Daily Readings for Sunday March 18,2018

Reading 1, ഉൽ 19:15-26 : സോദോം -ഗൊമോറ ശിക്ഷിക്കപ്പെടുന്നു

15 : നേരം പുലര്‍ന്നപ്പോള്‍ ദൂതന്‍മാര്‍ ലോത്തിനോടു പറഞ്ഞു: എഴുന്നേറ്റു ഭാര്യയെയും പെണ്‍മക്കള്‍ രണ്ടുപേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും.  

16 : എന്നാല്‍, അവന്‍ മടിച്ചുനിന്നു. കര്‍ത്താവിന് അവനോടു കരുണ തോന്നിയതുകൊണ്ട് ആ മനുഷ്യര്‍ അവനെയും ഭാര്യയെയും മക്കളെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തുകൊണ്ടുപോയി വിട്ടു.  

17 : അവരെ പുറത്തുകൊണ്ടുചെന്നു വിട്ടതിനുശേഷം അവരിലൊരുവന്‍ പറഞ്ഞു: ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക. പിന്‍തിരിഞ്ഞു നോക്കരുത്. താഴ്‌വരയിലെങ്ങും തങ്ങുകയുമരുത്. മലമുകളിലേക്ക് ഓടി രക്ഷപെടുക. അല്ലെങ്കില്‍ നിങ്ങള്‍ വെന്തുനശിക്കും.   

18 : ലോത്ത് പറഞ്ഞു: യജമാനനേ, അങ്ങനെ പറയരുതേ!   

19 : ഞാന്‍ അങ്ങയുടെ പ്രീതിക്കു പാത്രമായല്ലോ. എന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ അവിടുന്നു വലിയ കാരുണ്യമാണു കാണിച്ചിരിക്കുന്നത്. എന്നാല്‍, മലയില്‍ ഓടിക്കയറി രക്ഷപെടാന്‍ എനിക്കു വയ്യാ. അപകടം എന്നെ പിടികൂടി ഞാന്‍ മരിച്ചേക്കുമെന്നു ഭയപ്പെടുന്നു.   

20 : ഇതാ, ആ കാണുന്ന പട്ടണം ഓടി രക്ഷപെടാവുന്നത്ര അടുത്താണ്, ചെറുതുമാണ്. ഞാന്‍ അങ്ങോട്ട് ഓടി രക്ഷപെട്ടുകൊള്ളട്ടെ? - അതു ചെറുതാണല്ലോ - അങ്ങനെ എനിക്ക് ജീവന്‍ രക്ഷിക്കാം.  

21 : അവന്‍ പറഞ്ഞു: ശരി, അക്കാര്യവും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞ പട്ടണത്തെ ഞാന്‍ നശിപ്പിക്കുകയില്ല. വേഗമാവട്ടെ; അങ്ങോട്ട് ഓടി രക്ഷപെടുക.   

22 : നീ അവിടെയെത്തുംവരെ എനിക്കൊന്നും ചെയ്യാനാവില്ല. ആ പട്ടണത്തിനു സോവാര്‍ എന്നു പേരുണ്ടായി. 

23 : ലോത്ത് സോവാറില്‍ എത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചുകഴിഞ്ഞിരുന്നു.  

24 : കര്‍ത്താവ് ആകാശത്തില്‍ നിന്നു സോദോമിലും ഗൊമോറായിലും അഗ്‌നിയും ഗന്ധകവും വര്‍ഷിച്ചു.   

25 : ആ പട്ടണങ്ങളെയും താഴ്‌വരകളെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്നു നാമാവശേഷമാക്കി.  

26 : ലോത്തിന്റെ ഭാര്യ അവന്റെ പിറകേ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായിത്തീര്‍ന്നു.   


Reading 2, ജോഷ്വാ 21:43-22:5 : ദൈവം ഇസ്രായേലിനു വാഗ്ദത്ത നാട് സ്വന്തമായി കൊടുക്കുന്നു

43 : ഇസ്രായേലിനു നല്‍കുമെന്ന് പിതാക്കന്‍മാരോട് കര്‍ത്താവ് വാഗ്ദാനംചെയ്ത ദേശം അങ്ങനെ അവര്‍ക്കു നല്‍കി. അവര്‍ അതു കൈവശമാക്കി, അവിടെ വാസമുറപ്പിച്ചു.  

44 : കര്‍ത്താവ് അവരുടെ പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ എല്ലാ അതിര്‍ത്തികളിലും അവര്‍ക്കു സ്വസ്ഥത നല്‍കി. ശത്രുക്കളില്‍ ആര്‍ക്കും അവരെ എതിര്‍ക്കാന്‍ സാധിച്ചില്ല. കാരണം, എല്ലാ ശത്രുക്കളെയും കര്‍ത്താവ് അവരുടെ കൈകളില്‍ ഏല്‍പിച്ചുകൊടുത്തു. 

45 : ഇസ്രായേല്‍ ഭവനത്തോട് കര്‍ത്താവു ചെയ്ത വാഗ്ദാനങ്ങള്‍ ഒന്നൊഴിയാതെ എല്ലാം നിറവേറി. 

1 : റൂബന്‍ - ഗാദ് ഗോത്രങ്ങളെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തെയും ജോഷ്വ വിളിച്ചുകൂട്ടി.  

