Daily Readings for Thursday May 17,2018

ഉയിര്‍പ്പുകാലം

ശിഷ്യത്വത്തിന്റെ വില

Reading 3, 1 യോഹ 1:1-13 : ജീവന്റെ വചനം

ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകള്‍കൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകള്‍കൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു. ജീവന്‍ വെളിപ്പെടുത്തപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു; അതിനു സാക്ഷ്യം നല്കുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെടുത്തപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിക്കുന്നു. ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തത് നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മ  ഉണ്ടാകേണ്ടതിനാണ് ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടത്തെ പുത്രനായ ഈശോമിശിഹായോടുമാണ്.


Gospel, ലൂക്കാ 14: 25-35 : ശിഷ്യത്വത്തിന്റെ വില

വലിയ ജനക്കൂട്ടം ഈശോയോടുകൂടെ പോകുകയായിരുന്നു. അവന്‍ തിരിഞ്ഞ് അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍റെ അടുത്തുവരുന്ന ആര്‍ക്കും എന്‍റെ ശിഷ്യരായിരിക്കാന്‍ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്‍റെ പിന്നാലേ വരുന്നവന് എന്‍റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല. ഗോപുരം പണിയാന്‍ ആഗ്രഹിക്കുമ്പോള്‍, അതിന്‍റെ പൂര്‍ത്തീകരണത്തിനുള്ള 
വക തനിക്കുണ്ടോ എന്ന,്  ഇരുന്ന് അതിന്‍റെ ചെലവ് ആദ്യമേ കണക്കുകൂട്ടിനോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്? അല്ലെങ്കില്‍, അടിത്തറ ഇട്ടുകഴിഞ്ഞ് പണി മുഴുവനാക്കാന്‍ കഴി
യാതെ വരുമ്പോള്‍, കാണുന്നവ

രെല്ലാം അവനെ ആക്ഷേപിക്കാന്‍ തുടങ്ങും. അവര്‍ പറയും: ഈ മനുഷ്യന്‍ പണിതുടങ്ങി;  പക്ഷേ, മുഴുവനാക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍, രാജാവിനോടു യുദ്ധംചെയ്യാന്‍ പോകുമ്പോള്‍, ഇരുപതിനായിരവുമായി വരുന്നവനെ പതിനായിരത്തെക്കൊണ്ട് നേരിടാനാകുമോ എന്നആദ്യമേ ഇരുന്ന് ആലോചിക്കാത്തത് ഏതു രാജാവാണ്?  അതു സാധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ത്തന്നെ  ദൂതന്‍മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ, സ്വന്തമായുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്‍റെ ശിഷ്യനാകുക സാധ്യമല്ല. ഉപ്പ് നല്ലതു തന്നെ; പക്ഷേ, ഉറകെട്ടുപോയാല്‍ എങ്ങനെ ഉറകൂട്ടും? അത് നിലത്തിനോ വളത്തിനോ ഉപകരിക്കുകയില്ല. മനുഷ്യന്‍ അത് പുറത്തെറിഞ്ഞുകളയുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.


Back to Top

Never miss an update from Syro-Malabar Church