Daily Readings for Tuesday May 15,2018

Reading 3, 1 കോരി 8: 8-13 : നിങ്ങളുടെ സ്വാതന്ത്യം ബലഹീനരുടെ ഇടർച്ചയ്ക്ക് കാരണം ആകരുത്

ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുകയില്ല. നാം ഭക്ഷിക്കാതിരിക്കുന്നതുകൊണ്ട് നമുക്ക് കോട്ടമൊന്നുമില്ല; ഭക്ഷിക്കുന്നതുകൊ ണ്ടോ, പ്രത്യേക നേട്ടവും. പക്ഷേ, നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനര്‍ക്ക് പതനഹേതുവാകാതിരിക്കാന്‍ ശ്രദ്ധിക്കണം.  അറിവുള്ളവനായ നിന്നെ, വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നത് ദുര്‍ബലമനഃസാക്ഷിയുള്ള  ഒരുവന്‍  കണ്ടാല്‍, വിഗ്രഹത്തിനു നിവേദിച്ച ഭക്ഷണം കഴിക്കാന്‍ അവന്‍ പ്രേരിപ്പിക്കപ്പെടുകയില്ലേ? അങ്ങനെ നിന്‍റെ അറിവു മൂലം മിശിഹാ ആര്‍ക്കുവേണ്ടി മരി ച്ചോ, ആ ബലഹീനസഹോദരന്‍ നശിപ്പിക്കപ്പെടുന്നു. അപ്രകാരം നിന്‍റെ സഹോദരങ്ങള്‍ക്കെതിരായി പാപം ചെയ്യുകയും അവരുടെ ബലഹീനമായ മനഃസാക്ഷിയെ വ്രണപ്പെടുത്തുകയും ചെയ്യുമ്പോള്‍ നീ മിശി ഹായ്ക്കെതിരേ പാപം ചെയ്യുന്നു.  അതുകൊണ്ട്, ഭക്ഷണം എന്‍റെ സഹോദരന്  ഇടര്‍ച്ചയുണ്ടാക്കുന്നെങ്കില്‍, എന്‍റെ സഹോദരന് ഇടര്‍ച്ചയു ണ്ടാകാതിരിക്കാന്‍, ഞാന്‍ ഇനി ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല.



Gospel, ലൂക്ക 12: 13-21 : ഭോഷനായ ധനികൻ

ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ ഈശോയോടു പറഞ്ഞു: ഗുരോ,പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്‍റെ സഹോദരനോടു പറയണമേ. ഈശോ അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ ഭാഗം വയ്ക്കു ന്നവനോ ആയി ആരു നിയമിച്ചു? അനന്തരം അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കയും ചെയ്യുവിന്‍. ജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്. ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു: ഒരു ധനികന്‍റെ കൃഷിസ്ഥലം സമൃദ്ധമായ വിളവു നല്കി. അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തു ചെയ്യും? എന്‍റെ ധാന്യം ശേഖരിക്കാന്‍ എനിക്കിടമില്ലല്ലോ. അവന്‍ പറഞ്ഞു: ഞാന്‍ ഇങ്ങനെ ചെയ്യും. എന്‍റെ അറപ്പുരകള്‍ പൊളിച്ച്, കൂടുതല്‍ വലിയവ പണിയും; അവിടെ എന്‍റെ ധാന്യം മുഴുവനും വിഭവങ്ങളും ശേഖരിക്കും. അനന്തരം, ഞാന്‍ എന്‍റെ ആത്മാവിനോടു പറയും: ആത്മാവേ, അനേക വര്‍ഷത്തേക്കു വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുക, കുടിക്കുക, ആഹ്ലാദിക്കുക. എന്നാല്‍, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും? ഇതുപോലെയാണ് ദൈവത്തിലേക്കു സമ്പന്നനാകാതെ തനിക്കുവേണ്ടി നിധി കൂട്ടിവയ്ക്കുന്നവനും.


Back to Top

Never miss an update from Syro-Malabar Church