Daily Readings for Thursday May 10,2018

Reading 1, 2 രാജാ 2:1-12 : എളിയ സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നു

കര്‍ത്താവ് ഏലിയായെ സ്വര്‍ഗ ത്തിലേക്ക് ചുഴലിക്കാറ്റിലൂടെ എടു ക്കാന്‍ സമയമായപ്പോള്‍, ഏലി യായും എലീഷായും ഗില്‍ഗാലില്‍ നിന്നു വരുകയായിരുന്നു. ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ് എന്നെ ബഥേല്‍വരെ അയച്ചിരിക്കു ന്നു. എന്നാല്‍, എലീഷാ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ബഥേലിലേക്കു പോയി. ബഥേലിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവ് നിന്‍െറ യജമാ നനെ ഇന്നു നിന്നില്‍നിന്ന് എടുക്കു മെന്നു നിനക്കറിയാമോ? അവന്‍ പറഞ്ഞു: ഉവ്വ്, എനിക്കറിയാം. നിശ്ശബ്ദരായിരിക്കുവിന്‍. ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ് എന്നെ ജറീക്കോയിലേക്ക് അയച്ചിരിക്കുന്നു. അവന്‍ പ്രതിവ ചിച്ചു: കര്‍ത്താവിനെയും അങ്ങ യെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടു മാറില്ല. അങ്ങനെ അവര്‍ ജറീക്കോ യിലെത്തി. ജറീക്കോയിലുണ്ടായി രുന്ന പ്രവാചകഗണം എലീഷാ യോടു പറഞ്ഞു: കര്‍ത്താവ് നിന്‍െറ യജമാനനെ ഇന്നു നിന്നില്‍നിന്ന് എടുക്കുമെന്ന് നിനക്കറിയാമോ? അവന്‍ പറഞ്ഞു: ഉവ്വ്. എനിക്ക റിയാം; നിശ്ശബ്ദരായിരിക്കുവിന്‍. അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ ക്കുക. കര്‍ത്താവ് എന്നെ ജോര്‍ദാനി ലേക്ക് അയച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: കര്‍ത്താവിനെയും അങ്ങ യെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാ റില്ല. അങ്ങനെ ഇരുവരും യാത്ര തുടര്‍ന്നു. അവര്‍ ഇരുവരും ജോര്‍ ദാനു സമീപം എത്തിയപ്പോള്‍ പ്രവാചകഗണത്തില്‍പ്പെട്ട അമ്പതു പേര്‍ അല്‍പം അകലെ വന്നുനിന്നു. ഏലിയാ മേലങ്കിയെടുത്ത് ചുരുട്ടി വെള്ളത്തില്‍ അടിച്ചു. വെള്ളം ഇരു വശത്തേക്കും മാറി. ഇരുവരും ഉണ ങ്ങിയ നിലത്തുകൂടി അക്കരെ കടന്നു. മറുകരെ എത്തിയപ്പോള്‍ ഏലിയാ എലീഷായോടുപറഞ്ഞു: നിന്നില്‍നിന്ന് എടുക്കപ്പെടുന്നതിനു മുമ്പ് ഞാന്‍ എന്താണു ചെയ്തുതരേ ണ്ടത്? എലീഷാ പറഞ്ഞു: അങ്ങ യുടെ ആത്മാവിന്‍െറ ഇരട്ടി പങ്ക് എനിക്കു ലഭിക്കട്ടെ. അവന്‍ പറ ഞ്ഞു: ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്. എങ്കിലും ഞാന്‍ എടുക്ക പ്പെടുന്നതു നീ കാണുകയാണെ ങ്കില്‍, നിനക്ക് അതു ലഭിക്കും. കണ്ടില്ലെങ്കില്‍, ലഭിക്കുകയില്ല. അവര്‍ സംസാരിച്ചുകൊണ്ടു പോകു മ്പോള്‍ അതാ ഒരു ആഗ്നേയര ഥവും ആഗ്നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു. എലീഷാ അതു കണ്ട് നിലവിളിച്ചു. എന്‍െറ പിതാവേ, എന്‍െറ പിതാവേ! ഇസ്രായേലിന്‍െറ രഥങ്ങളും സാരഥികളും! പിന്നെ അവന്‍ ഏലിയായെ കണ്ടില്ല. അവന്‍ വസ്ത്രം കീറി.


Reading 2, ശ്ലീഹ 1:6-11 : ഈശോ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു

ഒരുമിച്ചുകൂടിയിരിക്കുമ്പോള്‍ അവര്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, അവിടന്ന് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുതരുന്നത് ഈ കാലത്താണോ? അവന്‍ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള കാലമോ സമയമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല. എന്നാല്‍ പരിശുദ്ധാത്മാ വില്‍നിന്ന് നിങ്ങളുടെമേല്‍ വരുന്ന ശക്തി നിങ്ങള്‍ സ്വീകരിക്കും. അ പ്പോള്‍ ജറുസലേമിലും യൂദയാ മുഴുവനിലും  സമരിയായിലും ഭൂമിയുടെ അതിര്‍ത്തിയോളവും നിങ്ങള്‍ എന്‍റെ  സാക്ഷികളായിരിക്കും. ഇവ പറഞ്ഞുകഴിഞ്ഞപ്പോള്‍, അവര്‍ നോക്കിനില്ക്കേ, അവന്‍ സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന് അവനെ അവരുടെ ദൃഷ്ടികളില്‍നിന്നു മറച്ചു. അവന്‍ പോകുമ്പോള്‍ ആകാശത്തേക്ക് അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അപ്പോള്‍, വെള്ളവസ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പറഞ്ഞു: അ ല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തേക്കുനോക്കിനില്ക്കുന്നതെന്ത്? നിങ്ങളില്‍നിന്ന് സ്വര്‍ഗത്തി ലേക്കു സംവഹിക്കപ്പെട്ട ഈശോ, സ്വര്‍ഗത്തിലേക്കു പോകുന്നതായി നിങ്ങള്‍ കണ്ടപോലെതന്നെ തിരിച്ചുവരും. 


