Daily Readings for Wednesday July 05,2017

July 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
3031     
<< Jun   Aug > >>

Reading 3, റോമ 5: 12-21 : നീതീകരണം മിശിഹായിലൂടെ

12 : ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂ ലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു.  

13 : നിയമം നല്‍കപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, നിയമമില്ലാത്തപ്പോള്‍ പാപം കണക്കിലെടുക്കപ്പെടുന്നില്ല.  

14 : ആദത്തിന്റെ പാപത്തിനു സ ദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്.  

15 : എന്നാല്‍, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ദൈവകൃപയും യേശുക്രിസ്തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകര്‍ക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു!  

16 : ഒരുവന്റെ പാപത്തില്‍ നിന്നുളവായ ഫലംപോലെയല്ല ഈ ദാനം. ഒരു പാപത്തിന്റെ ഫലമായുണ്ടായ വിധി ശിക്ഷയ്ക്കു കാരണമായി. അനേകം പാപങ്ങള്‍ക്കുശേഷം ആഗതമായ കൃപാദാനമാകട്ടെ, നീതീകരണത്തിനു കാരണമായി.  

17 : ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും! 

18 : അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി.  

19 : ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീ തിയുള്ളവരാകും.  

20 : പാപം വര്‍ധിപ്പിക്കാന്‍ നിയമം രംഗപ്രവേശം ചെയ്തു; എന്നാല്‍, പാപം വര്‍ധിച്ചിടത്ത് കൃപ അതിലേറെ വര്‍ധിച്ചു.  

21 : അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കര്‍ത്താവായ യേശുക്രി സ്തുവിലൂടെ നിത്യജീവനിലേക്ക് നയിക്കാന്‍ ആധിപത്യം പുലര്‍ത്തും. 


Gospel, മര്‍ക് 12: 1-12 : മുന്തിരിത്തോട്ടത്തിലെ ജോലിക്കാർ

1 : യേശു അവരോട് ഉപമകള്‍വഴി സം സാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ അവിടെനിന്നു പോയി. 

2 : സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍ നിന്ന് തന്റെ ഓഹരി ശേഖരിക്കാന്‍ അവന്‍ കൃഷിക്കാരുടെ അടുത്തേക്കു ഭൃത്യനെ അയച്ചു.  

3 : എന്നാല്‍, അവര്‍ അവനെ പിടിച്ച് അടിക്കുകയും വെറും കൈയോടെ പറഞ്ഞയയ്ക്കുകയും ചെയ്തു.  

4 : വീണ്ടും അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവര്‍ അവനെ തലയ്ക്കു പരിക്കേല്‍പിക്കുകയും അപമാനിച്ചയയ്ക്കുകയും ചെയ്തു.  

5 : അവന്‍ വീണ്ടും ഒരുവനെ അയച്ചു. അവ നെ അവര്‍ കൊന്നുകളഞ്ഞു. മറ്റു പലരെയും അയച്ചു. ചിലരെ അവര്‍ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.  

6 : അവന് ഇനി ഒരുവന്‍ മാത്രം അവശേഷിച്ചു - തന്റെ പ്രിയപുത്രന്‍. എന്റെ പുത്രനെ അവര്‍ മാനിക്കും എന്നു പറഞ്ഞ് അവസാനം അവനെയും അവരുടെയടുത്തേക്ക് അ യച്ചു.  

7 : കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം; അവകാശം നമ്മുടേതാകും.  

8 : അവര്‍ അവനെ പിടിച്ചു കൊന്നു മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു.  

9 : ഇനി മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ എന്തു ചെയ്യും? അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം വേറെ ആളുകളെ ഏല്‍പിക്കും.  

10 : ഈ വിശുദ്ധലിഖിതം നിങ്ങള്‍ വായിച്ചിട്ടില്ലേ? പണിക്കാര്‍ ഉപേക്ഷിച്ച കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു.  

11 : ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടിയില്‍ ഇത് അദ്ഭുതകരമായിരിക്കുന്നു.  

12 : യേശു അവരോട് ഉപമകള്‍വഴി സം സാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ അവിടെനിന്നു പോയി. 


Back to Top

Syro Malabar Live