Daily Readings for Saturday February 03,2018

February 2018
S M T W T F S
    123
45678910
11121314151617
18192021222324
25262728   
<< Jan   Mar > >>

Reading 3, 1 കൊറി 3: 10 - 17 : അഗ്നിയാൽ വെളിവാക്കപ്പെടുന്നു

10 : എനിക്കു നല്‍കപ്പെട്ട ദൈവകൃപയനുസരിച്ച്, ഒരു വിദഗ്ധശില്‍പിയെപ്പോലെ, ഞാന്‍ അടിസ്ഥാനമിട്ടു. മറ്റൊരുവന്‍ അതിന്‍മേല്‍ പണിയുകയും ചെയ്യുന്നു. എപ്രകാരമാണ് താന്‍ പണിയുന്നതെന്ന് ഓരോരുത്തരും ഗൗരവപൂര്‍വം ചിന്തിക്കട്ടെ.  

11 : യേശുക്രിസ്തുവെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു; അതിനുപുറമേ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.  

12 : ഈ അടിസ്ഥാനത്തിന്‍മേല്‍ ആരെങ്കിലും സ്വര്‍ണമോ വെള്ളിയോ രങ്ങളോ തടിയോ പുല്ലോ വയ്‌ക്കോലോ ഉപയോഗിച്ചു പണിതാലും  

13 : ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്റെ ദിനത്തില്‍ അതു വിളംബരം ചെയ്യും. അഗ്‌നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്‌നി തെളിയിക്കുകയും ചെയ്യും.  

14 : ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും.  

15 : ആരുടെ പണി അഗ്‌നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്‌നിയിലൂടെയെന്ന വണ്ണം അവന്‍ രക്ഷപ്രാപിക്കും.  

16 : നിങ്ങള്‍ ദൈവത്തിന്റെ ആ ലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?  

17 : ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ. 


Gospel, ലൂക്കാ 11: 14 - 23 : ദൈവാത്മാവിനാലുള്ള പ്രവർത്തികൾ

14 : അവന്‍ ഊമനായ ഒരു പിശാചിനെ ബഹിഷ്‌കരിക്കുകയായിരുന്നു. പിശാച് പുറത്തുപോയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അദ്ഭുതപ്പെട്ടു. 

15 : അവരില്‍ ചിലര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്.  

16 : വേറെ ചിലര്‍ അവനെ പരീക്ഷിക്കുവാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു.  

17 : അവരുടെ വിചാരങ്ങള്‍ അറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: അന്ത ശ്ഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്ത ശ്ഛിദ്രമുള്ള ഭവനവും വീണുപോകും. 

18 : സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.  

19 : ബേല്‍സെ ബൂലിനെക്കൊണ്ടാണ് ഞാന്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍ നിങ്ങളുടെ പുത്രന്‍മാര്‍ ആരെക്കൊണ്ടാണ് അവയെ ബഹിഷ്‌കരിക്കുന്നത്? അതുകൊണ്ട് അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും.  

20 : എന്നാല്‍, ദൈവകരംകൊണ്ടാണ് ഞാന്‍ പിശാചുക്കളെ പുറത്താക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു.  

21 : ശക്തന്‍ ആയുധ ധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്റെ വസ്തുക്കള്‍ സുരക്ഷിതമാണ്.  

22 : എന്നാല്‍, കൂടുതല്‍ ശക്തനായ ഒരുവന്‍ അവനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയാല്‍ അവന്‍ ആശ്രയിച്ചിരുന്ന ആയുധങ്ങള്‍ മറ്റവന്‍ അപഹരിക്കുകയും കൊള്ളമുതല്‍ ഭാഗിച്ചെടുക്കുകയും ചെയ്യും.  

23 : എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു.


Back to Top

Never miss an update from Syro-Malabar Church