Daily Readings for Sunday May 20,2018

Reading 1, പു റ 19:1-9 : ഇസ്രായേലിനെ വെളിപ്പെടുത്ത പ്പെ ട്ട ദൈവിക ശക് തി

ഈജിപ്തില്‍ നിന്നു പുറപ്പെട്ട തിന്‍െറ മൂന്നാം മാസം ഒന്നാം ദിവസം ഇസ്രായേല്‍ക്കാര്‍ സീനായ് മരുഭൂമിയിലെത്തി.അവര്‍ റഫിദീ മില്‍നിന്നു പുറപ്പെട്ട് സീനായ് മരുഭൂമിയില്‍ പ്രവേശിച്ച് മലയുടെ മുന്‍വശത്തു പാളയമടിച്ചു മോശ ദൈവസന്നിധിയിലേക്കു കയറി ച്ചെന്നു. കര്‍ത്താവു മലയില്‍നിന്ന് അവനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: യാക്കോബിന്‍െറ ഭവനത്തോടു നീ പറയുക; ഇസ്രായേലിനെ അറിയി ക്കുക. ഈജിപ്തുകാരോടു ഞാന്‍ ചെയ്തതെന്തെന്നും കഴുകന്‍മാ രുടെ ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങളെ എങ്ങനെ എന്‍െറ അടുക്കലേക്കു കൊണ്ടുവന്നു വെന്നും നിങ്ങള്‍ കണ്ടു കഴിഞ്ഞു. അതുകൊണ്ടു നിങ്ങള്‍ എന്‍െറ വാക്കുകേള്‍ക്കുകയും എന്‍െറ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍െറ സ്വന്തം ജനമായിരിക്കും; കാരണം,ഭൂമി മുഴുവന്‍ എന്‍േറതാണ്. നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധജനവുമായിരിക്കും. ഇവയാണ് ഇസ്രായേല്‍ക്കാരോടു നീ പറയേണ്ട വാക്കുകള്‍. മോശ ചെന്നു ജനത്തിലെ ശ്രേഷ്ഠന്‍മാരെ വിളിച്ച് കര്‍ത്താവു കല്‍പിച്ച കാര്യങ്ങ ളെല്ലാം അവരെ അറിയിച്ചു. ജനം ഏകസ്വരത്തില്‍ പറഞ്ഞു: കര്‍ ത്താവു കല്‍പിച്ചതെല്ലാം ഞങ്ങള്‍ ചെയ്തുകൊള്ളാം. ജനത്തിന്‍െറ മറുപടി മോശ കര്‍ത്താവിനെ അറിയിച്ചു. കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിന്നോടു സംസാരി ക്കുമ്പോള്‍ ജനം കേള്‍ക്കുന്നതിനും അവര്‍ നിന്നെ എപ്പോഴും വിശ്വസി ക്കുന്നതിനും വേണ്ടി ഇതാ, ഞാന്‍ ഒരു കനത്ത മേഘത്തില്‍ നിന്‍െറ അടുക്കലേക്കു വരുന്നു. മോശ ജനത്തിന്‍െറ വാക്കുകള്‍ കര്‍ത്താ വിനെ അറിയിച്ചു.


Reading 2, അപ്പ 2:1-12 : സ്ലീ ഹ നമാ രു ടെ മേ ല്‍ ഇറങ്ങിവസി ച്ച പരിശുദ്ധാത്മാമാവ്

പെന്തക്കൊസ്തായുടെ ദിവ സം തികഞ്ഞപ്പോള്‍ അവരെല്ലാവരും ഒരേ സ്ഥലത്ത് ഒരുമിച്ചായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ ഇരുന്ന വീടു മുഴുവന്‍ നിറഞ്ഞു. അഗ്നിപോ ലുള്ള, വിഭജിക്കപ്പെട്ട നാവുകള്‍ അവര്‍ക്ക് കാണപ്പെട്ടു. ഓരോന്ന് ഓരോരുത്തരുടെയുംമേല്‍ ഇരുന്നു. അവരെല്ലാവരും പരിശുദ്ധാത്മാ വാല്‍ നിറഞ്ഞു. ആത്മാവ് അവര്‍ക്ക് ഭാഷിക്കാന്‍  കഴിവുകൊടുത്തതനു സരിച്ച് അവര്‍ മറ്റുഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി. ആകാശത്തിന്‍കീഴുള്ള സകല ജനതകളി ലുംനിന്ന് ഭക്തരായ യഹൂദര്‍ ജറു സലേമില്‍ പാര്‍ക്കുന്നുണ്ടായിരുന്നു. ആ ശബ്ദമുണ്ടായപ്പോള്‍ ആളുകള്‍ ഒരുമിച്ചുകൂടുകയും താന്താങ്ങളുടെ സ്വന്തം ഭാഷയില്‍ അവര്‍ സംസാരി ക്കുന്നതുകേട്ട് അമ്പരക്കുകയും ചെയ്തു. പരിഭ്രമിച്ചും അദ്ഭുതപ്പെ ട്ടും അവര്‍ പറഞ്ഞു: ഈ സംസാരി ക്കുന്നവരെല്ലാം ഗലീലിയരല്ലേ? നാമെല്ലാവരും നാമോരോരുത്തരു ടെയും  മാതൃഭാഷയില്‍ കേള്‍ക്കുന്ന തെങ്ങനെ? പാര്‍ത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയന്‍നിവാസികളും യൂദയായിലും  കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും സൈറീന്‍റെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും  യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരുമായ നാം ദൈവത്തിന്‍റെ വന്‍കാര്യങ്ങള്‍ അവര്‍ പറയുന്നത് നമ്മുടെ ഭാഷ കളില്‍ കേള്‍ക്കുന്നല്ലോ!  ഇതിന്‍റെയെല്ലാം അര്‍ത്ഥമെന്ത് എന്നു പരസ്പരം ചോദിച്ചുകൊണ്ട് എല്ലാവരും  പരിഭ്രമിക്കുകയും ആശങ്കപ്പെടുകയും ചെയ്തു. എന്നാല്‍, മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞുകൊണ്ട് ലഹരിപിടിച്ചവരാണവര്‍!