2 : അവന്‍ അവരോടു പറഞ്ഞു: കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങളോടു കല്‍പിച്ചതെല്ലാം നിങ്ങള്‍ അനുസരിച്ചു. എന്റെ ആജ്ഞ നിങ്ങള്‍ അനുവര്‍ത്തിക്കുകയും ചെയ്തു.  

3 : നിങ്ങളുടെ സഹോദരന്‍മാരെ ഇന്നുവരെ നിങ്ങളുപേക്ഷിച്ചിട്ടില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പന അനുസരിക്കുന്നതില്‍ നിങ്ങള്‍ ഉല്‍സുകരായിരുന്നു. 

4 : ഇപ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങളുടെ സഹോദരന്‍മാര്‍ക്ക് സ്വസ്ഥത നല്‍കിയിരിക്കുന്നു. ആകയാല്‍ കര്‍ത്താവിന്റെ ദാസനായ മോശ ജോര്‍ദാനക്കരെ നിങ്ങള്‍ക്ക് അവകാശമായി നല്‍കിയ ദേശത്തുള്ള ഭവനങ്ങളിലേക്കു മടങ്ങുവിന്‍.  

5 : നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ വഴികളിലൂടെ ചരിക്കുകയും, അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുകയും അവിടുത്തോടു വിശ്വസ്തത പുലര്‍ത്തുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവിടുത്തെ ആരാധിക്കുകയും ചെയ്യണം എന്ന് കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള കല്‍പനകളും നിയമങ്ങളും അനുസരിക്കുന്നതില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.  


Reading 3, റോമാ 14:13-23 : സഹോദരന് പാപമാകാതിരിക്കുവിൻ

13 : തന്‍മൂലം, മേലില്‍ നമുക്കു പരസ്പരം വിധിക്കാതിരിക്കാം. സഹോദരന് ഒരിക്കലും മാര്‍ഗതടസ്‌സമോ ഇടര്‍ച്ചയോ സൃഷ്ടിക്കുകയില്ല എന്നു നിങ്ങള്‍ പ്രതിജ്ഞ ചെയ്യുവിന്‍.  

14 : സ്വതേ അശുദ്ധമായി ഒന്നുമില്ലെന്നു കര്‍ത്താവായ യേശുവിലുള്ള വിശ്വാസംവഴി ഞാന്‍ അറിയുകയും എനിക്കു ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരു വസ്തു അശുദ്ധമാണെന്നു കരുതുന്നവന് അത് അശുദ്ധമായിരിക്കും. 

15 : ഭക്ഷണം നിമിത്തം നിന്റെ സഹോദരന്റെ മനസ്‌സു വിഷമിക്കുന്നെങ്കില്‍ നിന്റെ പെരുമാറ്റം സ്‌നേ ഹത്തിനു ചേര്‍ന്നതല്ല. ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.  

16 : അതിനാല്‍, നിങ്ങളുടെ നന്‍മ തിന്‍മയായി നിന്ദിക്കപ്പെടാതിരിക്കട്ടെ.  

17 : കാരണം, ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.  

18 : ഇപ്രകാരം ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നവന്‍ ദൈവത്തിനു സ്വീകാര്യനും മനുഷ്യര്‍ക്കു സുസമ്മതനുമാണ്. 

19 : ആകയാല്‍, സമാധാനത്തിനും പരസ്പരോത്കര്‍ഷത്തിനും ഉതകുന്നവനമുക്ക് അനുവര്‍ത്തിക്കാം. 

20 : ഭക്ഷണത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രവൃത്തി നിഷ്ഫലമാക്കരുത്. എല്ലാ വസ്തുക്കളും ശുദ്ധമാണ്. എന്നാല്‍, അപരനു വീഴ്ചയ്ക്കു കാരണമാകത്തക്കവിധം ഭക്ഷിക്കുന്നവന് അതു തിന്‍മയായിത്തീരുന്നു.

21 : മാംസം ഭക്ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്.  

22 : ഇക്കാര്യത്തിലുള്ള നിന്റെ വിശ്വാസം ദൈവസന്നിധിയില്‍ പരിരക്ഷിക്കുക. താന്‍ അംഗീകരിക്കുന്ന കാര്യങ്ങളില്‍ മനസ്‌സാക്ഷി കുറ്റപ്പെടുത്താത്തവന്‍ ഭാഗ്യവാനാണ്.

23 : സംശയത്തോടെ ഭക്ഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടും. എന്തെന്നാല്‍, വിശ്വാസമനുസരിച്ചല്ല അവന്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്നല്ലാതെ ഉദ്ഭവിക്കുന്നതെന്തും പാപമാണ്.  


Gospel, യോഹ 10:11-18 : ഒരാട്ടിന്‍ പറ്റവും ഇടയനും

11 ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി  ജീവന്‍ അര്‍പ്പിക്കുന്നു.

12 ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.

13 അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും  ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടു മാണ്.

14 ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.

15 ആടുകള്‍ക്കുവേണ്ടി  ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു.

16 ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട് . അവയെയും ഞാന്‍ കൊïുവരേണ്ടി യിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.

17 തിരിച്ചെടുക്കുന്നതിനുവേണ്ടി  ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്നേഹിക്കുന്നു.

18


Back to Top

Never miss an update from Syro-Malabar Church