Daily Readings for Tuesday July 04,2017

ശ്ലീഹക്കാലം

മിശിഹായിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ

English
July 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
3031     
<< Jun   Aug > >>

Reading 3, കൊളോ 2: 20-23 : മിശിഹായിൽ നവജീവിതം

20 : ക്രിസ്തുവിനോടൊപ്പം പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കു നിങ്ങള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍ , ഇനിയും ലോകത്തിന്‍േറ തെന്നമട്ടില്‍ ജീവിക്കുന്നതെന്തിന്?  

21 : സ്പര്‍ശിക്കരുത്, രുചിക്കരുത്, കൈകാര്യം ചെയ്യരുത് എന്നീ നിബന്ധനകള്‍ക്കു നിങ്ങള്‍ വിധേയരാകുന്നതെന്തിന്?  

22 : ഉപയോഗിക്കുമ്പോള്‍ നശിച്ചുപോകുന്നവയെപ്പറ്റിയുള്ളതാണ് ഈ നിബന്ധനകള്‍. ഇവ വെറും മാനുഷികമായ ഉപദേശങ്ങളും സിദ്ധാന്തങ്ങളും അനുസരി ച്ചുള്ളവയാണ്.  

23 : തീവ്രമായ ഭക്തിയും ആത്മനിന്ദയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്നതിനാല്‍ , വിജ്ഞാനത്തിന്റെ പ്രതീതി ഇവയില്‍ അനുഭവപ്പെടും. എന്നാല്‍, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവയ്ക്കുയാതൊരു മൂല്യവുമില്ല. 


Gospel, മത്താ 11:1-6 : മിശിഹായിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ

1 : യേശു പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയതിനുശേഷം, അവരുടെ പട്ടണങ്ങളില്‍ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു.  

2 : യോഹന്നാന്‍ കാരാഗൃഹത്തില്‍വച്ച് ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്‍മാരെ അയച്ച് അവനോടു ചോദിച്ചു:  

3 : വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?  

4 : യേശു പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക.  

5 : അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.  

6 : എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍. 


Back to Top

Syro Malabar Live