Daily Readings for Tuesday May 01,2018

Reading 3, യാക്കോ 1:22-27 : വചനം മാത്രം കേൾക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകരുത്

നിങ്ങള്‍ വചനം കേള്‍ക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ, അത് അനുവര്‍ത്തിക്കുന്നവരുമായിരിക്കുവിന്‍. വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയു ചെയ്യുന്നവന്‍, തന്‍റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യനു സദൃശനാണ്. അവന്‍ തന്നെത്തന്നെ നോക്കിയിട്ടു കടന്നു പോകുന്നു; താന്‍ എങ്ങനെയിരിക്കുന്നെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു. കേട്ടതു മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ് പൂര്‍ണമായ നിയമം, അതായത്, സ്വാതന്ത്ര്യത്തിന്‍റെ നിയമം സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചുനില്ക്കുകയും ചെയ്യുന്നത്.  തന്‍റെ പ്രവൃത്തിയില്‍ അവന്‍ അനുഗൃഹീതനാകും. താന്‍ ദൈവാ രാധകനാണെന്ന് ഒരുവന്‍ വിചാരിക്കുകയും തന്‍റെ നാവിനെ നിയന്ത്രിക്കാതെ ഹൃദയത്തെ വഞ്ചിക്കുകയും ചെയ്താല്‍ അവന്‍റെ ദൈവാരാധന വ്യര്‍ത്ഥമത്രേ. പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ആരാധന ഇതാണ്: അനാഥരെയും വിധവകളെയും അവരു ടെ ഞെരുക്കങ്ങളില്‍ സന്ദര്‍ശിക്കുക; ലോകത്തിന്‍റെ കറയേശാതെ തന്നെ ത്തന്നെ കാത്തുസൂക്ഷിക്കുക.


Gospel, മത്താ 21: 18-22 : അത്തിവൃക്ഷത്തെ ശപിക്കുന്നു

 

18 : പ്രഭാതത്തില്‍ നഗരത്തിലേക്കു പോകുമ്പോള്‍ അവനു വിശന്നു.   

19 : വഴിയരികില്‍ ഒരു അത്തിവൃക്ഷം കണ്ട് അവന്‍ അതിന്റെ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.   

20 : ഇതുകണ്ട് ശിഷ്യന്‍മാര്‍ അദ്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു.   

21 : യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താല്‍ അത്തിവൃക്ഷത്തോടു ഞാന്‍ ചെയ്തതു മാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും.   

22 : വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.


Back to Top

Never miss an update from Syro-Malabar Church