Daily Readings for Thursday May 31,2018

Reading 1, ഉല്‍‍പ 14: 17-20 : മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവരുന്നു

കെദോര്‍ലാവോമറെയും കൂടെയുണ്ടായിരുന്ന രാജാക്കന്‍ മാരെയും തോല്‍പിച്ചു മടങ്ങിവന്ന അബ്രാമിനെ എതിരേല്‍ക്കാന്‍ സോദോം രാജാവ്, രാജാവിന്‍െറ താഴ്വര എന്നറിയപ്പെടുന്ന ഷാവെ താഴ്വരയിലേക്കു ചെന്നു.   സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്‍െറ പുരോഹിതനായിരുന്നു അവന്‍. അവന്‍ അബ്രാമിനെ ആശീര്‍വദിച്ചു കൊണ്ടു പറഞ്ഞു: ആകാശത്തി ന്‍െറയും ഭൂമിയുടെയും നാഥനായ അത്യുന്നതദൈവത്തിന്‍െറ കൃപാ കടാക്ഷം നിന്‍െറ മേലുണ്ടാകട്ടെ! ശത്രുക്കളെ നിന്‍െറ കൈയിലേല്‍ പിച്ച അത്യുന്നത ദൈവം അനുഗൃ ഹീതന്‍. അബ്രാം എല്ലാറ്റിന്‍െറയും ദശാംശം അവനു കൊടുത്തു.


Reading 2, മലാ 1:7-12 : നിരന്തരം അർപ്പിക്കപ്പെടുന്ന ബലി

മലിനമായ ഭക്ഷണം നിങ്ങള്‍ എന്‍െറ ബലിപീഠത്തില്‍ അര്‍പ്പിച്ചു. എങ്ങനെയാണ് ഞങ്ങള്‍ അത് മലിനമാക്കിയത് എന്നു നിങ്ങള്‍ ചോദിക്കുന്നു. കര്‍ത്താവിന്‍െറ ബലിപീഠത്തെ നിസ്സാരമെന്നു നിങ്ങള്‍ കരുതി. കാഴ്ചയില്ലാത്ത മൃഗങ്ങളെ നിങ്ങള്‍ ബലിയര്‍പ്പിച്ചാല്‍ അതു തിന്‍മയല്ലേ? മുടന്തുള്ളതി നെയും രോഗം ബാധിച്ചതിനെയും അര്‍പ്പിച്ചാല്‍ അത് തിന്‍മയല്ലേ? അത് നിങ്ങളുടെ ഭരണാധികാരിക്കു കാഴ്ചവച്ചാല്‍ അവന്‍ സന്തുഷ്ടനാ വുകയോ നിങ്ങളോടു പ്രീതി കാണി ക്കുകയോ ചെയ്യുമോ?  സൈന്യങ്ങ ളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. കര്‍ത്താവിന്‍െറ പ്രീതി ലഭിക്കാന്‍ നിങ്ങള്‍ കാരുണ്യം യാചിക്കുന്നു. ഇത്തരം കാഴ്ച അര്‍പ്പിച്ചാല്‍ നിങ്ങ ളില്‍ ആരോടെങ്കിലും കര്‍ത്താവ് കൃപകാണിക്കുമോ? സൈന്യങ്ങ ളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്‍െറ ബലിപീഠത്തില്‍ വ്യര്‍ഥമായി തീ കത്തിക്കാതിരി ക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍!  നിങ്ങ ളില്‍ എനിക്കു പ്രീതിയില്ല. നിങ്ങ ളുടെ കരങ്ങളില്‍നിന്നു ഞാന്‍ ഒരു കാഴ്ചയും സ്വീകരിക്കുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവ് അരുളി ച്ചെയ്യുന്നു. സൂര്യോദയംമുതല്‍ അസ്തമയംവരെ എന്‍െറ നാമം ജനതകളുടെയിടയില്‍ മഹത്ത്വ പൂര്‍ണമാണ്. എല്ലായിടത്തും എന്‍െറ നാമത്തിനു ധൂപവും ശുദ്ധമായ കാഴ്ചയും അര്‍പ്പിക്കപ്പെടുന്നു. എന്തെന്നാല്‍, ജനതകളുടെ ഇടയില്‍ എന്‍െറ നാമം ഉന്നതമാണ് - സൈന്യങ്ങളുടെ കര്‍ത്താവ് അരുളി ച്ചെയ്യുന്നു. കര്‍ത്താവിന്‍െറ ബലി പീഠത്തെ നിന്ദിക്കാം, നിന്ദ്യമായ ഭോജനം അതില്‍ അര്‍പ്പിക്കാം എന്നു കരുതുമ്പോള്‍ നിങ്ങള്‍ അതിനെ മലിനമാക്കുന്നു.


Reading 3, 1 കൊറി 11:23-30 : നിങ്ങള്‍ക്കുവേണ്ടിയുള്ള ഏക ശരീരം

കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ ഈശോ താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍ അപ്പമെടുത്ത് കൃതജ്ഞതയര്‍പ്പിച്ചശേഷം മുറിച്ചുകൊ ണ്ട് അരുള്‍ചെയ്തു: ഇത് നിങ്ങള്‍ ക്കുവേണ്ടിയുള്ള എന്‍റെ ശരീരമാകുന്നു, എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍. അപ്രകാരംതന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുള്‍ചെയ്തു: ഈ പാനപാ ത്രം എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. നിങ്ങള്‍ ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍. അതുകൊണ്ട്, ഈ അപ്പം നിങ്ങള്‍ ഭക്ഷിക്കുകയും ഈ പാനപാത്രം നിങ്ങള്‍ കുടിക്കുകയും ചെയ്യുമ്പോഴെല്ലാം, അവന്‍ വരുന്നതുവരെ, കര്‍ത്താവി ന്‍റെ മരണം പ്രഖ്യാപിക്കുകയാണ.് അതുകൊണ്ട്, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍ നിന്ന് കുടിക്കുകയും ചെയ്താല്‍, അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനുമെതിരേ കുറ്റക്കാരനാകും. അതുകൊണ്ട്, ഓരോ മനുഷ്യ നും സ്വയം എങ്ങനെയാണ് ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യുന്നത് എന്നു പരിശോധിക്കട്ടെ. കാര ണം, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെതന്നെ ന്യായവിധിയാണ് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്. ഇതിനാല്‍, നിങ്ങളില്‍ പലരും രോഗികളും ദുര്‍ ബലരുമാകുകയും മറ്റനേകര്‍ മരിച്ചുപോകുകയും ചെയ്തു.


Gospel, യോഹ 6:51-59 : സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന ജീവന്റെ അപ്പം

സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാ കുന്നു. അപ്പോള്‍ ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ഭക്ഷിക്കാന്‍ നമുക്ക് തന്‍റെ ശരീരം നല്കാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. ഈശോ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങളില്‍ ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്‍റെ  ശരീരം യഥാര്‍ത്ഥ ഭക്ഷണമാകുന്നു; എന്‍റെ രക്തം യഥാര്‍ത്ഥ പാനീയവും. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.  ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു. ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം  ജീവിക്കും. ഇത് സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാകുന്നു. പിതാക്കന്‍മാര്‍ മന്നാ ഭക്ഷിക്കുകയും മരിക്കുകയും ചെയ്തപോലെയല്ല; ഈ അപ്പം ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും. കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന്‍ ഇതു പറഞ്ഞത്.


Back to Top

Never miss an update from Syro-Malabar Church