Daily Readings for Sunday July 02,2017

July 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
3031     
<< Jun   Aug > >>

Reading 1, നിയമാവര്‍ത്തനം 1:33-46 : കല്പനകളനുസരിച്ച് ജീവിക്കുക

33 : നിങ്ങള്‍ക്ക് കൂടാരമടിക്കുന്നതിനു സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്നു നിങ്ങള്‍ക്കു മുന്‍പേ നടന്നിരുന്നു. നിങ്ങള്‍ക്കു വഴി കാട്ടുവാനായി അവിടുന്നു രാത്രി അഗ്‌നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ചിരുന്നു.  


34 : കര്‍ത്താവു നിങ്ങളുടെ വാക്കുകള്‍ കേട്ടു കോപിച്ചു. അവിടുന്നു ശപഥം ചെയ്തു പറഞ്ഞു:  

35 : ഈ ദുഷിച്ച തലമുറയിലെ ഒരുവന്‍ പോലും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ വാഗ്ദാനം ചെയ്ത ആ നല്ല ഭൂമി കാണുകയില്ല.  

36 : യഫുന്നയുടെ മകനായ കാലെബ് മാത്രം അതു കാണും; അവന്റെ പാദം പതിഞ്ഞ സ്ഥലം അവനും അവന്റെ മക്കള്‍ക്കുമായി ഞാന്‍ നല്‍കുകയും ചെയ്യും. എന്തെന്നാല്‍, അവന്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിച്ചു.  

37 : നിങ്ങള്‍ നിമിത്തം കര്‍ത്താവ് എന്നോടും കോപിച്ചു. അവിടുന്നു പറഞ്ഞു: നീയും അവിടെ പ്രവേശിക്കുകയില്ല.  

38 : നൂനിന്റെ പുത്രനും നിന്റെ സഹായകനുമായ ജോഷ്വ അവിടെ പ്രവേശിക്കും. അവനു നീ ഉത്തേജനം നല്‍കുക. എന്തെന്നാല്‍, അവന്‍ വഴി ഇസ്രായേല്‍ ആ സ്ഥലത്തിന്‍ മേല്‍ അവകാശം നേടും.  

39 : എന്നാല്‍, ശത്രുക്കള്‍ക്കിരയാകുമെന്നു നിങ്ങള്‍ കരുതിയ നിങ്ങളുടെ ശിശുക്കളും നന്‍മ തിന്‍മ തിരിച്ചറിയാന്‍ ഇനിയും പ്രായമാകാത്ത കുട്ടികളും അവിടെ പ്രവേശിക്കും. അവര്‍ക്കു ഞാന്‍ അതു നല്‍കും. അവര്‍ അതു സ്വന്തമാക്കുകയും ചെയ്യും.  

40 : നിങ്ങളാവട്ടെ ചെങ്കടലിനെ ലക്ഷ്യമാക്കി മരുഭൂമിയിലേക്കു തിരിച്ചുപോകുവിന്‍.  

41 : ഞങ്ങള്‍ കര്‍ത്താവിനെതിരായി പാപംചെയ്തു പോയി; നമ്മുടെ ദൈവമായ കര്‍ത്താവിന്റെ ആജ്ഞകളെല്ലാമനുസരിച്ചു ഞങ്ങള്‍ ചെന്നു യുദ്ധം ചെയ്തുകൊള്ളാം എന്ന് അപ്പോള്‍ നിങ്ങള്‍ പറഞ്ഞു. നിങ്ങള്‍ ഓരോരുത്തരും ആയുധം ധരിച്ചു; മലമ്പ്രദേശത്തേക്കു കയറിപ്പോകുന്നത് എളുപ്പമാണെന്നു വിചാരിക്കുകയും ചെയ്തു.  

42 : അപ്പോള്‍ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവരോടു പറയുക: നിങ്ങള്‍ അങ്ങോട്ടു പോകരുത്, യുദ്ധം ചെയ്യുകയുമരുത്; എന്തെന്നാല്‍, ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല, ശത്രുക്കള്‍ നിങ്ങളെ തോല്‍പിക്കും.  

43 : ഞാന്‍ അതു നിങ്ങളോടു പറഞ്ഞു: നിങ്ങള്‍ ചെവിക്കൊണ്ടില്ല; കര്‍ത്താവിന്റെ കല്‍പന ധിക്കരിച്ച് അഹങ്കാരത്തോടെ മലമ്പ്രദേശത്തേക്കു കയറി.  

44 : ആ മലയില്‍ താമസിക്കുന്ന അമോര്യര്‍ അപ്പോള്‍ നിങ്ങള്‍ക്കെതിരേ വന്ന് തേനീച്ചക്കൂട്ടം പോലെ സെയിറില്‍ ഹോര്‍മ വരെ നിങ്ങളെ പിന്തുടര്‍ന്ന് നിശ്‌ശേഷം തോല്‍പിച്ചു.  

