Daily Readings for Saturday May 26,2018

Reading 3, 1 കൊറി 12: 12-20 : ഒരു ശരീരം പല അവയവങ്ങള്‍

ശരീരം ഒന്നാണെങ്കിലും അതി ന് പല അവയവങ്ങളുണ്ട്. അവയവങ്ങളെല്ലാം പലതെങ്കിലും ശരീരം ഒന്നുതന്നെ; അപ്രകാരമാണ് മിശി ഹായും. ഒരേ ആത്മാവില്‍ ഒരേ ശരീരത്തില്‍ നാം മാമ്മോദീസ സ്വീകരിച്ചിരിക്കുന്നു. നാം യഹൂദരോ ഗ്രീക്കുകാരോ അടിമകളോ സ്വതന്ത്രരോ ആകട്ടെ, നമുക്കെല്ലാം പാനം ചെ യ്യാന്‍ നല്കപ്പെട്ടത് ഒരേ ആത്മാവിനെയാണ്. കാരണം, ശരീരം ഒരവയവമല്ല, പലതാണ്. ഞാന്‍ കൈയല്ലാത്തതിനാല്‍ ശരീരത്തിന്‍റെ ഭാഗമല്ല എന്ന് കാല് പറഞ്ഞാല്‍, അത് ശരീരത്തിന്‍റെ ഭാഗമല്ലാതായിത്തീരുമോ?  ഞാന്‍ കണ്ണല്ലാത്തതിനാല്‍ ശരീരത്തിന്‍റെ ഭാഗമല്ലെന്ന് ചെവി പറഞ്ഞാല്‍, അത് ശരീരത്തിന്‍റെ ഭാഗമല്ലാതാകുമോ? ശരീരം മുഴുവന്‍ കണ്ണായാല്‍ കേള്‍ക്കുന്നതെങ്ങനെ? മുഴുവന്‍ ചെവിയായാല്‍ ഗന്ധമറി യുന്നതെങ്ങനെ? എന്നാല്‍, ദൈവം താന്‍ നിശ്ചയിച്ചപോലെ, അവയവങ്ങളോരോന്നും ശരീരത്തില്‍ ക്രമീകരിച്ചിരിക്കുന്നു. എല്ലാംകൂടി ഒരവയവമെങ്കില്‍, ശരീരം എവിടെ? എന്നാലിപ്പോള്‍, അവയവങ്ങള്‍ പലതെങ്കിലും ശരീരം ഒന്ന്. 


Gospel, 6: 25-29 : ജീവന്റെ അപ്പം

ഈശോയെ കടലിന്‍റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: റബ്ബീ, അങ്ങ് എപ്പോള്‍ ഇവിടെയെത്തി? ഈശോ അവരോടു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ, മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്‍റെമേല്‍ അംഗീകാരമുദ്ര വച്ചിരിക്കുന്നു. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവൃത്തികള്‍ അനുഷ്ഠിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? ഈശോ മറുപടി പറഞ്ഞു: ഇതാണു ദൈവത്തിന്‍റെ പ്രവൃത്തി: അവിടന്ന് അയച്ചവനില്‍ വിശ്വസിക്കുക 


Back to Top

Never miss an update from Syro-Malabar Church