Daily Readings for Wednesday February 14,2018

February 2018
S M T W T F S
    123
45678910
11121314151617
18192021222324
25262728   
<< Jan   Mar > >>

Reading 1, ഉല്‍‍ 2: 18-25 : ഹവ്വായെ സൃഷ്ടിക്കുന്നു

18 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.

19 : ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു.

20 : എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല.

21 : അതുകൊണ്ട്, ദൈവമായ കര്‍ത്താവ് മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി.

22 : മനുഷ്യനില്‍നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്റെ മുമ്പില്‍കൊണ്ടുവന്നു.

23 : അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും.

24 : അതിനാല്‍, പുരുഷന്‍മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും.

25 : പുരുഷനും അവന്റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയിരുന്നില്ല.


Reading 2, ജോഷ്വാ 2: 8-24 : ഇസ്രായേലിെന്റെ ചാരന്മരെ സംരക്ഷിക്കുന്ന റാഹാബ്

8 : കിടക്കാന്‍ പോകുന്നതിനു മുമ്പ് റാഹാബ് അവരുടെ അടുക്കല്‍ ചെന്നു പറഞ്ഞു:

9 : കര്‍ത്താവ് ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. നിങ്ങള്‍ ഞങ്ങളെ ഭയചകിതരാക്കുന്നു; നാടു മുഴുവന്‍ നിങ്ങളെക്കുറിച്ചുള്ള ഭീതി നിറഞ്ഞിരിക്കുന്നു.

10 : നിങ്ങള്‍ ഈജിപ്തില്‍നിന്നു പോന്നപ്പോള്‍ കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും, ജോര്‍ദാനക്കരെ സീഹോന്‍, ഓഗ് എന്ന രണ്ട് അമോര്യ രാജാക്കന്‍മാരെ നിങ്ങള്‍ നിര്‍മൂലമാക്കിയതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.

11 : ഇതു കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്‌സു തകര്‍ന്നു. നിങ്ങള്‍ നിമിത്തം എല്ലാവരും നഷ്ടധൈര്യരായിത്തീര്‍ന്നു; മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്നെയാണു ദൈവം.

12 : അതുകൊണ്ട് ഞാന്‍ നിങ്ങളോട് കാരുണ്യത്തോടെ വര്‍ത്തിക്കുന്നതു പോലെ നിങ്ങള്‍ എന്റെ പിതൃഭവനത്തോടും കാരുണ്യപൂര്‍വം വര്‍ത്തിക്കുമെന്ന് കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു ശപഥം ചെയ്യുവിന്‍.

13 : എന്റെ മാതാപിതാക്കളുടെയും സഹോദരീ സഹോദരന്‍മാരുടെയും മറ്റു ബന്ധുക്കളുടെയും ജീവന്‍ രക്ഷിക്കുമെന്നതിന് ഉറപ്പുള്ള അടയാളവും എനിക്കു തരണം.

14 : അവര്‍ പറഞ്ഞു: നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവന്‍ കൊടുക്കും. ഇക്കാര്യം നീ ആരോടും പറയാതിരുന്നാല്‍ കര്‍ത്താവ് ഈ ദേശം ഞങ്ങള്‍ക്ക് ഏല്‍പിച്ചു തരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്തതയോടും കൂടെ ഞങ്ങള്‍ വര്‍ത്തിക്കും.

15 : മതിലിനോടു ചേര്‍ത്തു പണിതതായിരുന്നു അവളുടെ വീട്. ജനലില്‍ക്കൂടി കയറുവഴി അവള്‍ അവരെ താഴേക്കിറക്കിവിട്ടു.

16 : അവള്‍ അവരോടു പറഞ്ഞു: തേടിപ്പോയവര്‍ നിങ്ങളെ കണ്ടുമുട്ടാതിരിക്കാന്‍, നിങ്ങള്‍ മലമുകളിലേക്കു പോയി, അവര്‍ തിരിച്ചു വരുവോളം, മൂന്നു ദിവസം അവിടെ ഒളിച്ചിരിക്കുവിന്‍. അതിനു ശേഷം നിങ്ങളുടെ വഴിക്കുപോകാം.

