Daily Readings for Sunday May 13,2018

ഉയിര്‍പ്പുകാലം

ഉയിര്പ്പ് ഏഴാം ഉയി ര്പ്പ് ഞായര്

Reading 1, ഏശയ്യാ 6:1-13 : ഏശയ്യാ വിശുദ്ധീ കരിക്കപ്പെട്ട് അയയ്ക്കപ്പെടുന്നു

ഉസിയാരാജാവു മരിച്ചവര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാ സനത്തില്‍ ഉപവിഷ്ടനായിരിക്കു ന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞുനിന്നു. അവിടുത്തെ ചുററും സെറാഫുകള്‍ നിന്നിരുന്നു. അവ യ്ക്ക് ആറു ചിറകുകള്‍വീതം ഉണ്ടാ യിരുന്നു. രണ്ടു ചിറകുകള്‍കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദ ങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയാ യിരുന്നു. അവ പരസ്പരം ഉദ്ഘോ ഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ ത്താവ് പരിശുദ്ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരി ക്കുന്നു. അവയുടെ ശബ്ദഘോഷ ത്താല്‍ പൂമുഖത്തിന്‍െറ അടിസ്ഥാ നങ്ങള്‍ ഇളകുകയും ദേവാലയം ധൂമപൂരിതമാവുകയും ചെയ്തു. ഞാന്‍ പറഞ്ഞു: എനിക്കു ദുരിതം! ഞാന്‍ നശിച്ചു. എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെ ന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താ വായ രാജാവിനെ എന്‍െറ നയന ങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു. അപ്പോള്‍ സെറാഫുകളിലൊന്ന് ബലിപീഠ ത്തില്‍നിന്ന് കൊടില്‍കൊണ്ട് എടുത്ത ഒരു തീക്കനലുമായി എന്‍െറയടുത്തേക്കു പറന്നുവന്നു. അവന്‍ എന്‍െറ അധരങ്ങളെ സ്പര്‍ ശിച്ചിട്ടു പറഞ്ഞു: ഇതു നിന്‍െറ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്‍െറ മാലിന്യം നീക്കപ്പെട്ടു; നിന്‍െറ പാപം ക്ഷമിക്കപ്പെട്ടിരി ക്കുന്നു. അതിനുശേഷം കര്‍ത്താവ് അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ ! എന്നെ അയച്ചാലും! അവി ടുന്ന് അരുളിച്ചെയ്തു: പോവുക, ഈ ജനത്തോടു പറയുക, നിങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കും, മനസ്സി ലാക്കുകയില്ല; നിങ്ങള്‍ വീണ്ടും വീണ്ടും കാണും, ഗ്രഹിക്കുകയില്ല. അവര്‍ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ഹൃദയം കൊണ്ടു ഗ്രഹിക്കുകയും അങ്ങനെ മാനസാന്തരപ്പെട്ടു സൗഖ്യം പ്രാപിക്കുകയും ചെയ്യാതിരിക്കേ ണ്ടതിന് അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെവികളെ മന്ദീഭവിപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യുക. കര്‍ത്താവേ, ഇത് എത്രനാളത്തേക്ക് എന്നു ഞാന്‍ ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: നഗരങ്ങള്‍ ജനവാസമില്ലാതെയും ഭവനങ്ങള്‍ ആള്‍പ്പാര്‍പ്പില്ലാതെയും ശൂന്യമായി, ദേശം മുഴുവന്‍ വിജനമായി ത്തീരുന്നതുവരെ. കര്‍ത്താവ് ജന ത്തെ വിദൂരത്തേക്ക് ഓടിക്കുകയും ദേശത്തിന്‍െറ മധ്യത്തില്‍ നിര്‍ജനപ്ര ദേശങ്ങള്‍ ധാരാളമാവുകയും ചെയ്യുന്നതുവരെ. അതില്‍ ഒരു ദശാംശമെങ്കിലും അവശേഷിച്ചാല്‍ അവ വീണ്ടും അഗ്നിക്കിരയാകും. ടര്‍പ്പെന്‍ൈറന്‍വൃക്ഷമോ, കരു വേലകമോ വെട്ടിയാല്‍ അതിന്‍െറ കുറ്റി നില്‍ക്കുന്നതുപോലെ അത് അവശേഷിക്കും. ഈ കുറ്റി ഒരു വിശുദ്ധബീജം ആയിരിക്കും.


Reading 2, അപ്പ. പ്രവ 1:15-26 : ഉത്ഥാനത്തിന് സാക്ഷിയാകാന് മത്തിയാസ് തിരഞ്ഞെടുക്കപപെടുന്നു