45 : നിങ്ങള്‍ തിരിച്ചുവന്ന് കര്‍ത്താവിന്റെ മുന്‍പില്‍ വിലപിച്ചു. എന്നാല്‍, കര്‍ത്താവു നിങ്ങളുടെ ശബ്ദം കേള്‍ക്കുകയോ നിങ്ങളെ ചെവിക്കൊള്ളുകയോ ചെയ്തില്ല.  

46 : അതിനാലാണ് നിങ്ങള്‍ കാദെഷില്‍ അത്രയും കാലം താമസിക്കേണ്ടിവന്നത്. 


Reading 2, ഏശയ്യാ 1:21-31 : അനീതി പ്രവർത്തിക്കുന്നവരുടെ മേല് ദൈവകോപം

21 : വിശ്വസ്തനഗരം വേശ്യയായിത്തീര്‍ന്നതെങ്ങനെ? നീതിയും ധര്‍മവും കുടികൊണ്ടിരുന്ന അവളില്‍ ഇന്നു കൊലപാതകികളാണ് വസിക്കുന്നത്.  

22 : നിന്റെ വെള്ളി കിട്ടമായി മാറിയിരിക്കുന്നു. നിന്റെ വീഞ്ഞില്‍ വെള്ളം കലര്‍ത്തിയിരിക്കുന്നു.  

23 : നിന്റെ പ്രഭുക്കന്‍മാര്‍ കലഹപ്രിയരാണ്. അവര്‍ കള്ളന്‍മാരോടു കൂട്ടുചേരുന്നു. സകലരും കോഴ കൊതിക്കുന്നു; സമ്മാനത്തിന്റെ പിന്നാലെ പായുന്നു. അവര്‍ അനാഥരുടെ പക്ഷത്ത് നില്‍ക്കുകയോ വിധവകളുടെ അവകാശം പരിഗണിക്കുകയോ ചെയ്യുന്നില്ല.  

24 : അതിനാല്‍, സൈന്യങ്ങളുടെ കര്‍ത്താവ്, ഇസ്രായേലിന്റെ ശക്തനായവന്‍, അരുളിച്ചെയ്യുന്നു: എന്റെ ക്രോധം എന്റെ ശത്രുക്കളുടെ മേല്‍ ഞാന്‍ ചൊരിയും. എന്റെ വൈരികളോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും.  

25 : ഞാന്‍ എന്റെ കരം നിനക്കെതിരായി ഉയര്‍ത്തും. ചൂളയില്‍ എന്നപോലെ ഉരുക്കി നിന്നെ ശുദ്ധിചെയ്യും. നിന്നില്‍ കലര്‍ന്നിരിക്കുന്ന വിലകെട്ട ലോഹം ഞാന്‍ നീക്കിക്കളയും.  

26 : ആദിയിലെന്നപോലെ നിന്റെ ന്യായാധിപന്‍മാരെയും ഉപദേശകന്‍മാരെയും ഞാന്‍ പുനഃസ്ഥാപിക്കും. നീതിയുടെ നഗരമെന്ന്, വിശ്വസ്തനഗരമെന്ന്, നീ വിളിക്കപ്പെടും.  

27 : സീയോന്‍ നീതികൊണ്ട് വീണ്ടെടുക്കപ്പെടും; അവിടെ അനുതപിക്കുന്ന എല്ലാവരും ധര്‍മനിഷ്ഠകൊണ്ടും.  

28 : എന്നാല്‍, കലഹപ്രിയരും പാപികളും ഒന്നടങ്കം നശിക്കും. കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ നിശ്‌ശേഷം ഇല്ലാതാകും.  

29 : നിങ്ങള്‍ക്ക് ആനന്ദംപകര്‍ന്ന കരുവേലകമരങ്ങള്‍ നിങ്ങളെ ലജ്ജിപ്പിക്കും. നിങ്ങള്‍ തിരഞ്ഞെടുത്ത ഉദ്യാനങ്ങളെക്കുറിച്ചു നിങ്ങള്‍ ലജ്ജിതരാകും.  

30 : നിങ്ങള്‍ ഇലകൊഴിഞ്ഞകരുവേ ലകവൃക്ഷംപോലെയും വെള്ളമില്ലാത്ത ഉദ്യാനം പോലെയും ആകും.  

31 : ബലവാന്‍ ചണനാരുപോലെയും അവന്റെ പ്രവൃത്തികള്‍ തീപ്പൊരിപോലെയും ആയിത്തീരും. രണ്ടും ഒന്നിച്ചു കത്തിനശിക്കും. അഗ്‌നി ശമിപ്പിക്കാന്‍ ആരും ഉണ്ടാവുകയില്ല. 


