Daily Readings for Friday May 18,2018

Reading 3, 1യോഹ 2: 22-25 : ക്രിസ്തുവിന്റെ വൈരികള്‍

ഈശോയാണ് മിശിഹായെന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? അവനാണ് വ്യാജമിശിഹാ; പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍. പുത്രനെ നിഷേധിക്കുന്നവന് പിതാവില്ല. എന്നാല്‍ പുത്രനെ ഏറ്റുപറയുന്നവനോ, പിതാവ്  ഉണ്ടായിരിക്കും. ആരംഭംമുതല്‍ നിങ്ങള്‍ ശ്രവിച്ചത് നിങ്ങളില്‍ നിലനില്ക്കട്ടെ. ആരംഭം മുതലേ കേട്ടത് നിങ്ങളില്‍ നിലനില്ക്കുമെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്ക്കും. അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.


Gospel, മത്താ24: 7-14 : വേദനകളുടെ ആരംഭം

ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും അണിനിരക്കും. ക്ഷാമവും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലുമുണ്ടാകും. ഇവയെല്ലാം ഈറ്റുനോവിന്‍റെ ആരംഭം മാത്രം. അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കുക യും കൊല്ലുകയും ചെയ്യും.  എന്‍റെ നാമം നിമിത്തം സര്‍വജനങ്ങളാലും നിങ്ങള്‍ വെറുക്കപ്പെടും. അപ്പോള്‍ അനേകര്‍ ഇടര്‍ച്ചയ്ക്കു വിധേയരാകുകയും പരസ്പരം ഒറ്റിക്കൊടുക്കു കയും വെറുക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്‍മാര്‍ ഉണ്ടാകുകയും അനേകരെ വഴി തെറ്റിക്കുകയും ചെയ്യും. അനീതി പെരുകുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചു നില്ക്കുന്നവന്‍ ആരോ, അവന്‍ രക്ഷിക്കപ്പെടും. എല്ലാ ജനതകളുടെ യും സാക്ഷ്യത്തിനായി രാജ്യത്തി ന്‍റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അപ്പോള്‍ അവസാനം വരും.


Back to Top

Never miss an update from Syro-Malabar Church