Daily Readings for Monday March 12,2018

Reading 3, കൊളോ 2: 16-19 : ക്രിസ്തുവില്‍ പൂര്‍ണത

 16 : ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ കുറ്റപ്പെടുത്താതിരിക്കട്ടെ; അതുപോലെതന്നെ ഉത്‌സവങ്ങളുടെയും അമാവാസിയുടെയും സാബത്തിന്റെയും ആചരണത്തിലും.

17 : ഇവയെല്ലാം വരാനിരുന്നവന്റെ വെറും പ്രതിച്ഛായകള്‍ മാത്രം;യാഥാര്‍ഥ്യമാകട്ടെ ക്രിസ്തുവും.

18 : മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപ ടവിനയത്തിലും ദൈവദൂതന്‍മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗലാലസമായ മനസ്‌സോടുകൂടെ വ്യര്‍ ഥമായി അഹങ്കരിക്കുന്നവരത്രേ.

19 : അവര്‍ ശിരസ്‌സിനോടു ഗാഢബന്ധം പുലര്‍ത്തുന്നില്ല. ശരീരം മുഴുവന്‍ സന്ധിബന്ധങ്ങളാലും സിരകളാലും പരിപുഷ്ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത് ഈ ശിര സ്‌സില്‍ നിന്നാണല്ലോ


Gospel, ലൂക്കാ, 18: 18-25 : ധനികനായ മനുഷ്യന്‍

18 : ഒരു അധികാരി അവനോടു ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?

19 : യേശു പറഞ്ഞു: എന്തുകൊണ്ടാണു നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്? ദൈവം അല്ലാതെ നല്ലവനായി മറ്റാരുമില്ല.

20 : പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: വ്യഭിചാരം ചെയ്യരുത്; കൊല്ലരുത്; മോഷ്ടിക്കരുത്; കള്ളസ്‌സാക്ഷ്യം നല്‍കരുത്; പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.

21 : അവന്‍ പറഞ്ഞു: ചെറുപ്പംമുതലേ ഇവയെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്.

22 : അതുകേട്ട് യേശു പറഞ്ഞു: ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക.

23 : ഇതു കേട്ടപ്പോള്‍ അവന്‍ വളരെ വ്യസനിച്ചു. കാരണം, അവന്‍ വലിയ ധനികനായിരുന്നു.

24 : യേശു അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്‌കരം!

25 : ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്


Back to Top

Never miss an update from Syro-Malabar Church