Daily Readings for Saturday May 19,2018

Reading 3, 1കോരി 9:13-18 : സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം

ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ ദേവാലയത്തില്‍നിന്നു ഭക്ഷിക്കുന്നു എന്ന് നിങ്ങള്‍ക്കറിയില്ലേ? ബലിപീഠത്തില്‍ ശുശ്രൂഷിക്കുന്നവര്‍ ബലിപീഠത്തില്‍ പങ്കുപറ്റുന്നു എന്നും അറിയില്ലേ? അതുപോലെ, സുവിശേഷപ്രഘോഷകര്‍ സുവിശേഷംകൊണ്ട് ഉപജീവനം നടത്തണമെന്ന് കര്‍ത്താവ് കല്പിച്ചിരിക്കുന്നു. എന്നാല്‍ ഈ അവകാശങ്ങളൊന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഇവയൊന്നും നേടാന്‍ വേണ്ടിയുമല്ല ഞാന്‍ ഇതെഴുതിയത്. എന്‍റെ അവകാശവാദം ആരെങ്കിലും വ്യര്‍ഥമാക്കുന്നതിനെക്കാള്‍, മരിക്കുന്നതാണ് എനിക്കു നല്ലത്. സുവിശേഷം പ്രസംഗിക്കുന്നതില്‍ എനിക്ക് അഭിമാനത്തിനു വകയില്ല. കാരണം, ഈ കടമ എന്‍റെമേല്‍ വയ്ക്കപ്പെട്ടിരിക്കുന്നു. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം. ഞാന്‍ സ്വമനസ്സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്. എന്നാല്‍ സ്വമനസ്സാ അല്ലെങ്കിലും കാര്യസ്ഥത എനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, എന്‍റെ പ്രതിഫലമെന്ത്? സുവിശേഷത്തിലെ എന്‍റെ അവകാ ശം പൂര്‍ണമായും ഉപയോഗിക്കാതെ, ഞാന്‍ പ്രതിഫലേച്ഛ കൂടാതെ സുവിശേഷം പ്രസംഗിക്കുന്നു എന്നതുമാത്രം.


Gospel, മത്താ 18:23-35 : ഹൃദയപൂര്‍വ്വം കൊടുക്കുക

സ്വര്‍ഗരാജ്യം, തന്‍റെ സേവ കന്‍മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം.  കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍ പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു. അവന് അതു വീട്ടാന്‍  നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്ക ളെയും അവനുള്ള സമസ്തവും വിറ്റ് കടം വീട്ടാന്‍ യജമാനന്‍ കല്പിച്ചു. അതിനാല്‍, സേവകന്‍ വീണു പ്രണ മിച്ചുകൊണ്ടുപറഞ്ഞു: പ്രഭോ, എനി ക്ക് സാവകാശം തരണമേ. ഞാന്‍ നിനക്ക് എല്ലാം തന്നു വീട്ടിക്കൊ ള്ളാം. ആ സേവകന്‍റെ യജമാനന്‍ കരുണതോന്നി അവനെ വിട്ടയയ്ക്കു കയും കടം ഇളച്ചു കൊടുക്കുകയും ചെയ്തു. അവന്‍ പുറത്തിറങ്ങിയ പ്പോള്‍, തനിക്ക് നൂറു ദനാറ കടപ്പെട്ടിരുന്ന സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്‍റെ കഴുത്തു പിടിച്ചു ഞെക്കികൊണ്ട് അവന്‍ പറഞ്ഞു: 

നീ കടപ്പെട്ടത് തന്നുതീര്‍ക്കുക. അപ്പോള്‍ ആ സഹസേവകന്‍ അവ നോട് കേണപേക്ഷിച്ചു: എനിക്കു സാവകാശം തരണമേ. നിനക്ക് തന്നുതീര്‍ത്തുകൊള്ളാം. എന്നാല്‍, അവന്‍ സമ്മതിച്ചില്ല; മറിച്ച്, അവന്‍ പോയി, കടം വീട്ടുന്നതുവരെ അവ നെ കാരാഗൃഹത്തിലേക്കു തള്ളി. അതിനാല്‍ അവന്‍റെ സഹസേവകര്‍, സംഭവിച്ചതുകണ്ട് ഏറെ സങ്കടപ്പെട്ട്, യജമാനന്‍റെ അടുക്കല്‍ പോയി നടന്നതെല്ലാം വിവരിച്ചു. യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്ട നായ സേവകാ, നീ എന്നോടു കേണ പേക്ഷിച്ചതുകൊണ്ട് ആ കടമെല്ലാം നിനക്ക് ഞാന്‍ ഇളച്ചുതന്നു. ഞാന്‍ നിന്നോടു കരുണ കാണിച്ചപോലെ നീയും നിന്‍റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരു ന്നില്ലേ? അവന്‍റെ യജമാനന്‍ കോപി ച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ ദണ്ഡകര്‍ക്ക്  ഏല്പിച്ചു കൊടുത്തു. ആകയാല്‍ നിങ്ങള്‍  ഒരോരുത്തരും സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കുന്നില്ലെ ങ്കില്‍, സ്വര്‍ഗസ്ഥനായ എന്‍റെ പിതാ വും നിങ്ങളോട് ഇതുപോലെ തന്നെ ചെയ്യും.


Back to Top

Never miss an update from Syro-Malabar Church