Daily Readings for Saturday May 12,2018

Reading 3, 1 കൊറി 7: 32-35 : അവിവാഹിതരും വിധവകളും

നിങ്ങള്‍ ഉത്കണ്ഠാവിമുക്തരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതന്‍ കര്‍ത്താവിനെ എ ങ്ങനെ പ്രീതിപ്പെടുത്തണം എന്ന വ്യ ഗ്രതയില്‍ കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ മുഴുകുന്നു. എന്നാല്‍, വിവാഹിതനാകട്ടെ, തന്‍റെ ഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താം എന്ന വ്യഗ്രതയില്‍ ലൗകികകാര്യങ്ങളില്‍ മുഴുകുന്നു. അതുകൊണ്ട്, അവന്‍റെ താത്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്ത്രീയും കന്യകയും ശരീരത്തിലും ആത്മാവിലും വിശുദ്ധരാകേണ്ടതിന്, കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ പര്യാകുലരാകുന്നു. എന്നാല്‍, വിവാഹിത, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന വ്യഗ്രതയില്‍ ഈ  ലോക കാര്യങ്ങളില്‍ മുഴുകുന്നു. ഞാന്‍ ഇതു പറയുന്നത് നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്. നിങ്ങള്‍ക്കു കടിഞ്ഞാണിടാനല്ല; പ്രത്യുത, കര്‍ത്താവിന്‍റെ ശുശ്രൂഷയില്‍ ആയിരിക്കാനാണ്.


Gospel, മത്താ 3: 7-12 : സ്‌നാപകയോഹന്നാന്റെ പ്രഭാഷണം

അനേകം ഫരിസേയരും സദ്ദു ക്കായരും മാമ്മോദീസ സ്വീകരി ക്കാന്‍ വരുന്നതുകണ്ട്, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലി സന്തതികളേ, ആസന്നമായ ക്രോധ ത്തില്‍നിന്ന് ഓടിയകലാന്‍ നിങ്ങള്‍ ക്കു മുന്നറിയിപ്പു നല്കിയതാരാണ്? മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട് എന്നു പറഞ്ഞ് അഭിമാനിക്കേണ്ടാ. കാര ണം, ഈ കല്ലുകളില്‍നിന്ന് അബ്രാ ഹത്തിനു വേണ്ടി സന്താനങ്ങളെ  പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ വേരിനു കോടാലി വച്ചുകഴിഞ്ഞു. അതിനാല്‍, നല്ല ഫലം നല്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയപ്പെടും. മാനസാന്തരത്തിനായി ഞാന്‍ നിങ്ങള്‍ക്ക് ജലം കൊണ്ടു മാമ്മോദീസ നല്കുന്നു. എന്‍റെ പിന്നാലേ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്‍റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവാലും അഗ്നിയാലും നിങ്ങള്‍ക്ക് മാമ്മോദീസ നല്കും. വീശുമുറം അവന്‍റെ കൈയിലുണ്ട്. അവന്‍ കളം വെടിപ്പാക്കി, തന്‍റെ ഗോതമ്പ് അറപ്പുരയില്‍ ശേഖ രിക്കും; പതിര് കെടാത്ത തീയില്‍ കത്തിച്ചു കളയുകയും ചെയ്യും.ڔ


Back to Top

Never miss an update from Syro-Malabar Church