Daily Readings for Sunday April 29,2018

April 2018
S M T W T F S
1234567
891011121314
15161718192021
22232425262728
2930     
<< Mar   May > >>

Reading 1, ഏശ 49:7-13 : പരിപാലിച്ചു വഴി നടത്തുന്ന കര്‍ത്താവു

ഏറ്റവും വെറുക്കപ്പെട്ടവനും ജനതകളാല്‍ നിന്ദിതനും ഭരണാധി കാരികളുടെ ദാസനുമായവനോട് ഇസ്രായേലിന്‍െറ പരിശുദ്ധനും വിമോചകനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ തിരഞ്ഞെ ടുത്ത ഇസ്രായേലിന്‍െറ പരിശുദ്ധ നും വിശ്വസ്തനുമായ കര്‍ത്താവു നിമിത്തം രാജാക്കന്‍മാര്‍ നിന്നെ കാണുമ്പോള്‍ എഴുന്നേല്‍ക്കുകയും പ്രഭുക്കന്‍മാര്‍ നിന്‍െറ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യും. കര്‍ത്താവ് അരുളിച്ചെ യ്യുന്നു: പ്രസാദകാലത്ത് ഞാന്‍ നിനക്ക് ഉത്തരമരുളി. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹാ യിച്ചു. രാജ്യം സ്ഥാപിക്കാനും ശൂന്യ മായ അവകാശഭൂമി പുനര്‍വിഭജനം ചെയ്തു കൊടുക്കാനും ഞാന്‍നിന്നെ സംരക്ഷിച്ച് ജനത്തിന് ഉടമ്പടിയായി നല്‍കിയിരിക്കുന്നു. ബന്ധിതരോടു പുറത്തുവരാനും അന്ധകാരത്തിലുള്ളവരോടു വെളിച്ചത്തുവരാനും ഞാന്‍ പറഞ്ഞു. യാത്രയില്‍ അവര്‍ക്കു ഭക്ഷണം ലഭിക്കും; വിജനമായ കുന്നുക ളെല്ലാം അവരുടെ മേച്ചില്‍പുറങ്ങ ളായിരിക്കും. അവര്‍ക്കു വിശക്കു കയോ ദാഹിക്കുകയോ ഇല്ല; ചുടു കാറ്റോ വെയിലോ അവരെ തളര്‍ത്തു കയില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെമേല്‍ ദയയുള്ളവന്‍ അവരെ നയിക്കും; നീര്‍ച്ചാലുകള്‍ക്ക രികിലൂടെ അവരെ കൊണ്ടു പോകും. മലകളെ ഞാന്‍ വഴിയാക്കി മാറ്റും; രാജവീഥികള്‍ ഉയര്‍ത്തും. അങ്ങ് ദൂരെനിന്ന് - വടക്കുനിന്നും പടിഞ്ഞാറുനിന്നും സിയെന്‍ദേശ ത്തുനിന്നും - അവന്‍ വരും. ആകാ ശമേ, ആനന്ദ ഗാനമാലപിക്കുക; ഭൂമിയേ, ആര്‍ത്തുവിളിക്കുക; മല കളേ, ആര്‍ത്തു പാടുക; കര്‍ത്താവ് തന്‍െറ ജനത്തെ ആശ്വസിപ്പിച്ചി രിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്‍െറ ജനത്തോട് അവിടുന്ന് കരുണ കാണിക്കും.


Reading 2, അപ്പ 9:1-9(9:1-19) : ഉത്‌ഥിതനെ കണ്ടു മുട്ടുന്ന സാവുള്‍

സാവൂള്‍ അപ്പോഴും കര്‍ത്താവിന്‍റെ ശിഷ്യര്‍ക്കെതിരേ ഭീഷണിയും വധവും നിശ്വസിച്ചുകൊണ്ടിരുന്നു. അവന്‍ മഹാപുരോഹിതനെ സമീപിച്ച്, മാര്‍ഗം സ്വീകരിച്ച സ്ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലേമിലേക്കു കൊണ്ടുവരാന്‍ ദമാസ്കസിലെ സിനഗോഗുകളിലേക്കുള്ള കത്തുകള്‍ ആവശ്യപ്പെട്ടു. അവന്‍ യാത്രചെയ്ത് ദമാസ്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു തേജസ്സ്  അവന്‍റെമേല്‍ പ്രകാശിച്ചു. അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? അവന്‍ ചോദിച്ചു: പ്രഭോ, നീ ആരാണ്? മറുപടിയുണ്ടായി: നീ പീഡിപ്പിക്കുന്ന ഈശോയാണു ഞാന്‍. എഴുന്നേറ്റു നഗരത്തിലേക്കു പോകുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നോടു പറയപ്പെടും. അവനോടൊപ്പം യാത്ര ചെയ്തിരുന്നവര്‍ സ്വരംകേട്ടെങ്കിലും ആരെയുംകാ ണായ്കയാല്‍, മിണ്ടാനാകാതെ നിന്നു പോയി. സാവൂള്‍ നിലത്തുനിന്നെഴുന്നേറ്റു. കണ്ണുകള്‍ തുറന്നിരുന്നിട്ടും ഒന്നുംകണ്ടില്ല. അവര്‍ അവനെ കൈപിടിച്ച് ദമാസ്കസിലേക്കു കൊണ്ടുപോയി. മൂന്നുദിവസം അവന് കാഴ്ചയില്ലായിരുന്നു. അവന്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല. 