Reading 3, 1 കോറി 12:1-1 1 : പരിശുദ്ധാത്മാമാവിന്‍റെറെ ദാ നങ്ങള്‍

സഹോദരരേ, ആത്മീയദാനങ്ങളെപ്പറ്റി നിങ്ങള്‍ അജ്ഞരായിരിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ വിജാതീയരായിരുന്നപ്പോള്‍ മൂകവിഗ്രഹങ്ങളുടെ അടുത്തേക്ക്, പ്രതിരോധിക്കാന്‍ പറ്റാത്തവിധം, നയിക്കപ്പെട്ടിരുന്നു എന്നറിയാമല്ലോ. അതുകൊണ്ട് നിങ്ങളെ ഇതറിയിക്കുന്നു: ദൈവാത്മാവില്‍ സംസാരിക്കുന്ന ആര്‍ക്കും ഈശോ ശപിക്കപ്പെട്ടവന്‍ എന്നുപറയാന്‍ കഴിയില്ല. ഈശോ കര്‍ത്താവാണെന്ന് പരിശുദ്ധാത്മാവിലല്ലാതെ ആര്‍ക്കും പറയുക സാദ്ധ്യമല്ല. ദാനങ്ങളില്‍ വൈവിധ്യമുണ്ടെങ്കിലും ആത്മാവ് ഒന്നേയുള്ളൂ. ശുശ്രൂഷകളില്‍ വൈ വിധ്യമുണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈ വിധ്യമുണ്ടെങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്നത് ഒരു ദൈ വം തന്നെ. ഓരോരുത്തര്‍ക്കും പൊ തുനന്മയ്ക്കുവേണ്ടി ആത്മാവിന്‍റെ വെളിപ്പെടുത്തല്‍ നല്കപ്പെട്ടിരിക്കുന്നു. ഒരാള്‍ക്ക് വിജ്ഞാനത്തിന്‍റെ വചനം ആത്മാവാല്‍ നല്കപ്പെട്ടിരിക്കുന്നു. മറ്റൊരാള്‍ക്ക് അതേ ആത്മാവാല്‍ അറിവിന്‍റെ വചനം; വേറൊരാള്‍ക്ക് അതേ ആത്മാവാല്‍ വിശ്വാസവും മറ്റൊരാള്‍ക്ക് അതേ ആത്മാവാല്‍ രോഗശാന്തിവരങ്ങളും. ഒരുവന് അദ്ഭുതം പ്രവര്‍ത്തിക്കാനുള്ള കഴി വും മറ്റൊരുവന് പ്രവചനവും; ഇനിയൊരുവന് ആത്മാക്കളെ വിവേചിച്ചറിയാനുള്ള കഴിവും വേറൊരുവന്  വിവിധ ഭാഷകളും മറ്റൊരുവന് ഭാഷകളുടെ വ്യാഖ്യാനവും. ഓരോരുത്തര്‍ ക്കും തന്‍റെ ഇഷ്ടമനുസരിച്ച് പ്രത്യേ ക ദാനങ്ങള്‍ നല്കുന്ന അതേ ആ ത്മാവ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നു.


Gospel, യോഹ 16:5-15 : ന മ്മുടെ അടു ക്ക ലേ ക്ക് വരു നന സ ഹാ യ ക നാ യ പരിശുദ്ധാത്മാമാവ്

എന്നാല്‍, ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്‍റെ അടുക്കലേക്കു പോകുകയാണ്. എന്നിട്ടും നീ എവിടെപ്പോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല. ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ  ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു. എങ്കിലും സത്യം ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളുടെ നന്‍മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, ആശ്വാസകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ കുറ്റപ്പെടുത്തും. അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും ഈ ലോകത്തിന്‍റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും. ഇനിയും ഏറെ കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാല്‍, അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിയില്ല.  സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ പൂര്‍ണസത്യത്തിലേ ക്കു നയിക്കും. അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്. അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച്  നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്ത്വപ്പെടുത്തും. പിതാവിനുള്ളവയെല്ലാം എന്‍റേതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍ നിന്നു സ്വീകരിച്ച് അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത


Back to Top

Never miss an update from Syro-Malabar Church