Daily Readings for Tuesday May 30,2017

Reading 3, 1 കൊറി 8: 8-13 : നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനരുടെ ഇടര്‍ച്ചയ്ക്കു കാരണമാകരുത്

8 : ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുകയില്ല. ഭക്ഷിക്കാതിരിക്കുന്നതുകൊണ്ട് നമ്മള്‍ കൂടുതല്‍ അയോഗ്യരോ ഭക്ഷിക്കുന്നതുകൊണ്ട് കൂടുതല്‍ യോഗ്യരോ ആകുന്നുമില്ല.  

9 : നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്ക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം.  

10 : എന്തെന്നാല്‍, അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷ ണത്തിനിരിക്കുന്നതായി ദുര്‍ബലമനസ്‌സാക്ഷിയുള്ള ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനം കഴിക്കാന്‍ അത് അവനു പ്രോത്‌സാഹനമാകയില്ലേ?  

11 : അങ്ങനെ നിന്റെ അറിവ് ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചോ ആ ബലഹീനസഹോദരനു നാശ കാരണമായിത്തീരുന്നു.  

12 : ഇപ്രകാരം, സഹോദരര്‍ക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസ്‌സാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്തുവിനെതിരായി പാപം ചെയ്യുന്നു.  

13 : അതിനാല്‍, ഭക്ഷണം എന്റെ സഹോദരനു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ടി ഞാന്‍ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല. 


Gospel, ലൂക്കാ 12: 13-21 : ഭോഷനായ ധനികന്

13 : ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ അവനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!  

14 : യേശു അവനോ ടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെന്യായാധിപനോ സ്വത്തു ഭാഗിക്കുന്ന വനോ ആയി ആരു നിയമിച്ചു?  

15 : അനന്ത രം അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത്.  

16 : ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷി സ്ഥലം സമൃദ്ധമായ വിളവു നല്‍കി.  

17 : അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴുവന്‍ സൂക്ഷിക്കാന്‍ എനിക്കു സ്ഥലമില്ലല്ലോ.  

18 : അവന്‍ പറഞ്ഞു: ഞാന്‍ ഇങ്ങനെ ചെയ്യും, എന്റെ അ റപ്പുരകള്‍ പൊളിച്ച്, കൂടുതല്‍ വലിയവ പണിയും; അതില്‍ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും.  

19 : അനന്തരം ഞാന്‍ എന്റെ ആത്മാവിനോടു പറയും: ആത്മാവേ, അനേകവര്‍ഷത്തേക്കു വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക.  

20 : എന്നാല്‍, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും?  

21 : ഇതുപോലെയാണ് ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്ക്കുന്നവനും. 


Back to Top

Never miss an update from Syro-Malabar Church