Daily Readings for Thursday April 26,2018

ഉയിര്‍പ്പുകാലം

പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം

English
April 2018
S M T W T F S
1234567
891011121314
15161718192021
22232425262728
2930     
<< Mar   May > >>

Reading 3, 2 പത്രോ 2:1-3 : വ്യാജപ്രവാചകന്‍മാര്‍

ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ ചിന്താധാരകള്‍ രഹസ്യത്തില്‍ കൊണ്ടുവരു കയും തങ്ങളെ വീണ്ടെടുത്ത നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗം പിന്‍തുടരും. അങ്ങനെ അവര്‍മൂലം സത്യത്തിന്‍റെ മാര്‍ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം കപടവാക്കുകള്‍കൊണ്ട് നിങ്ങളെ അവര്‍ ചൂഷണംചെയ്യും. നേരത്തേ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്ക് കാലവിളംബം വരുകയില്ല. അവരുടെ വിനാശം ഉറങ്ങുകയില്ല. 


Gospel, മത്താ 15: 1-9 : പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം

അനന്തരം ജറുസലേമില്‍നിന്ന് ഫരിസേയരും നിയമജ്ഞരും ഈശോയുടെ അടുത്തുവന്നു പറ ഞ്ഞു: നിന്‍റെ ശിഷ്യന്‍മാര്‍ പൂര്‍വി കരുടെ പാരമ്പര്യം ലംഘിക്കുന്ന തെന്തുകൊണ്ട്? ഭക്ഷണം കഴിക്കുന്ന തിനുമുമ്പ് അവര്‍ കൈ കഴുകുന്നില്ല ല്ലോ. അവന്‍ മറുപടി പറഞ്ഞു: നിങ്ങ ളുടെ പാരമ്പര്യത്തിന്‍റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്? എന്തെന്നാല്‍, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ നിന്ദിക്കുന്നവന്‍ മരിക്കണം എന്നു ദൈവം കല്പിച്ചിരിക്കുന്നു. എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെ ങ്കിലും തന്‍റെ പിതാവിനോടോ മാതാ വിനോടോ, എന്നില്‍നിന്നു നിങ്ങള്‍ ക്കു ലഭിക്കേണ്ടത്, ദൈവത്തിന് അര്‍പ്പിതം എന്നുപറഞ്ഞാല്‍പിന്നെ അവന്‍ തന്‍റെ പിതാവിനെ ബഹു മാനിക്കേണ്ടതില്ല. ഇങ്ങനെ, നിങ്ങ ളുടെ  പാരമ്പര്യത്തിനുവേണ്ടി ദൈവ വചനം  നിങ്ങള്‍  വ്യര്‍ഥമാക്കിയിരി ക്കുന്നു.  കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവ ചിച്ചു: ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്ന് ഏറെ അകലെയാണ്. അവര്‍ മനുഷ്യ നിയമങ്ങള്‍ കല്പനകളായി പഠി പ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു.ڔ


Back to Top

Never miss an update from Syro-Malabar Church