Reading 3, ഹെബ്ര 10:19-25 (10:19-36) : വിശ്വാസത്തില്‍ ഉറപ്പുള്ള ഹൃദയത്തോടെ ദൈവത്തെ സമീപിക്കുക

സഹോദരരേ, ഈശോയുടെ രക്തംമൂലം  വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്ക് ആത്മധൈര്യമുണ്ട്. എന്തെന്നാല്‍, തന്‍െറ ശരീ രമാകുന്ന തിരശീലയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമാ യ ഒരു പാത തുറന്നു തന്നിരിക്കുന്നു. ദൈവഭവനത്തിനുമേല്‍ നമുക്കൊരു മഹാപുരോഹിതനുണ്ട്. ദുഷ്ടമനഃ സാക്ഷിയില്‍നിന്ന് നമ്മുടെ ഹൃദയം വെടിപ്പാക്കുകയും ശരീരം ശുദ്ധജലത്താല്‍ കഴുകുകയും ചെയ്തുകൊ ണ്ട് ഉറപ്പോടെയും വിശ്വാസത്തിന്‍െറസത്യഹൃദയത്തോടെയും നമുക്ക് അടുത്തുചെല്ലാം. നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നവന്‍ വിശ്വസ്തനാകയാല്‍, നമ്മുടെ പ്രത്യാശയുടെ ഏറ്റുപറച്ചില്‍ അചഞ്ചലമായി  മുറുകെപ്പിടിക്കാം. സ്നേഹവും സത്പ്രവൃത്തികളും പ്രോത്സാഹിപ്പിക്കുന്നതിനെപ്പറ്റി നമുക്ക് പരസ്പരം ആലോചിക്കാം. ചിലര്‍ സാധാരണമായി ചെയ്യുന്നപോലെ, നമ്മുടെ സമ്മേളനങ്ങള്‍ നാം ഉപേക്ഷിക്കരുത്.  മാത്രമല്ല, ആ ദിനം അടുത്തുവരുന്നതുകാണുമ്പോള്‍ നിങ്ങള്‍ പരസ്പരം കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും വേണം. 


Gospel, യോഹ 21:1-14 : കരുതലുള്ള കര്‍ത്താവു

ഇതിനുശേഷം ഈശോ തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്‍മാര്‍ക്കു വീണ്ടും തന്നെത്തന്നെവെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്:  ശിമയോന്‍ പത്രോസ്, ദീദിമോസ് എന്നു വിളിക്കപ്പെടുന്ന തോമാ, ഗലീലിയിലെ കാനായില്‍നിന്നുള്ള നഥാനയേല്‍, സെബദിപുത്രന്‍മാര്‍ എന്നിവരും വേറെ രണ്ടു ശിഷ്യന്‍മാരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോന്‍

പത്രോസ് അവരോടു പറഞ്ഞു: ഞാന്‍ മീന്‍പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല. ഉഷസ്സായപ്പോള്‍ ഈശോ കടല്ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അത് ഈശോയാണെന്നു ശിഷ്യന്‍മാര്‍ അറിഞ്ഞില്ല. ഈശോ അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ പക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു. അവന്‍ പറഞ്ഞു: വള്ളത്തിന്‍റെ വലത്തുവശത്തേക്കു വലയിടുക. അപ്പോള്‍ നിങ്ങള്‍ കണ്ടെത്തും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്സ്യത്തിന്‍റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഈശോ  സ്നേഹിച്ച ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: അതു കര്‍ത്താവാണ്. അതു കര്‍ത്താവാണെന്നു കേട്ടപ്പോള്‍ ശിമയോന്‍പത്രോസ് താന്‍ വിവസ്ത്രനായിരുന്നതുകൊണ്ട് പുറങ്കുപ്പായം എടുത്തു ധരിച്ചകടലിലേക്കു ചാടി. എന്നാല്‍, മറ്റു 

ശിഷ്യന്‍മാര്‍ മീന്‍നിറഞ്ഞ വലയും വലിച്ചുകൊണ്ട് വള്ളത്തില്‍ത്തന്നെ വന്നു. അവര്‍ കരയില്‍നിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു. കരയ്ക്കിറങ്ങിയപ്പോള്‍ കനല്‍കൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു. ഈശോ അവരോടു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍. ഉടനേ ശിമയോന്‍പത്രോസ് വള്ളത്തില്‍ കയറി വലിയ മത്സ്യങ്ങള്‍കൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. ഈശോ അവരോടു പറഞ്ഞു: വന്നു പ്രാതല്‍ കഴിക്കുവിന്‍. ശിഷ്യന്‍മാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാന്‍ മുതിര്‍ന്നില്ല; അതു കര്‍ത്താവാണെന്ന് അവര്‍ അറിഞ്ഞിരുന്നു. ഈശോ വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും. ഈശോ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്‍മാര്‍ക്കു പ്രത്യക്ഷപ്പെടുന്നത് ഇതു 

മൂന്നാം പ്രാവശ്യമാണ്.


Back to Top

Never miss an update from Syro-Malabar Church