Daily Readings for Saturday April 28,2018

April 2018
S M T W T F S
1234567
891011121314
15161718192021
22232425262728
2930     
<< Mar   May > >>

Reading 3, 1 കൊറി 14: 20-25 : പക്വതയോടെ വർത്തിക്കുവിൻ

സഹോദരരേ, ചിന്തയില്‍ നി ങ്ങള്‍ ശിശുക്കളാകരുത്. തിന്മയുടെ കാര്യത്തില്‍ ശിശുക്കളാകുക; ചിന്തയില്‍ പക്വമതികളും. നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്നു: അപരിചിതമായ ഭാഷ സംസാരിക്കുന്നവരിലൂടെയും അപരിചിതരുടെ അധരങ്ങളിലൂടെയും ഞാന്‍ ഈ ജനത്തോട് സം സാരിക്കും. എങ്കിലും അവര്‍ എന്നെ ശ്രവിക്കുകയില്ല എന്ന് കര്‍ത്താവ് അ രുള്‍ചെയ്യുന്നു. അതിനാല്‍, അന്യഭാഷകള്‍ വിശ്വാസികള്‍ക്കുള്ളതല്ല, അ വിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ ക്കുള്ളതല്ല, വിശ്വാസികള്‍ക്കുള്ളതാണ്. അതുകൊണ്ട്, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കേ എല്ലാവരും അന്യഭാഷയില്‍ സംസാരിക്കുന്നത് പുറത്തുള്ള അവിശ്വാസികളോ അജ്ഞ രോ വന്നുകണ്ടാല്‍, നിങ്ങള്‍ക്കു ഭ്രാ ന്താണെന്ന് അവര്‍ പറയുകയില്ലേ? എന്നാല്‍ എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കേ, പുറത്തുനിന്ന് ഒരവിശ്വാ സിയോ അജ്ഞനോ കടന്നുവന്നാല്‍, അവന്‍ എല്ലാവരാലും കുറ്റപ്പെടുത്തപ്പെടുകയും വിധിക്കപ്പെടുകയും ചെ യ്യും. അവന്‍റെ ഹൃദയരഹസ്യങ്ങള്‍ വെളിവാകുകയും അവന്‍ സാഷ്ടാം ഗം വീണ് ദൈവത്തെ ആരാധിക്കുകയും ദൈവം യഥാര്‍ഥത്തില്‍ നിങ്ങളുടെ ഇടയിലുണ്ടെന്നു പ്രഖ്യാപിക്കുകയും ചെയ്യും.


Gospel, മര്‍ക്കോസ് 6: 1-6 : ഈശോ സ്വദേശത്ത് അവഗണിക്കപ്പെടുന്നു

ഈശോ അവിടെനിന്നു പോയി, സ്വദേശത്തു വന്നു. ശിഷ്യന്‍മാര്‍അവനെ അനുഗമിച്ചു.  സാബത്തായപ്പോള്‍ അവന്‍ സിനഗോഗില്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്‍റെ വാക്കുകേട്ട അനേകംപേര്‍ ആശ്ചര്യപ്പെട്ടു പറഞ്ഞു:  ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എന്തെന്ത് അദ്ഭുതങ്ങളാണ് ഇവന്‍റെ കരങ്ങള്‍വഴി സംഭവിക്കുന്നത്!  ഇവന്‍ മറിയത്തിന്‍റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്‍റെ സഹോദരിമാരും ഇവിടെ നമ്മുടെകൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി. ഈശോ അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്താനല്ലാതെ മറ്റ് അദ്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു കഴിഞ്ഞില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന്‍ അദ്ഭുതപ്പെട്ടു.


Back to Top

Never miss an update from Syro-Malabar Church