Daily Readings for Friday May 25,2018

Reading 1, ഏശായ 35:3-10 . : ഇസ്രയേലിന്റെ ഐശ്വര്യ പൂർണമായ ഭാവി

ദുര്‍ബല കരങ്ങളെ ശക്തിപ്പെ ടുത്തുകയും ബലഹീനമായ കാല്‍ മുട്ടുകളെ ഉറപ്പിക്കുകയും ചെയ്യു വിന്‍. ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍. ഇതാ, നിങ്ങ ളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു; ദൈവത്തിന്‍െറ പ്രതിഫല വുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും. അപ്പോള്‍, അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും. ബധിരരു ടെ ചെവി ഇനി അടഞ്ഞിരി ക്കുകയില്ല. അപ്പോള്‍ മുടന്തന്‍ മാനി നെപ്പോലെ കുതിച്ചുചാടും. മൂകന്‍െറ നാവ് സന്തോഷത്തിന്‍െറ ഗാനം ഉതിര്‍ക്കും. വരണ്ട ഭൂമിയില്‍ ഉറവ കള്‍ പൊട്ടിപ്പുറപ്പെടും. മരുഭൂമിയി ലൂടെ നദികള്‍ ഒഴുകും. തപിച്ച മണലാരണ്യം ജലാശയമായി മാറും. ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും. കുറുനരികളുടെ പാര്‍പ്പിടം ചതുപ്പുനിലമാകും; പുല്ലും ഞാങ്ങ ണയും കോരപ്പുല്ലും ആയി പരിണ മിക്കും. അവിടെ ഒരു രാജവീഥി ഉണ്ടായിരിക്കും; വിശുദ്ധവീഥി എന്ന് അതു വിളിക്കപ്പെടും. അശുദ്ധര്‍ അതിലൂടെ കടക്കുകയില്ല. ഭോഷര്‍ക്കുപോലും അവിടെ വഴി തെറ്റുകയില്ല. അവിടെ സിംഹം ഉണ്ടാ യിരിക്കുകയില്ല. ഒരു ഹിംസ്രജ ന്തുവും അവിടെ പ്രവേശിക്കുകയില്ല. അവയെ അവിടെ കാണുകയില്ല. രക്ഷിക്കപ്പെട്ടവര്‍ മാത്രം അതിലൂടെ സഞ്ചരിക്കും. കര്‍ത്താവിന്‍െറ വീണ്ടെടുക്കപ്പെട്ടവര്‍ തിരിച്ചുവരു കയും ഗാനാലാപത്തോടെ സീയോ നില്‍ പ്രവേശിക്കുകയും ചെയ്യും. നിത്യമായ സന്തോഷത്തില്‍ അവര്‍ മുഴുകും. അവര്‍ സന്തോഷിച്ചുല്ല സിക്കും. ദുഃഖവും നെടുവീര്‍പ്പും അകന്നുപോകും


Reading 2, ശ്ലീഹ 3:1-26 : വെള്ളിയോ സ്വർണമോ ഇല്ല , ഈശോ മിശിഹായുടെ നാമത്തിൽ എഴുന്നേറ്റ് നടക്കുക

