Daily Readings for Wednesday May 23,2018

Reading 3, 1കൊറി 11:31-34 : അന്യോന്യം കാത്തിരിക്കുവിന്‍.

നമ്മെത്തന്നെ പരിശോധിച്ചിരുന്നെങ്കില്‍ നാം വിധിക്കപ്പെടുകയില്ലായിരുന്നു. കര്‍ത്താവ് നമ്മെ വിധിക്കുമ്പോള്‍ നാം ശിക്ഷണവിധേയരാകുകയാണ്. അത് ലോകത്തോടൊപ്പം നാം ശിക്ഷിക്കപ്പെടാതിരിക്കാനാണ്. അതുകൊണ്ട്, എന്‍റെ സഹോദരരേ, നിങ്ങള്‍ ഭക്ഷണത്തിനുവേണ്ടി  ഒന്നി ച്ചുകൂടുമ്പോള്‍ അന്യോന്യം കാത്തിരിക്കുവിന്‍. വിശപ്പുള്ളവന്‍ വീട്ടിലിരുന്നു ഭക്ഷിക്കട്ടെ. അത് നിങ്ങളുടെ ഒന്നിച്ചുചേരല്‍ ശിക്ഷാവിധിയിലേക്ക് ആകാതിരിക്കാനാണ്. 


Gospel, മത്താ 13:31-35 : കടുകുമണിയുടെയും പുളിമാവിന്റെയും ഉപമ

ഈശോ അവരോട് വേറൊരു ഉപമ പറഞ്ഞു: സ്വര്‍ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശം. അത് എല്ലാ വിത്തിനെയും കാള്‍ ചെറുതാണ്; എന്നാല്‍, വളര്‍ ന്നുകഴിയുമ്പോള്‍ അത് മറ്റു ചെടി കളെക്കാള്‍ വലുതായി, ആകാശ പ്പറവകള്‍ വന്ന് അതിന്‍റെ ശിഖര ങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു. മറ്റൊരു ഉപമ അവന്‍ അവരോട് അരുള്‍ ചെയ്തു: മൂന്ന് അളവ് മാവില്‍ അതു പുളി ക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിമാവിനു സദൃശമാണ് സ്വര്‍ഗ രാജ്യം. ഇവയെല്ലാം  ഉപമകള്‍ വഴിയാണ് ഈശോ ജനക്കൂട്ടത്തോടു പറഞ്ഞത്. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞി രുന്നില്ല. ഞാന്‍ ഉപമകള്‍വഴി സംസാ രിക്കും, ലോകസ്ഥാപനം മുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ വെളിപ്പെടുത്തും എന്ന് പ്രവാചകനിലൂടെ പറയപ്പെട്ടത് പൂര്‍ത്തിയാകാനായി രുന്നു ഇത്.ڔ


Back to Top

Never miss an update from Syro-Malabar Church