അന്നൊരു ദിവസം നൂറ്റിയിരുപതോളം സഹോദരര്‍ ഒരേസ്ഥലത്ത് സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെമധ്യേ എഴുന്നേറ്റുനിന്നു പ്രസ് താവിച്ചു: സഹോദരരേ, ഈശോയെ പിടിക്കാന്‍ വന്നവര്‍ക്കു വഴികാട്ടിയായി വര്‍ത്തിച്ച യൂദാസിനെക്കുറിച്ച് ദാവീദിന്‍റെ അധരംവഴി പരിശുദ്ധാ ത്മാവ് അരുള്‍ചെയ്ത ലിഖിതം പൂര്‍ത്തിയാകേണ്ടിയിരുന്നു. അവന്‍ നമ്മിലൊരുവനായി എണ്ണപ്പെടുക യും ഈ ശുശ്രൂഷയില്‍ അവനു പങ്കാളിത്തം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവന്‍ തന്‍റെ ദുഷ്കര്‍മത്തിന്‍റെ പ്രതിഫലംകൊണ്ട് ഒരു പറമ്പു വാങ്ങി. അവന്‍ തലകുത്തി വീണു; ഉദരം പിളര്‍ന്ന് അവന്‍റെ കുടലെല്ലാം പുറത്തുചാടി. ജറുസലേം നിവാസികള്‍ക്കെല്ലാം ഈ വിവരമറിയാം. ആ സ്ഥലം അ വരുടെ ഭാഷയില്‍ രക്തത്തിന്‍റെ വയല്‍ എന്നര്‍ത്ഥമുള്ള ഹക്കല്ദ്മാ എന്നു വിളിക്കപ്പെട്ടു. അവന്‍റെ ഭവനം ശൂന്യമായിത്തീരട്ടെ, ആരും അതില്‍ വസിക്കാതിരിക്കട്ടെ എന്നും  അവ ന്‍റെ ശുശ്രൂഷ മറ്റൊരുവന്‍ സ്വീകരി ക്കട്ടെ എന്നും സങ്കീര്‍ത്തനപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. അതി നാല്‍, കര്‍ത്താവായ ഈശോ നമ്മു ടെയിടയിലേക്കു വരുകയും നമ്മില്‍ നിന്നു പുറപ്പെട്ടുപോകുകയും ചെയ്തകാലംമുഴുവന്‍, യോഹന്നാ ന്‍റെ  മാമ്മോദീസ മുതല്‍ അവന്‍ ന മ്മില്‍നിന്ന് എടുക്കപ്പെട്ട ദിവസം വരെ, നമ്മോടു സഹചരിച്ചവരില്‍ ഒരുവന്‍ അവന്‍റെ ഉത്ഥാനത്തിന് ഞങ്ങളോടൊപ്പം സാക്ഷിയായിരി ക്കണം. അവര്‍ രണ്ടുപേരെ നിറു ത്തി; യൗസേപ്പ് എന്നു വിളിച്ചിരുന്ന ബര്‍ണബാസിനെയും - അവന്‍ യൂസ്തോസ് എന്നും വിളിക്കപ്പെട്ടിരുന്നു - മത്തിയാസിനെയും. അവര്‍ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, എല്ലാവ രുടെയും ഹൃദയങ്ങളറിയുന്നവനേ, സ്വന്തം സ്ഥലത്തേക്കു പോകാന്‍ യൂദാസ് ഉപേക്ഷിച്ച ഈ ശുശ്രൂ ഷയും ശ്ലീഹാ സ്ഥാനവും സ്വീകരി ക്കാന്‍ ഈ ഇരുവരില്‍ ആരെയാണ് അങ്ങ് തിരഞ്ഞെടുത്തിരിക്കുന്ന തെന്ന് കാണിച്ചുതരണമേ.  പിന്നെ അവര്‍ കുറിയിട്ടു. മത്തിയാസിനു കുറിവീണു. പതിനൊന്ന് ശ്ലീഹന്മാ രോടുകൂടെ അവന്‍ എണ്ണപ്പെടുകയും ചെയ്തു.


Reading 3, ഫിലിപ്പി 2:1-11 : ഈശോ കര്‍ത്താവാണെന്ന് എല്ലാ നാവുകളും ഏറ്റുപറയണം

മിശിഹായില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍, നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ മനസ്സും ഒരേ അഭിപ്രായവും ഉള്ളവരായി എന്‍റെ സന്തോഷം പൂര്‍ണമാക്കുവിന്‍. മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നി ങ്ങള്‍ ഒന്നും ചെയ്യരുത്; മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. ഈശോമിശിഹായ്ക്കുള്ള ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കേണ്ട കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ - അതേ, കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം അവനു നല്കുകയും ചെയ്തു. ഇത്, ഈ ശോയുടെ നാമത്തിനുമുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാ മുഴങ്കാലുകളും മടങ്ങുന്നതിനും ഈശോമിശിഹാ കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.


Gospel, മര്‍ക്കോസ് 16:14-20 : ഉത്ഥിതനെ പ്രഘോഷിക്കാന് അയയ്ക്കപ്പെടുന്നു

പിന്നീട്, അവര്‍ പതിനൊന്നുപേര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍, ഈശോ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍  ശാസിച്ചു. കാരണം, ഉയിര്‍പ്പിക്കപ്പെട്ട തന്നെ കണ്ടവരെ അവര്‍ വിശ്വസിച്ചില്ല. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിന്‍. വിശ്വസിക്കുകയും മാമ്മോദീസ സ്വീകരിക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവര്‍ക്ക് ഹാനി വരുത്തുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കു കയും അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും. കര്‍ത്താവായ ഈശോ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. അവര്‍ എല്ലായിടത്തും പോയി പ്രഘോഷിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും തുടര്‍ന്നു നടന്ന അടയാളങ്ങള്‍കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.  Back to Top

Never miss an update from Syro-Malabar Church