17 : അവര്‍ പറഞ്ഞു: ഞങ്ങളെക്കൊണ്ടു ശപഥം ചെയ്യിച്ചവാഗ്ദാനം ഞങ്ങള്‍ പാലിക്കും.

18 : ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഞങ്ങളെ ഇറക്കിവിട്ട ജനാലയില്‍ ചുവന്ന ഈ ചരട് കെട്ടിയിരിക്കണം. നിന്റെ മാതാപിതാക്കളെയും സഹോദരരെയും പിതൃഭവനത്തിലെ എല്ലാവരെയും നിന്റെ വീട്ടില്‍ വിളിച്ചുകൂട്ടണം.

19 : ആരെങ്കിലും നിന്റെ വീടിന്റെ പടിവാതില്‍ കടന്ന് തെരുവിലേക്കു പോകുന്നുവെങ്കില്‍ അവന്റെ മരണത്തിന് അവന്‍ തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്റെ രക്തത്തിന് ഞങ്ങള്‍ ഉത്തരവാദികളായിരിക്കും.

20 : ഇക്കാര്യം നീ വെളിപ്പെടുത്തിയാല്‍ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ഈ ശപഥത്തില്‍നിന്ന് ഞങ്ങള്‍ വിമുക്തരായിരിക്കും.

21 : അങ്ങനെയാവട്ടെ എന്നു പറഞ്ഞ് അവള്‍ അവരെ യാത്രയാക്കി. അവര്‍ പോയി. ആ ചുവന്ന ചരട് അവള്‍ ജനാലയില്‍ കെട്ടിയിട്ടു.

22 : അന്വേഷകര്‍ തിരിച്ചു വരുന്നതുവരെ മൂന്നു ദിവസം അവര്‍ മലയില്‍ ഒളിച്ചിരുന്നു. തിരഞ്ഞു പോയവര്‍ വഴിനീളേ അന്വേഷിച്ചെങ്കിലും അവരെ കണ്ടെണ്ടത്തിയില്ല.

23 : അനന്തരം, ചാരന്‍മാര്‍ മലയില്‍ നിന്നിറങ്ങി. നദി കടന്ന് നൂനിന്റെ മകനായ ജോഷ്വയുടെ അടുക്കലെത്തി. സംഭവിച്ചതെല്ലാം അറിയിച്ചു.

24 : അവര്‍ പറഞ്ഞു: ആ ദേശം കര്‍ത്താവു നമുക്ക് ഏല്‍പിച്ചു തന്നിരിക്കുന്നു; തീര്‍ച്ച. അവിടത്തുകാരെല്ലാം നമ്മെ ഭയപ്പെട്ടാണ് കഴിയുന്നത്.


Reading 3, Rom 2: 12-24 : രക്ഷ നിയമംവഴിയല്ല

12 : നിയമബദ്ധരല്ലാതിരിക്കേ പാപം ചെയ്ത വരെല്ലാം നിയമം കൂടാതെ നശിക്കും; നിയമ ബദ്ധരായിരിക്കേ പാപം ചെയ്തവർ നിയമാനുസൃതം വിധിക്കപ്പെടും.

13 : കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവസമക്ഷം നീതിമാ ൻമാർ; നിയമം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്.

14 : നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയർ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോൾ, നിയമമില്ലെന്നിരിക്കിലും, അവർ തങ്ങൾക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്.


Gospel, Mt 6: 5-8 : രഹസ്യത്തിൽ നടത്തുന്ന പ്രാർഥനയുടെ ശക്തി

5 : നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.

6 : എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്‍കും.

7 : പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്.

8 : നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.


Back to Top

Never miss an update from Syro-Malabar Church