പത്രോസും യോഹന്നാനും ഒമ്പതാംമണിക്കൂറിലെ  പ്രാര്‍ത്ഥനയ്ക്ക് ദേവാലയത്തിലേക്കു പോകുകയായിരുന്നു. ദേവാലയത്തില്‍ പ്രവേശിക്കുന്നവരോട് ഭിക്ഷയാചിക്കാനായി സുന്ദരം എന്നു വിളിക്കപ്പെടുന്ന ദേവാലയവാതില്ക്കല്‍ ദിനംതോറും കിടത്തുമായിരുന്ന, ജന്മനാ മുടന്തനായ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവന്നു. പത്രോസും യോഹന്നാനും  ദേവാലയത്തിലേക്കു പ്രവേശിക്കാന്‍ തുടങ്ങുന്നതുകണ്ട് അവന്‍ അവരോട് ഭിക്ഷ യാചിച്ചു. പ ത്രോസ് യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചുനോക്കിക്കൊ ണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക. അവരുടെ പക്കല്‍നിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അവന്‍ അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പത്രോസ് പറഞ്ഞു: സ്വര്‍ണമോ വെള്ളിയോ എനിക്കില്ല. എനിക്കുള്ളതു നിനക്കു ഞാന്‍ തരു ന്നു. നസറായനായ ഈശോമിശിഹാ യുടെ നാമത്തില്‍  എഴുന്നേറ്റു നടക്കുക. അവന്‍ വലത്തുകൈക്കു പിടിച്ച് അവനെ എഴുന്നേല്പിച്ചു. ഉടന്‍തന്നെ അവന്‍റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു. അവന്‍ ചാടി എഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും ദൈവ ത്തെ സ്തുതിച്ചുകൊണ്ട് അവന്‍ അവരോടൊപ്പം ദേവാലയത്തില്‍ പ്രവേശിച്ചു. അവന്‍ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനം മുഴുവന്‍ കണ്ടു. ദേവാലയത്തിന്‍റെ സുന്ദരകവാടത്തിങ്കല്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നവനാണ്  അവനെന്നു മനസ്സിലാക്കി, അവനു സംഭവിച്ചതിനെക്കുറിച്ച് വിസ്മയ വും സംഭ്രമവും നിറഞ്ഞവരായി.  അവന്‍ പത്രോസിനെയും യോഹ ന്നാനെയും വിട്ടുമാറാതെ നില്ക്കു ന്നതു കണ്ടപ്പോള്‍ ജനംമുഴുവന്‍ ആശ്ചര്യപ്പെട്ട്, സോളമന്‍റേത് എന്നു വിളിക്കപ്പെടുന്ന മണ്ഡപത്തില്‍ ഓടിക്കൂടി. ഇതു കണ്ട് പത്രോസ് ജനത്തോടു പറഞ്ഞു: ഇസ്രായേ ല്യരേ, നിങ്ങളെന്തിന് ഇതില്‍ അദ്ഭുതപ്പെടുന്നു?  ഞങ്ങള്‍  സ്വന്ത ശക്തിയോ സുകൃതമോകൊണ്ട് ഇവനെ നടത്തി എന്നമട്ടില്‍ ഞങ്ങ ളെ സൂക്ഷിച്ചുനോക്കുന്നതെന്തിന്? അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം, നമ്മുടെ പിതാക്കന്‍മാരുടെ ദൈവം തന്‍റെ ദാസനായ ഈശോയെ  മഹത്ത്വപ്പെടുത്തിയിരിക്കുന്നു.  നിങ്ങള്‍ അവനെ ഏല്പിച്ചു കൊടുത്തു; അവനെ വിട്ടയയ്ക്കാന്‍ തീരുമാനി ച്ചിരുന്ന പീലാത്തോസിന്‍റെ മുമ്പില്‍ നിങ്ങള്‍ അവനെ നിഷേധിക്കു കയും ചെയ്തു. പരിശുദ്ധനും നീതിമാനുമായ അവനെ നിങ്ങള്‍ നിഷേധിച്ചു; കൊലപാതകിയായ മനുഷ്യനെ നിങ്ങള്‍ക്കുവേണ്ടി വിട്ടുകിട്ടാന്‍ അപേക്ഷിക്കുകയും ചെയ്തു.  ജീവന്‍റെ  അധിനാഥനെ നിങ്ങള്‍ വധിച്ചു.  എന്നാല്‍, ദൈവം  അവനെ  മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു; അതിനു ഞങ്ങള്‍ സാക്ഷികളാണ്. അവന്‍റെ നാമത്തിലുള്ള വിശ്വാസത്താലാണ്,  അവന്‍റെ  നാമം            തന്നെ നിങ്ങള്‍ കാണുകയും അറി യുകയും  ചെയ്യുന്ന  ഇവനെ ബല പ്പെടുത്തിയത്. അവനിലുള്ള വിശ്വാ സമാണ് നിങ്ങളെല്ലാവരുടെയും മുമ്പില്‍ വച്ച്  ഇവനു പൂര്‍ണാരോഗ്യം പ്രദാനം ചെയ്തത്. സഹോദരരേ, നിങ്ങളുടെ ഭരണാധിപന്‍മാരെപ്പോ ലെ നിങ്ങളും അജ്ഞത മൂലമാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം. എന്നാല്‍, തന്‍റെ അഭിഷിക്തന്‍ പീഡസഹിക്കണമെന്ന് ദൈവം സകലപ്രവാചകന്‍മാരു ടെയും അധരത്തിലൂടെ അറിയിച്ചത് ഇങ്ങനെ പൂര്‍ത്തിയാക്കി. അതി നാല്‍, നിങ്ങളുടെ പാപങ്ങള്‍ മായിക്കപ്പെടേണ്ടതിന് മാനസാന്തരപ്പെടുകയും ദൈവത്തിലേക്കു തിരിയുകയും ചെയ്യുവിന്‍. അങ്ങ നെ, നിങ്ങള്‍ക്കു കര്‍ത്താവിന്‍റെ സന്നിധിയില്‍നിന്ന് സമാശ്വാസത്തിന്‍റെ സമയം വന്നെത്തുകയും നിങ്ങള്‍ക്കുവേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മിശിഹായെ, ഈശോയെ അവിടന്ന് അയയ്ക്കുകയും ചെയ്യും. ആദിമുതല്‍ തന്‍റെ വിശുദ്ധ പ്രവാചകന്‍മാരുടെ അധര ത്തിലൂടെ ദൈവം അരുള്‍ചെയ്ത പോലെ, സകലത്തിന്‍റെയും പുനഃ സ്ഥാപനകാലംവരെ സ്വര്‍ഗം അവ നെ സ്വീകരിക്കേണ്ടിയിരിക്കുന്നു. മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്മാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും. അവന്‍ നിങ്ങ ളോടു പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം.  ആ പ്രവാചകന്‍റെ വാ ക്കു കേള്‍ക്കാത്തവരെല്ലാം ജനത്തില്‍ നിന്നു പൂര്‍ണമായി വിച്ഛേദിക്കപ്പെടും. സാമുവല്‍ മുതല്‍ സകലപ്രവാചകന്മാരും അവരെത്തുടര്‍ന്നുള്ളവരും ഈ ദിവസങ്ങളെപ്പറ്റി സംസാരിക്കുകയും അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്മാുടെയും, നിന്‍റെ സന്തതിവഴി ഭൂമി യിലെ സകലകുലങ്ങളും അനുഗൃ ഹീതമാകും എന്ന് അബ്രഹാമിനോടു പറഞ്ഞുകൊണ്ട് ദൈവം നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്ത ഉടമ്പ ടിയുടെയും മക്കളാണു നിങ്ങള്‍. നിങ്ങള്‍ ഓരോരുത്തരെയും നിങ്ങ ളുടെ ദുഷ്ടതയില്‍നിന്നു പിന്തിരി പ്പിച്ച് അനുഗ്രഹിക്കുന്നതിന് ദൈവം തന്‍റെ ദാസനെ ഉയിര്‍പ്പിച്ച് ആദ്യം നിങ്ങളുടെ അടുക്കലേക്കയച്ചു. 


