Daily Readings for Wednesday July 12,2017

July 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
3031     
<< Jun   Aug > >>

Reading 3, 2 കോറി 1: 12-15 : ശ്ലീഹായുടെ അഭിമാനം

12 : ഞങ്ങള്‍ ലോകത്തില്‍, പ്രത്യേകിച്ചു നിങ്ങളുടെയിടയില്‍, വിശുദ്ധിയോടും പരമാര്‍ ഥതയോടുംകൂടെ വ്യാപരിച്ചു എന്ന മന സ്‌സാക്ഷിയാണ് ഞങ്ങളുടെ അഭിമാനം. അതു ഭൗതികജ്ഞാനത്താലല്ല, ദൈവകൃപയാലാണു സാധിച്ചത്.  

13 : നിങ്ങള്‍ക്കു വായിക്കാനും മനസ്‌സിലാക്കാനും സാധിക്കുന്നതൊഴിച്ചു മറ്റൊന്നും ഞങ്ങള്‍ എഴുതുന്നില്ല.  

14 : ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ഭാഗികമായി മനസ്‌സിലാക്കുന്നതുപോലെ, നമ്മുടെ കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ നിങ്ങള്‍ ഞങ്ങളുടെ അഭിമാനവും ഞങ്ങള്‍ നിങ്ങളുടെ അഭിമാനവുമാണെന്നു നിങ്ങള്‍ സമ്പൂര്‍ണമായും ഗ്രഹിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.  

15 : ഈ വിശ്വാസത്തോടെയാണ്, നിങ്ങള്‍ക്കു വീണ്ടും കൃപ ലഭിക്കേണ്ടതിന് നിങ്ങളുടെ അടുത്തുവരാമെന്നു ഞാന്‍ നേരത്തെനിശ്ചയിച്ചത്.  


Gospel, ലൂക്കാ 15: 8-10 : കാണാതായ നാണയത്തിന്റെ ഉപമ

8 : ഏതു സ്ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടുകിട്ടുവോളം ഉത്‌സാഹത്തോടെ അന്വേഷിക്കാത്തത്?  
9 : കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു.  

10 : അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.  


Back to Top

Syro Malabar Live