Daily Readings for Saturday May 05,2018

Reading 3, ഹെബ്രാ 7: 11-17 : മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം പുരോഹിതന്‍

ലേവ്യപൗരോഹിത്യത്തിലൂടെയാണ് പൂര്‍ണതയെങ്കില്‍ - ജനത്തിന് അതിലൂടെയാണല്ലോ നിയമം നല്കപ്പെട്ടത് - അഹറോന്‍റെ ക്രമപ്രകാരം എന്നു പറയപ്പെടാതെ മെല്‍ ക്കിസെദേക്കിന്‍റെ ക്രമപ്രകാരം മറ്റൊ രു പുരോഹിതന്‍ ഉദയം ചെയ്തിരിക്കുന്നതിന്‍റെ ആവശ്യമെന്ത്? കാരണം, പൗരോഹിത്യത്തില്‍ മാറ്റം വന്നപ്പോള്‍ നിയമത്തിലും മാറ്റം വരുക ആവശ്യമായിരുന്നു. ഇവയൊക്കെ ആരെക്കുറിച്ചു പറയപ്പെട്ടിരിക്കുന്നുവോ, അവന്‍ വേറൊരു വംശത്തില്‍പ്പെട്ടവനായിരുന്നു.  ആ വംശത്തില്‍നിന്നാകട്ടെ, ആരും ബലിപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്തിട്ടുമില്ല. നമ്മുടെ കര്‍ത്താവു വന്നത് യൂദായുടെ വംശത്തില്‍ നിന്നാണെന്നു സ്പഷ്ടമാണ്. ഈ വംശത്തെക്കുറിച്ച്, പുരോഹിതരെ സംബന്ധിച്ച കാര്യങ്ങളൊ ന്നും മോശ പറഞ്ഞില്ല. മെല്‍ക്കിസെദേക്കിന്‍െറ സാദൃശ്യത്തിലുള്ള മറ്റൊരു പുരോഹിതന്‍ ഉദയം ചെയ്യുമ്പോള്‍ ഇതു കൂടുതല്‍ വ്യക്തമാകുന്നു. ഇവനോ, ശാരീരിക കല്പനയുടെ നിയമപ്രകാരമല്ല, പ്രത്യുത, അക്ഷയമായ ജീവന്‍െറ ശക്തിയ്ക്കനുസരിച്ചാണ് പുരോഹിതനായത്. എന്തെന്നാല്‍, നീ എന്നേക്കും മെല്‍ക്കിസെദേക്കിന്‍െറ ക്രമപ്രകാരം പുരോഹിതന്‍ എന്നു സാക്ഷ്യപ്പെടുത്തപ്പെട്ടിരിക്കുന്നു.


Gospel, യോഹ 15: 26-16: 4 : ലോകം നിങ്ങളെ വെറുക്കും

ഞാന്‍ പിതാവിന്‍റെ അടുത്തുനിന്ന്  അയയ്ക്കുന്ന ആശ്വാസകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച്  സാക്ഷ്യം നല്കും. ആരംഭം മുതല്‍ എന്നോടുകൂടെയുള്ളവരായതുകൊണ്ട് നിങ്ങളും സാക്ഷ്യം നല്കും. നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനാണഞാന്‍ ഇവ നിങ്ങളോടു പറഞ്ഞത്. അവര്‍ നിങ്ങളെ സിനഗോഗുകളില്‍നിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നു എന്നു കരുതുന്ന സമയം വരുന്നു. അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും. അവരുടെ സമയം വരുമ്പോള്‍, ഇവ ഞാന്‍ പറഞ്ഞിരുന്നു എന്നു നിങ്ങള്‍ ഓര്‍മ്മിക്കാന്‍വേണ്ടി  ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങള്‍ ആരംഭത്തിലേ നിങ്ങളോടു പറയാതിരുന്നത് ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്.


Back to Top

Never miss an update from Syro-Malabar Church