Daily Readings for Friday April 27,2018

April 2018
S M T W T F S
1234567
891011121314
15161718192021
22232425262728
2930     
<< Mar   May > >>

Reading 3, എഫേ 5:13-21 : മിശിഹായില്‍ നവജീവന്‍

പ്രകാശത്താല്‍ വെളിപ്പെടുന്ന വയെല്ലാം ദൃശ്യമാകുന്നു. കാരണം, ദൃശ്യമാകുന്നതെല്ലാം പ്രകാശമാണ്. അതുകൊണ്ടാണ് ഇപ്രകാരം പറയുന്നത്: ഉറങ്ങുന്നവനേ, ഉണരുക; മരിച്ചവരില്‍നിന്ന് എഴുന്നേല്ക്കുകയും ചെയ്യുക. മിശിഹാ നിന്‍റെമേല്‍ പ്രകാശിക്കും. അതിനാല്‍, നിങ്ങള്‍ ബുദ്ധിഹീനരെപ്പോലെയല്ല, ബുദ്ധിമാന്മാരെപ്പോലെ നടക്കാന്‍ ശ്രദ്ധിക്കുവിന്‍. സമയം പ്രയോജനപ്പെടുത്തുക. എന്തെന്നാല്‍ ഇത് തിന്മയുടെ ദിനങ്ങളാണ്. ആകയാല്‍, ഭോഷന്മാരാകാതെ, കര്‍ത്താവിന്‍റെ ഹിതമെന്തെന്നു മനസ്സിലാക്കുവിന്‍. വീഞ്ഞു കുടിച്ച് ഉന്മത്തരാകാതിരിക്കുവിന്‍; അതില്‍ ദുരാസക്തിയുണ്ട്. പ്രത്യു ത, ആത്മാവാല്‍  പൂരിതരാകുവിന്‍. സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണത്തിലേര്‍പ്പെട്ട്, ആലാപനങ്ങളാല്‍ നിങ്ങളുടെ ഹൃദയത്തില്‍ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍. എപ്പോഴും എല്ലാറ്റിനെയും പ്രതി നമ്മുടെ കര്‍ത്താവായ ഈശോമിശി ഹായുടെ നാമത്തില്‍ ദൈവപിതാവിന് കൃതജ്ഞതയര്‍പ്പിക്കുവിന്‍. മിശിഹായോടുള്ള ആദരത്താല്‍ നി ങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍.


Gospel, മര്‍ക്കോ 6:35-44 : അഞ്ചപ്പവും രണ്ടുമീനും

നേരം വൈകിയപ്പോള്‍ 

ശിഷ്യന്‍മാര്‍ ഈശോയുടെ അടുത്തു വന്നു പറഞ്ഞു: ഇത് ഒരു വിജനപ്രദേശമാണല്ലോ; സമയവും വൈകിയിരിക്കുന്നു. ചുറ്റുമുള്ള നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലുംചെന്ന്, ഭക്ഷിക്കാന്‍ എന്തെങ്കിലും വാങ്ങാന്‍അവരെ പറഞ്ഞയയ്ക്കുക. അവന്‍ അവരോടു മറുപടി പറഞ്ഞു: നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍.  അവര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ ചെന്ന്, ഇരുനൂറു ദനാറയ്ക്ക്  അപ്പം വാങ്ങിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കട്ടെയോ? അവന്‍ ചോദിച്ചു: നിങ്ങള്‍ക്ക് എത്ര അപ്പമുണ്ട്; ചെന്നുനോക്കുവിന്‍. അവര്‍ നോക്കിയിട്ടു പറഞ്ഞു: അഞ്ച്; രണ്ടു മീനും. എല്ലാവരും പച്ചപ്പുല്ത്തകിടിയില്‍  കൂട്ടംകൂട്ടമായി ഇരിക്കാന്‍ അവന്‍ നിര്‍ദേശം നല്കി.  നൂറും അന്‍പതും വീതമുള്ള പന്തികളായി അവര്‍ ഇരുന്നു. അവന്‍ അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വര്‍ഗത്തിലേക്കു നോക്കി, വാഴ്ത്തി അപ്പം മുറിച്ചശേഷം അവര്‍ക്കു വിളമ്പാന്‍ ശിഷ്യന്‍മാരെ ഏല്പിച്ചു. ആ രണ്ടു മീനും അവന്‍ എല്ലാവര്‍ക്കുമായി വിഭജിച്ചു. അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. അപ്പം ഭക്ഷിച്ചവര്‍ അയ്യായിരം പുരുഷന്‍മാരായിരുന്നു.


Back to Top

Never miss an update from Syro-Malabar Church