Daily Readings for Tuesday May 29,2018

Reading 3, 1 കൊറി 9: 1-12 : അപ്പസ്‌തോലന്റെ അവകാശം

ഞാന്‍ സ്വതന്ത്രനല്ലേ? ഞാന്‍ ശ്ലീഹായല്ലേ? ഞാന്‍ നമ്മുടെ കര്‍ ത്താവായ ഈശോയെ കണ്ടിട്ടില്ലേ? കര്‍ത്താവിലുള്ള എന്‍റെ പ്രയത്നഫലമല്ലേ നിങ്ങള്‍? മറ്റുള്ളവര്‍ക്ക് ഞാന്‍ ശ്ലീഹായല്ലെങ്കില്‍, നിങ്ങള്‍ക്കെങ്കി ലും ഞാന്‍ ആണ്. കാരണം, നിങ്ങളാണ് കര്‍ത്താവിലുള്ള എന്‍റെ ശ്ലീഹാസ്ഥാനത്തിന്‍റെ മുദ്ര. 

എന്നെ ചോദ്യം ചെയ്യുന്നവരു ടെ മുമ്പില്‍ എന്‍റെ വാദമുഖമിതാണ്: ഭക്ഷിക്കാനും പാനം ചെയ്യാനുമുള്ള അവകാശം ഞങ്ങള്‍ക്കുമില്ലേ? മറ്റ്  ശ്ലീഹന്മാരും കര്‍ത്താവിന്‍റെ സഹോദരന്മാരും കേപ്പായും ചെയ്യുന്നപോ ലെ സഹോദരിയായ ഒരു സ്ത്രീയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്കും അവകാശമില്ലേ?  എനിക്കും ബര്‍ണബാസിനും, ഉപജീവനത്തിനായി അദ്ധ്വാനിക്കുന്നതില്‍നിന്നു മാറിനില്ക്കാന്‍ അവകാശമില്ലേ? ആരെങ്കി ലും, എന്നെങ്കിലും സ്വന്തം ചെലവില്‍ സൈനിക സേവനത്തിനു പോ കുമോ? മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയിട്ട് അതിന്‍റെ ഫലം ഭക്ഷിക്കാത്തവന്‍ ആരുണ്ട്? ആട്ടിന്‍പറ്റത്തെ മേ യിച്ചിട്ട്, ആട്ടിന്‍പറ്റത്തില്‍നിന്ന് പാല്‍ കുടിക്കാത്തവന്‍ ആരുണ്ട്? ഞാനിവ പറയുന്നത് മാനുഷിക വീക്ഷണത്തിലാണോ? നിയമവും ഇവ തന്നെ യല്ലേ പറയുന്നത്? കാരണം, മോശയുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്നു: മെതിക്കുന്ന കാളയുടെ വാ യ് നിങ്ങള്‍ മൂടിക്കെട്ടരുത്. കാളയുടെ കാര്യത്തിലാണോ ദൈവത്തിനു ശ്രദ്ധ? നമ്മെ എല്ലാവരെയും ഉദ്ദേശിച്ചല്ലേ ഇതു പറയുന്നത്? അതേ, നമുക്കുവേണ്ടിയാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. നിലം ഉഴുന്നവന്‍ പ്രതീക്ഷയോടെ ഉഴുകയും മെതിക്കുന്നവന്‍ ഓഹരി പ്രതീക്ഷിച്ചുകൊണ്ട് മെതിക്കുകയും വേണം. ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ആത്മീയ കാര്യങ്ങള്‍ വിതച്ചെങ്കില്‍, നിങ്ങളില്‍ നിന്ന് ഭൗതിക കാര്യങ്ങള്‍ കൊയ്യുന്നത് വലിയ കാര്യമാണോ? മറ്റുള്ളവര്‍ക്ക് നിങ്ങളില്‍ അവകാശമുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ഞങ്ങള്‍ക്കില്ലേ? എന്നാല്‍ ഞങ്ങള്‍ ഈ അവകാശം ഉപയോഗിച്ചിട്ടില്ല. പ്രത്യുത, മിശിഹായുടെ സുവിശേഷത്തിനു പ്രതിബന്ധമുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ എല്ലാം സഹിക്കുന്നു.


Gospel, യോഹ6: 64-71 : നിത്യജീവന്റെ വചസ്‌സുകള്‍

എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യംമുതല്‍ ഈശോ അറിഞ്ഞിരുന്നു. അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു നല്കപ്പെടുന്നവനല്ലാതെ എന്‍റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഇതിനുശേഷം അവന്‍റെ ശിഷ്യന്‍മാരില്‍ ഏറെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്‍റെകൂടെ നടന്നില്ല. അപ്പോള്‍ ഈശോ പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലേ? ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്. നീയാണു ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു. ഈശോ അവരോടു പറഞ്ഞു: നിങ്ങള്‍ പന്ത്രണ്ടുപേരെ ഞാന്‍ തിരഞ്ഞെടുത്തില്ലേ? എന്നാല്‍ നിങ്ങളില്‍ ഒരുവന്‍ പിശാചാകുന്നു. അവന്‍ ഇതു പറഞ്ഞത് ശിമയോന്‍ സ്കറിയോത്തായുടെ മകനായ യൂദാസിനെക്കുറിച്ചാണ്. എന്തെന്നാല്‍,  പന്ത്രണ്ടുപേരിലൊരുവനായ അവനാണ് ഈശോയെ ഒറ്റിക്കൊടുക്കാനിരുന്നത്. 


Back to Top

Never miss an update from Syro-Malabar Church