Reading 3, 1 തിമോ 2:1-7 : മിശിഹാ ഏക മധ്യസ്ഥൻ

എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും പ്രാര്‍ത്ഥനകളും യാചനകളും കൃതജ്ഞതാസ്തോത്രങ്ങളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാവിധ ഭക്തിയിലും മഹിമയിലും സ്വസ്ഥവും ശാന്തവുമായ ജീവിതം നയിക്കാന്‍ നമുക്കിടയാകത്തക്കവിധം രാജാക്കന്‍മാര്‍, അധികാരമുള്ളവര്‍ എന്നിവര്‍ക്കുവേണ്ടിയും ഇങ്ങനെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ മുമ്പില്‍  സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സ ത്യത്തിന്‍റെ അറിവിലേക്ക് എത്തിപ്പെടണമെന്നുമാണ് അവിടന്ന്  ആഗ്രഹിക്കുന്നത്. എന്തെന്നാല്‍, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍, മധ്യസ്ഥനായി ഒരുവനേയുള്ളൂ - മനുഷ്യനായ ഈശോ മിശിഹാ.  അവന്‍ എല്ലാവര്‍ക്കുംവേണ്ടി തന്നത്തന്നെ മോചനദ്രവ്യമായി നല്കി; ഈ സാക്ഷ്യം യഥാകാലം നല്കപ്പെട്ടു.  അതിന്‍റെ പ്രഘോഷകനായും ശ്ലീഹായായും വിശ്വാസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്. 


Gospel, ലൂക്കാ 24: 44-53 : ഈശോയുടെ സ്വർഹരോഹണം

അവര്‍ ഇവ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഈശോ അവരുടെ മദ്ധ്യേ നിന്നു. അവന്‍  അവരോട് അരുള്‍ചെയ്തു:  നിങ്ങള്‍ക്കു സമാധാനം! അമ്പരന്ന അവരെ ഭയം ഗ്രസിച്ചു. ഭൂതത്തെയാണു കാണുന്നതെന്ന് അവര്‍ വിചാരിച്ചു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ ഹൃദയത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നതെന്ത്? എന്‍റെ കൈകളും കാലുകളും കാണുക. ഞാന്‍ തന്നെയാകുന്നു. എന്നെ സ്പര്‍ശിച്ചു മനസ്സിലാക്കുവിന്‍. എനിക്കുള്ളതായി നിങ്ങള്‍ കാണുന്നതുപോലെ  മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ. ഇതു പറഞ്ഞിട്ട് അവന്‍ തന്‍റെ കൈകളും കാലുകളും അവരെ കാണിച്ചു. എന്നിട്ടും, അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തപ്പോള്‍ അവന്‍ അവരോടു ചോദിച്ചു: ഇവിടെ,ഭക്ഷിക്കാന്‍  എന്തെങ്കിലുമുണ്ടോ? ഒരു കഷണം വറുത്ത മീന്‍ അവര്‍  അവനു കൊടുത്തു. അവന്‍ അതെടുത്ത് അവരുടെ മുമ്പില്‍വച്ച് ഭക്ഷിച്ചു.ഈശോ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും  പ്രവാചകന്‍മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നത് ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ നിങ്ങളോടു പറഞ്ഞിട്ടുള്ള വചനങ്ങളാണല്ലോ. അനന്തരം ലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ അവരുടെ മനസ്സ് അവന്‍ തുറന്നു. അവന്‍ പറഞ്ഞു:  ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, മിശിഹാ പീഡ സഹിക്കുകയും മൂന്നാംദിവസം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുകയും പാപമോചനത്തിനുള്ള മാനസാന്തരം അവന്‍റെ നാമത്തില്‍ ജറുസലേമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടുകയും ചെയ്യും. നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്. ഇതാ, എന്‍റെ പിതാവിന്‍റെ വാഗ്ദാനം നിങ്ങളുടെമേല്‍  ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്ന് ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.  അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടുപോയി; കൈകള്‍ ഉയര്‍ത്തി അവരെ ആശീര്‍വദിച്ചു. ആശീര്‍വദിച്ചുകൊണ്ടിരിക്കേ, അവന്‍ അവരില്‍നിന്ന് അകലുകയും സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു. അവര്‍ അവനെ ആരാധിച്ചു; വലിയ സന്തോഷത്തോടെ ജറുസലേമിലേക്കു മടങ്ങി. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് സദാ ദേവാലയത്തില്‍ ആയിരുന്നു. 


Back to Top

Never miss an update from Syro-Malabar Church