഹായേയുംഅവര്‍ അറിയുക. അവിടന്ന് എന്നെ ഏല്പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടത്തെ ഞാന്‍ മഹത്ത്വപ്പെടുത്തി. ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടത്തോടുകൂടെയുണ്ടായിരുന്ന മഹത്ത്വത്താല്‍ 

ഇപ്പോള്‍ അവിടത്തെ സന്നിധിയില്‍ 

എന്നെ മഹത്ത്വപ്പെടുത്തണമേ. ലോകത്തില്‍നിന്ന് അവിടന്ന് എനിക്കു നല്കിയവര്‍ക്ക് അവിടത്തെ നാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നല്കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു. അങ്ങ് എനിക്കു നല്കിയവയെല്ലാം അങ്ങില്‍നിന്നാണെന്ന് അവര്‍ ഇപ്പോള്‍ അറിയുന്നു. എന്തെന്നാല്‍, അങ്ങ് എനിക്കു നല്കിയ വചനം ഞാന്‍ അവര്‍ക്കു നല്കി. അവര്‍ അതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍നിന്നു വന്നുവെന്ന് സത്യമായി അറിയുകയും അങ്ങ് എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു. ഞാന്‍ അവര്‍ക്കുവേണ്ടിയാണ് യാചിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കുവേണ്ടിയാണ് യാചിക്കുന്നത്. എന്തെന്നാല്‍, അവര്‍ അങ്ങേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്; അങ്ങേക്കുള്ളവയെല്ലാം എന്‍േറതും. ഞാന്‍ അവയില്‍ മഹത്ത്വപ്പെട്ടിരിക്കുന്നു. ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, അവര്‍ ലോകത്തിലാണ്. ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടന്ന് എനിക്കു നല്കിയ അവരെ അങ്ങേ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ. ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, അങ്ങ് എനിക്കു നല്കിയ അവരെ അങ്ങേ നാമത്തില്‍ ഞാന്‍ സംരക്ഷിച്ചു; ഞാന്‍ അവരെ കാത്തുസൂക്ഷിച്ചു. ലിഖിതം പൂര്‍ത്തിയാകാന്‍വേണ്ടി, നാശത്തിന്‍റെ പുത്രനല്ലാതെ അവരില്‍ ആരും നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ഇതാ, ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തില്‍വച്ചു ഞാന്‍ സംസാരിക്കുന്നത്  എന്‍റെ സന്തോഷം അവരില്‍ പൂര്‍ണമായി ഉണ്ടാകേണ്ടതിനാണ്. അവിടത്തെ വചനം അവര്‍ക്കു ഞാന്‍ നല്കിയിരിക്കുന്നു. എന്നാല്‍, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാല്‍, ഞാന്‍ ലോകത്തിന്‍റേ

തല്ലാത്തപോലെ, അവരും ലോകത്തി

ന്‍റേതല്ല. ലോകത്തില്‍  നിന്ന്  അവരെ അവിടന്ന് എടുക്കണമെന്നല്ല, ദുഷ്ടനില്‍നിന്ന് അവരെ കാത്തുകൊള്ളണമെന്നാണു ഞാന്‍ യാചിക്കുന്നത്. ഞാന്‍ ലോകത്തിന്‍േറതല്ലാത്തപോലെ അവരും ലോകത്തിന്‍േറതല്ല.  അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടത്തെ വചനമാണ് സത്യം. അങ്ങ് എന്നെ ലോകത്തിലേക്കയച്ചപോലെ, ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു. അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരി

ക്കുന്നു.


Back to Top

Never miss an update from Syro-Malabar Church