Daily Readings for Monday May 21,2018

Reading 1, :

Reading 2, :

Reading 3, 1കോറി 1:26-33 : ഭോഷന്മാരെ തിരഞ്ഞെടുക്കുന്ന ദൈവം

സഹോദരരേ, ആകയാല്‍ എന്താണ് ചെയ്യേണ്ടത്? നിങ്ങള്‍ സമ്മേളിക്കുമ്പോള്‍ ഓരോരുത്തര്‍ ക്കും ഒരു സങ്കീര്‍ത്തനമോ പ്രബോധനമോ വെളിപാടോ അന്യഭാഷയോ വ്യാഖ്യാനമോ ഉണ്ടായിരിക്കട്ടെ. ഇവയെല്ലാം പരിപോഷണത്തിനായിരിക്കട്ടെ. അന്യഭാഷയില്‍ സംസാരിക്കുന്നെങ്കില്‍, കൂടിയാല്‍ രണ്ടോ മൂന്നോ പേര്‍ സംസാരിക്കട്ടെ. അവര്‍ ഓരോരുത്തരായി സംസാരിക്കുകയും ഒ രാള്‍ വ്യാഖ്യാനിക്കുകയും ചെയ്യട്ടെ. വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍, സഭയില്‍ അയാള്‍ മൗനം പാലിക്കുകയും തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കുകയും ചെയ്യട്ടെ. രണ്ടോ മൂന്നോ പ്രവാചകന്മാര്‍ സംസാരിക്കട്ടെ; മറ്റുള്ളവര്‍ വിവേചിക്കുകയും ചെയ്യട്ടെ. അടുത്തിരിക്കുന്ന ഒരുവന് ഒരു വെളിപാടുണ്ടായാല്‍, ആദ്യത്തെയാള്‍ മൗനം പാലിക്കട്ടെ. അങ്ങനെ നിങ്ങള്‍ക്കെല്ലാവര്‍ ക്കും മാറിമാറി പ്രവചിക്കാം. അതുവഴി എല്ലാവര്‍ക്കും പഠിക്കാനും ആശ്വാസം പ്രാപിക്കാനും ഇടയാകും. പ്രവാചകന്മാരുടെ ആത്മാക്കള്‍ പ്രവാചകന്മാരുടെ നിയന്ത്രണത്തിന അധീനമാണ്. കാരണം, ദൈവം കോലാഹലത്തിന്‍റേതല്ല; സമാധാനത്തിന്‍റേതാണ്.


Gospel, മത്താ 11:25-30 : ക്ലെശിതര്‍ക്ക് ആശ്രയമായ മിശിഹ

ആ സമയത്ത് ഈശോ പറഞ്ഞു: സ്വര്‍ഗത്തിന്‍റെയും ഭൂമി യുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച്, ശിശുക്കള്‍ക്കു വെളിപ്പെടുത്തിയ തിനാല്‍ ഞാന്‍ നിന്നെ സ്തുതി ക്കുന്നു. അതേ, പിതാവേ, ഇപ്രകാര മായിരുന്നു അവിടത്തെ തിരുവുള്ളം. സര്‍വവും എന്‍റെ പിതാവ് എന്നെ ഭരമേല്പിച്ചിരിക്കുന്നു. പിതാവ ല്ലാതെ മറ്റാരും പുത്രനെ അറിയു ന്നില്ല; പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയു ന്നില്ല. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെ ല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങള്‍ക്ക് വിശ്രമം നല്കാം. എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്ന് പഠിക്കുകയും ചെയ്യു വിന്‍. എന്തെന്നാല്‍ ഞാന്‍ ശാന്ത ശീലനും വിനീതഹൃദയനുമാണ്. അങ്ങനെ നിങ്ങളുടെ ആത്മാക്കള്‍ ക്ക് നിങ്ങള്‍ വിശ്രമം കണ്ടെത്തും.  കാരണം, എന്‍റെ നുകം മൃദുവും ഭാരം ലഘുവുമാകുന്നു.ڔ


Back to Top

Never miss an update from Syro-Malabar Church