Daily Readings for Friday May 19,2017

Reading 3, 1 കൊറി 2: 1-5 : ക്രൂശിതനെക്കുറിച്ചുള്ള സന്‌ദേശം


1 : സഹോദരരേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ദൈവത്തെപ്പറ്റി സാക്ഷ്യ പ്പെടുത്തിയത് വാഗ്വിലാസത്താലോ വിജ്ഞാനത്താലോ അല്ല.  

2 : നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കു റിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ട തില്ലെന്നു ഞാന്‍ തീരുമാനിച്ചു.  

3 : നിങ്ങളുടെ മുമ്പില്‍ ഞാന്‍ ദുര്‍ബലനും ഭയചകിതനുമായിരുന്നു.  

4 : എന്റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു.  

5 : നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷികവിജ്ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്.


Gospel, മത്താ 15: 10-20 : ആന്തരികവും ബാഹ്യവുമായ ശുദ്ധി


10 : അവന്‍ ജനങ്ങളെ തന്റെ അടുത്തു വിളിച്ചു പറഞ്ഞു: നിങ്ങള്‍ കേട്ടു മനസ്‌സിലാക്കുവിന്‍;  

11 : വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്.  

12 : അപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തുവന്നു പറഞ്ഞു: ഈ വചനം ഫരിസേയര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയെന്ന് നീ അറിയുന്നുവോ?  

13 : അവന്‍ മറുപടി പറഞ്ഞു: എന്റെ സ്വര്‍ഗീയ പിതാവ് നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടും.  

14 : അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും.  

15 : ഈ ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരണമേ എന്നു പത്രോസ് അപേക്ഷിച്ചു.  

16 : അവന്‍ ചോദിച്ചു: നിങ്ങള്‍ ഇപ്പോഴും ഗ്രഹണശക്തിയില്ലാത്തവരാണോ?  

17 : വായില്‍ പ്രവേശിക്കുന്നവ ഉദരത്തിലേക്കുപോകുന്നെന്നും അവിടെനിന്ന് അതു വിസര്‍ജിക്കപ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?  

18 : എന്നാല്‍, വായില്‍നിന്നു വരുന്നത് ഹൃദയത്തില്‍ നിന്നാണു പുറപ്പെടുന്നത്. അതു മനുഷ്യനെ അശുദ്ധനാക്കുന്നു.  

19 : ദുശ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത്.  

20 : ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. കൈകഴുകാതെ ഭക്ഷണം കഴിക്കുന്നത് ആരെയും അശുദ്ധനാക്കുന്നില്ല.


Back to Top

Syro Malabar Live