Reading 3, 1 കൊറി 14:1-12 : വിവിധ വരങ്ങളുടെ ലക്‌ഷ്യം സ്നേഹം

1 : സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അതേസമയം ആത്മീയ ദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായി, തീക്ഷ്ണതയോടെ ആഗ്രഹിക്കുവിന്‍.  

2 : ഭാഷാവരമുള്ളവന്‍മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്. അവന്‍ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. അവന്‍ ആത്മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്, പ്രവചിക്കുന്നവന്‍മനുഷ്യരോടു സംസാരിക്കുന്നു.  

3 : അത് അവരുടെ ഉത്കര്‍ഷത്തിനും പ്രോത്‌സാഹത്തിനും ആശ്വാസത്തിനും ഉ പകരിക്കുന്നു.  

4 : ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ തനിക്കുതന്നെ അഭിവൃദ്ധി കൈവരുത്തുന്നു; പ്രവചിക്കുന്നവനാകട്ടെ സഭയ്ക്കും. നിങ്ങളെല്ലാവരും ഭാഷാവരത്തോടെ സംസാരിക്കണമെന്നു ഞാനാഗ്ര ഹിക്കുന്നു.  

5 : എന്നാല്‍, നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉത് കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ് അവനെക്കാള്‍ വലിയവന്‍.  

6 : സഹോദരരേ, ഞാന്‍ ഭാഷാവരത്തോടെ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കലേക്കു വരുകയും എന്തെങ്കിലും വെളിപാടോ വിജ്ഞാനമോ പ്രവചനമോ പ്രബോധനമോ നല്‍കാന്‍ സാധിക്കാതിരിക്കുകയും ചെയ് താല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം?  

7 : വീണ, കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍പോലും വ്യതിരിക്ത മായ ശ്രുതി പുറപ്പെടുവിക്കുന്നില്ലെങ്കില്‍ അവയുടെ സ്വരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമോ?  

8 : കാഹളധ്വനി അസ്പഷ്ടമാണെങ്കില്‍ ആരെങ്കിലുംയുദ്ധത്തിനു തയ്യാറാകുമോ?  

9 : അതുപോലെതന്നെ നിങ്ങളുടെ കാര്യവും; ഭാഷാവരം കൊണ്ട് അവ്യക്തമായി സംസാരിച്ചാല്‍ ആര്‍ക്ക് എന്തു മനസ്‌സിലാകും? വായുവിനോടായിരിക്കും നിങ്ങള്‍ സംസാരിക്കുന്നത്.  

10 : അര്‍ഥമുള്ള അനേകം ശബ്ദങ്ങള്‍ലോകത്തില്‍ ഉണ്ട്.  

11 : എന്നാല്‍, ഭാഷയുടെ അര്‍ഥം ഞാന്‍ ഗ്രഹിക്കുന്നില്ലെങ്കില്‍ സംസാരിക്കുന്നവനു ഞാനും എനിക്ക് അവനും അന്യനായിരിക്കും.  

12 : നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ ഉത്‌സുകരായിരിക്കുന്നതുകൊണ്ട് സഭയുടെ ഉത്കര്‍ഷത്തിനായിയത്‌നിക്കുവിന്‍.


Gospel, ലൂക്കാ 12:22-34 : ദൈവപരിപാലനയില്‍ ആശ്രയം

22 : വീണ്ടും അവന്‍ ശിഷ്യരോട് അരുളിച്ചെയ്തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ.  

23 : എന്തെന്നാല്‍, ജീവന്‍ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്.  

24 : കാക്കകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ദൈവം അവയെ പോറ്റുന്നു. പക്ഷികളെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!  

25 : ആകുലരാകുന്നതുകൊണ്ട് ആയുസ്‌സിന്റെ ദൈര്‍ഘ്യം ഒരു മുഴംകൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും?  

26 : ഏറ്റവും നിസ്‌സാരമായ ഇതുപോലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്?  

27 : ലില്ലികളെ നോക്കുവിന്‍: അവനൂല്‍ നൂല്‍ക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും അവന്റെ സര്‍വമഹത്വത്തിലും അവയില്‍ ഒന്നിനെപ്പോലെ അലംകൃത നായിരുന്നില്ല.  

28 : ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല!  

29 : എന്തു തിന്നുമെന്നോ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ടാ.  

30 : ഈ ലോകത്തിന്റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം.  

31 : നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും.  

32 : ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്‍കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു.  

33 : നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്തനിക്‌ഷേ പം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍. അവിടെ കള്ളന്‍മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല.  

34 : നിന്റെ നിക്‌ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും. 


Back to Top

Never miss an update from Syro-Malabar Church