Daily Readings for Friday May 04,2018

Reading 3, 1 കൊറി 2: 1-5 : ക്രൂശിതനെക്കുറിച്ചുള്ള സന്‌ദേശം

സഹോദരരേ, ഞാന്‍ നിങ്ങളു ടെ അടുത്തേക്കു വന്നത്, വാഗ്വിലാസത്തോടെയോ വിജ്ഞാനത്തോടെയോ ദൈവത്തിന്‍റെ രഹസ്യം നിങ്ങളോട് പ്രഖ്യാപിച്ചുകൊണ്ടല്ല. നിങ്ങളുടെ ഇടയില്‍ ഈശോമിശിഹാ യെ, അതും ക്രൂശിതനെയല്ലാതെ ഒന്നും ഞാന്‍ അറിയേണ്ടതില്ലെന്നു തീരുമാനിച്ചു. ഞാന്‍ നിങ്ങളുടെ അടുത്തേക്കുവന്നത് ബലഹീനതയോടും ഭയത്തോടും വലിയ വിറയലോടും കൂടെയാണ്. എന്‍റെ വാക്കും എന്‍റെ പ്രഘോഷണവും ജ്ഞാനത്തിന്‍റെ വശ്യവചസ്സുകളിലായിരുന്നില്ല; പിന്നെയോ ആത്മാവിന്‍റെയും ശക്തിയുടെയും പ്രകടനത്തിലായിരുന്നു. അത് നിങ്ങളുടെ വിശ്വാസം മനുഷ്യന്‍റെ ജ്ഞാനത്തിലല്ല, ദൈവത്തി ന്‍റെ ശക്തിയിലാകാനാണ്.


Gospel, മത്താ 15: 10-20 : ആന്തരികവും ബാഹ്യവുമായ ശുദ്ധി

ഈശോ ജനങ്ങളെ തന്‍റെ അടുത്തു വിളിച്ച് പറഞ്ഞു: നിങ്ങള്‍ കേട്ടു മനസ്സിലാക്കുവിന്‍; വായിലേ ക്കു പ്രവേശിക്കുന്നതല്ല, വായില്‍ നിന്നു വരുന്നതാണ് ഒരുവനെ അശു ദ്ധനാക്കുന്നത്. അപ്പോള്‍ ശിഷ്യന്‍ മാര്‍ അടുത്തുവന്നു പറഞ്ഞു: ഈ വചനം ഫരിസേയര്‍ക്ക് ഇടര്‍ച്ചയു ണ്ടാക്കിയെന്ന് നീ അറിയുന്നുവോ? അവന്‍ മറുപടി പറഞ്ഞു: എന്‍റെ സ്വര്‍ഗീയപിതാവ് നട്ടതല്ലാത്ത ചെ ടികളൊക്കെയും പിഴുതു മാറ്റപ്പെടും. അവരെ വിട്ടേക്കൂ; അവര്‍ അന്ധര്‍ക്കു വഴികാട്ടികളായ അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരു വരും കുഴിയില്‍വീഴും. മറുപടിയായി പത്രോസ് അപേക്ഷിച്ചു: ഈ ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരണമേ. അവന്‍ പറഞ്ഞു: നിങ്ങള്‍ഇപ്പോഴും ഗ്രഹണശക്തിയില്ലാത്ത വരാണോ? വായില്‍ പ്രവേശിക്കു ന്നവ ഉദരത്തിലേക്കു പോകുന്നെ ന്നും അവിടെനിന്ന് അത് വിസര്‍ജിക്ക പ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കു ന്നില്ലേ? എന്നാല്‍, വായില്‍ നിന്നു വരുന്നത് ഹൃദയത്തില്‍നിന്നാണു പുറപ്പെടുന്നത്. അത് മനുഷ്യനെ അശുദ്ധനാക്കുന്നു. കാരണം, ദുഷ് ചിന്തകള്‍, കൊലപാതകം, പര സംഗം, വ്യഭിചാരം, മോഷണം, കള്ള സാക്ഷ്യം, ദൈവദൂഷണം എന്നിവ യെല്ലാം ഹൃദയത്തില്‍ നിന്നാണു പുറപ്പെടുന്നത്. ഇവയാണ് മനുഷ്യ നെ അശുദ്ധനാക്കുന്നത്. എന്നാല്‍, കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നത് ആരെയും അശുദ്ധനാക്കു ന്നില്ല.ڔ


Back to Top

Never miss an update from Syro-Malabar Church