Reading 3, 1 കോരി 12: 31-13:13 : സ്നേഹം ഏറ്റവും ശ്രേഷ്ഠം

ശ്രേഷ്ഠമായ ദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി ആഗ്രഹിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ശ്രേഷ്ഠമായ മാര്‍ഗം കാണിച്ചുതരാം. ഞാന്‍ മനുഷ്യരുടെയും മാലാഖമാരുടെയും ഭാഷകളില്‍ സംസാരിച്ചാ ലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനി ക്ക് പ്രവചനവരമുണ്ടായിരിക്കുകയും എല്ലാ രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും എനിക്ക് സര്‍വജ്ഞാന വും മലകളെ മാറ്റാന്‍ തക്ക പൂര്‍ണവിശ്വാസവുമുണ്ടായിരിക്കുകയും ചെയ്താലും, സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. എന്‍റെ സമ്പത്തെ ല്ലാം ദാനം ചെയ്താലും എന്‍റെ ശരീ രം അഗ്നിക്കിരയാകാന്‍ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല. സ്നേഹം ദീര്‍ ഘക്ഷമയുള്ളതും ദയയുള്ളതുമാണ്; സ്നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ ചെയ്യുന്നില്ല; അഹങ്കരിക്കുന്നില്ല; അനുചിതമായി പെരുമാറുന്നില്ല. സ്നേഹം സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല; കോപിക്കുന്നില്ല; ആരോടും വിദ്വേഷം പുലര്‍ത്തുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല; സത്യത്തില്‍ ആഹ്ലാദിക്കുന്നു. സകലതും ക്ഷമിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലതും സഹിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ നിന്നുപോ കും; അറിവ് ഇല്ലാതാകും. കാരണം, നമ്മള്‍ ഭാഗികമായി അറിയുന്നു, ഭാ ഗികമായി പ്രവചിക്കുന്നു. എന്നാല്‍ പൂര്‍ണമായതു വരുമ്പോള്‍ അപൂര്‍ ണമായത് നീങ്ങിപ്പോകും. ഞാന്‍ ശി ശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോ ലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ നിരൂപിച്ചു. പക്ഷേ, പ്രായപൂര്‍ത്തിയായപ്പോള്‍ ഞാന്‍ ശിശുസഹജമായത് ഉപേക്ഷിച്ചു. ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണു ന്നു; അപ്പോള്‍ മുഖാമുഖം കാണും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോള്‍ ഞാന്‍, അറിയപ്പെട്ടപോലെതന്നെ അറിയും. വിശ്വാസം, പ്രത്യാശ, സ്നേഹം - ഇവ മൂന്നും നിലനില്ക്കുന്നു. ഇവയില്‍ ഉത്കൃഷ്ടമായത് സ്നേഹമാണ്.


