Daily Readings for Wednesday May 30,2018

Reading 3, 1 കൊറി 6: 12-20 : പരിശുദ്ധാത്മാവിന്റെ ആലയം

എല്ലാക്കാര്യങ്ങളും എനിക്ക് അനുവദനീയമാണ്; എന്നാല്‍ എ ല്ലാം പ്രയോജനകരമല്ല. എല്ലാം എനി ക്ക് അനുവദനീയമാണ്; എന്നാല്‍ ഒന്നിനും ഞാന്‍ അടിമയാകുകയില്ല. ആഹാരം ഉദരത്തിനും ഉദരം ആഹാരത്തിനും വേണ്ടിയുള്ളതാണ്. ദൈ വം ഇവ രണ്ടും നശിപ്പിക്കും. ശരീരം അസന്മാര്‍ഗികതയ്ക്കുള്ളതല്ല. പ്രത്യുത, ശരീരം കര്‍ത്താവിനും കര്‍ ത്താവ് ശരീരത്തിനും വേണ്ടിയുള്ളതാണ്. ദൈവം കര്‍ത്താവിനെ ഉയിര്‍ പ്പിച്ചു. നമ്മെയും തന്‍റെ ശക്തിയാല്‍ അവന്‍ ഉയിര്‍പ്പിക്കും. നിങ്ങളുടെ ശരീരങ്ങള്‍ മിശിഹായുടെ അവയവങ്ങളാണെന്ന് നിങ്ങള്‍ക്കറിയില്ലേ? മിശിഹായുടെ അവയവങ്ങളെടുത്ത് ഞാന്‍ വേശ്യയുടെ അവയവങ്ങളാ ക്കുകയോ! അതു സംഭവിക്കാതിരിക്കട്ടെ. വേശ്യയുമായി ബന്ധപ്പെടുന്നവന്‍ അവളോട് ഏകശരീരമാകുന്നു എന്ന് നിങ്ങള്‍ക്കറിയില്ലേ? അവരിരുവരും ഏകശരീരമാകും എന്നു പറയപ്പെട്ടിരിക്കുന്നു. എന്നാല്‍ കര്‍ത്താവിനോടു ചേരുന്നവന്‍ ഏകാത്മാവായിത്തീരുന്നു. അസന്മാര്‍ഗികത ദൂരെയകറ്റുവിന്‍. മനുഷ്യന്‍ ചെയ്യുന്ന എല്ലാ പാപങ്ങളും ശരീരത്തിനു പുറത്താണ്. എന്നാല്‍ വ്യഭിചാരം ചെയ്യുന്നവന്‍ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു. അല്ലെങ്കില്‍, ദൈ വത്തില്‍ നിന്നുള്ളതും നിങ്ങളില്‍ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങള്‍ക്കു സ്വന്തമല്ല.എന്തെന്നാല്‍, നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. അതിനാല്‍ നിങ്ങളുടെ ശരീരംകൊണ്ട് നിങ്ങള്‍ ദൈവത്തെ മഹത്ത്വപ്പെടുത്തുക.


Gospel, യോഹ 6: 37-44 : ജീവന്റെ അപ്പം

പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്‍റെ അടുത്തു വരും. എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയില്ല.  ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത്, എന്‍റെ ഇഷ്ടമല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടം നിറവേറ്റാനാണ്. അവിടന്ന് എനിക്കു നല്കിയവരില്‍ ഒരുവനെപ്പോലും  നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്‍റെ ഇഷ്ടം. പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ, അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്‍റെ പിതാവിന്‍റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും. സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം ഞാനാണ് എന്നു പറഞ്ഞതിനാല്‍ യഹൂദര്‍ അവനെതിരേ പിറുപിറുത്തു. അവര്‍ പറഞ്ഞു:  ഇവന്‍ യൗസേപ്പിന്‍റെ മകനായ ഈശോയല്ലേ? ഇവന്‍റെ 

പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടേ? പിന്നെയെങ്ങനെയാണ്, ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങി വന്നിരിക്കുന്നു എന്ന് ഇവന്‍ പറയുന്നത്? ഈശോ അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്പരം പിറുപിറുക്കേണ്ടാ. എന്നെ അയച്ച പിതാവ് 

ആകര്‍ഷിച്ചവനല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും.


Back to Top

Never miss an update from Syro-Malabar Church