Daily Readings for Friday May 11,2018

Reading 3, ഫിലിപ്പി 3: 12-15 : മുന്നിലുള്ളവയെ ലക്ഷ്യമാക്കി ഓടുക

ഇത് എനിക്കു കിട്ടിക്കഴിഞ്ഞെന്നോ ഞാന്‍ പരിപൂര്‍ണനായെന്നോ അല്ല; ഇതു സ്വന്തമാക്കാന്‍വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; എന്തെന്നാല്‍, ഈശോമിശിഹാ എന്നെ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരേ, ഞാന്‍തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു: എന്‍റെ പിന്നിലുള്ളവ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവ  ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. ഈശോമിശിഹാ യിലൂടെ  ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്ക് ഓടുന്നു. അതിനാല്‍, നമ്മില്‍ പൂര്‍ ണത പ്രാപിച്ചവര്‍ ഇങ്ങനെതന്നെ ആഗ്രഹിക്കട്ടെ. ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ ഭിന്നമായി ചിന്തിക്കുന്നെങ്കില്‍ ദൈവം നിങ്ങള്‍ക്ക് അതു വെളിപ്പെടുത്തിത്തരും. 


Gospel, യോഹ 3: 31-36 : ഉന്നതത്തിൽ നിന്നുള്ളവൻ എല്ലാവർക്കുമുപരിയാണ്

ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; അവന്‍റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. അവന്‍റെ സാക്ഷ്യം സ്വീകരിക്കുന്നവന്‍, ദൈവം സത്യവാനാണ് എന്നതിനു മുദ്രവയ്ക്കുന്നു. ദൈവം അയച്ചവന്‍ ദൈവത്തിന്‍റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ലല്ലോ ആത്മാവിനെ കൊടുക്കുന്നത്. പിതാവ് പുത്രനെ സ്നേഹിക്കുന്നു. എല്ലാം അവന്‍റെ കൈയില്‍ ഏല്പിക്കുകയും ചെയ്തിരിക്കുന്നു. പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല.  ദൈവക്രോധം അവന്‍റെമേല്‍ ഉണ്ടായിരിക്കും.


Back to Top

Never miss an update from Syro-Malabar Church