Daily Readings for Tuesday April 24,2018

April 2018
S M T W T F S
1234567
891011121314
15161718192021
22232425262728
2930     
<< Mar   May > >>

Reading 3, 1 തിമോ 6: 17-21 : ഭാവി ജീവിതം ഭദ്രമാക്കുവിൻ

ഈ ലോകത്തിലെ ധനവാന്മാരോട് ഔദ്ധത്യം ഉപേക്ഷിക്കാനും അനിശ്ചിതമായ സമ്പത്തില്‍ പ്രത്യാ ശ വയ്ക്കാതെ, അവയെല്ലാം നമുക്കനുഭവിക്കാന്‍വേണ്ടി സമൃദ്ധമായി നല്കിയ ദൈവത്തില്‍ അര്‍പ്പിക്കാനും നീ ഉദ്ബോധിപ്പിക്കുക. അവര്‍ നന്മ ചെയ്യണം. സത്പ്രവൃത്തികളില്‍ സമ്പന്നരും ഉദാരമതികളും പങ്കുവയ്ക്കാന്‍ സന്നദ്ധരുമായിരിക്കയും വേണം. അങ്ങനെ, യഥാര്‍ത്ഥ ജീവന്‍ അവകാശമാക്കുന്നതിന് അവര്‍ തങ്ങളുടെ ഭാവിക്ക് നല്ല അടിത്തറയുടെ നിക്ഷേപം ശേഖരിക്കട്ടെ. അല്ലയോ, തിമോത്തേയോസേ, ഭരമേല്പിച്ചിട്ടുള്ളത് കാത്തുസൂക്ഷിക്കുക. ലൗകി കമായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനാഭാസത്തിന്‍റെ വൈരുധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക. ഇവ അംഗീകരിക്കുക. ചിലര്‍ വിശ്വാസത്തിന്‍റെ അതിരു ലംഘിച്ചിട്ടുണ്ട്. കൃപ നിങ്ങളോടുകൂടെ.


Gospel, മത്തായി 19: 23-30 : ദൈവത്തിന് എല്ലാം സാധ്യം


ഈശോ ശിഷ്യന്‍മാരോട് അരുള്‍ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ദുഷ്കരമാണ്. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്ന തിനെക്കാള്‍ എളുപ്പം, ഒട്ടകം സൂചി ക്കുഴയിലൂടെ കടക്കുന്നതാണ്. ശിഷ്യന്മാര്‍ ഇതുകേട്ട് വിസ്മയഭരിത രായി അവനോടു ചോദിച്ചു: അങ്ങ നെയെങ്കില്‍ രക്ഷപ്പെടാന്‍ ആര്‍ക്കു സാധിക്കും? ഈശോ അവരെ നോക്കിക്കൊണ്ടു പറഞ്ഞു: മനു ഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍ ദൈവത്തിന് എല്ലാം സാധ്യ മാണ്. അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാമുപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക? ഈശോ അവരോടു പറഞ്ഞു: സത്യ മായി ഞാന്‍ നിങ്ങളോടു പറയുന്നു, പുതിയ ജീവിതത്തില്‍ മനുഷ്യ പുത്രന്‍ തന്‍റെ മഹത്ത്വത്തിന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനാ കുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടുസിംഹാസനങ്ങളില്‍ ഇരിക്കും. എന്‍റെ നാമത്തെപ്രതി ഭവനങ്ങളെയോ സഹോദരന്‍മാരെ യോ സഹോദരിമാരെയോ പിതാവി നെയോ മാതാവിനെയോ മക്കളെ യോ വയലുകളെയോ പരിത്യജി ക്കുന്ന ആര്‍ക്കും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശ മാക്കുകയും ചെയ്യും. എന്നാല്‍, മുമ്പന്മാരായ അനേകര്‍ പിമ്പന്‍മാരും പിമ്പന്‍മാര്‍ മുമ്പന്‍മാരുമാകും.


Back to Top

Never miss an update from Syro-Malabar Church