Gospel, ലൂക്ക 7:11-23 : മരിച്ചവനെ ഉയർപ്പിക്കുന്നു ,രോഗികളെ സുഖപ്പെടുത്തുന്നു

അതിനുശേഷം ഈശോ നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്‍മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുയാത്ര ചെയ്തു. അവന്‍ നഗരകവാടത്തിന് അടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. അവന്‍ അമ്മയുടെ ഏകപുത്രനായിരുന്നു; അവള്‍ വിധവയും. പട്ടണത്തില്‍നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. അവളെക്കണ്ട് അനുകമ്പ തോന്നി കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ. അവന്‍ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അവന്‍ പറഞ്ഞു: യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്ക്കുക. മരിച്ചവന്‍  ഉടനേ എഴുന്നേറ്റിരിക്കുകയും സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഈശോ അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. ഭയം എല്ലാവരെയും ഗ്രസിച്ചു.  അവര്‍ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന്‍ നമ്മുടെയിടയില്‍ ഉയര്‍ ന്നിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. അവനെപ്പറ്റിയുള്ള ഈ വാര്‍ത്ത യൂദയാ മുഴുവനിലും സമീപപ്രദേശങ്ങളിലും പരന്നു. ഇവയെപ്പറ്റിയെല്ലാം യോഹന്നാന്‍റെ ശിഷ്യന്‍മാര്‍ അവനെ അറിയിച്ചു. യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ച്, ഇങ്ങനെ ചോദിക്കാന്‍ കര്‍ത്താവിന്‍റെ അടുക്കല്‍ പറഞ്ഞയച്ചു: വരാനിരിക്കുന്നവന്‍ നീതന്നെയോ, അതോ  ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? അവര്‍ അവന്‍റെ അടുത്തു ചെന്നു പറഞ്ഞു: വരാനിരിക്കുന്നവന്‍ നീ തന്നെയോ അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ എന്നു ചോദിക്കാന്‍ യോഹന്നാന്‍ മാംദാന ഞങ്ങളെ നിന്‍റെ അടുത്തേക്ക് അയച്ചിരിക്കുന്നു. ആ സമയം ഈശോ അനേകംപേരെ രോഗങ്ങളില്‍നിന്നും പീഡകളില്‍നിന്നും അശുദ്ധാത്മാക്കളില്‍നിന്നും  സുഖപ്പെടുത്തുകയും 

അനേകം കുരുടന്‍മാര്‍ക്ക് കാഴ്ച കൊടുക്കുകയും ചെയ്തു. അവന്‍ അവരോട് മറുപടി പറഞ്ഞു: നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതെല്ലാം ചെന്ന്  യോഹന്നാനെ അറിയിക്കുക. കുരുടന്‍മാര്‍ കാണുന്നു; മുടന്തന്‍മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ ക്കുന്നു;  മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു സദ്വാര്‍ത്ത അറിയിക്കപ്പെടുന്നു. എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ അനുഗൃഹീതന്‍.


Back to Top

Never miss an update from Syro-Malabar Church