Daily Readings for Saturday December 09,2017

December 2017
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Nov   Jan > >>

Reading 3, ഗലാ 3:1-9 : വിശ്വാസം വഴി നീതീകരണം

1 : ഭോഷന്‍മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങളുടെ കണ്‍മുമ്പില്‍ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കേ നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത്?  

2 : ഇതുമാത്രം നിങ്ങളില്‍നിന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്റെ അനുഷ്ഠാനത്താലോ, അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ?  

3 : ആത്മാവില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്‍മാരാണോ നിങ്ങള്‍?  

4 : നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ഥമായിരുന്നുവോ-തീര്‍ത്തും വ്യര്‍ഥം?  

5 : നിങ്ങള്‍ക്ക് ആത്മാവിനെ നല്‍കുകയും, നിങ്ങളുടെ ഇടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ അങ്ങനെ ചെയ്യുന്നത്, നിങ്ങളുടെ നിയമാനുഷ്ഠാനം നിമിത്തമോ, അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?  

6 : അബ്രാഹം തന്നെയും ദൈവത്തെ വിശ്വസിച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു.  

7 : അതിനാല്‍, വിശ്വാസമുള്ളവരാണ് അബ്രാഹത്തിന്റെ മക്കള്‍ എന്നു നിങ്ങള്‍ മന സ്‌സിലാക്കണം.  

8 : വിജാതീയരെ വിശ്വാസംവഴി ദൈവം നീതീകരിക്കുമെന്നു മുന്‍കൂട്ടിക്കണ്ടുകൊണ്ട് വിശുദ്ധഗ്രന്ഥം, നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകും എന്ന സദ്‌വാര്‍ത്ത നേരത്തെതന്നെ അബ്രാഹത്തെ അറിയിച്ചിട്ടുണ്ട്.  

9 : ആകയാല്‍, വിശ്വാസമുള്ളവര്‍ വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നു. 


Gospel, ലുക്കാ 9:57-62 : ഫ രി സേ യ രും നിയമ ഞജ രും

57 അവര്‍ പോകുംവഴി ഒരുവന്‍ അവാടു പറഞ്ഞു: ീ എവിടെപ്പോയാലും ഞാന്‍ ിന്നെ അുഗമിക്കും.

58 യേശു പറഞ്ഞു: കുറുരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉï്; മുഷ്യപുത്രു തലചായ്ക്കാന്‍ ഇടമില്ല.

59 അവന്‍ വേറൊരുവാടു പറഞ്ഞു: എന്നെ അുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താ വേ, ഞാന്‍ ആദ്യം പോയി എന്റെ പിതാവി സംസ്കരിക്കാന്‍ അുവദിച്ചാലും.

60 അവന്‍ പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; ീ പോയി ദൈവരാജ്യം പ്രസംഗിക്കുക.

61 മറ്റൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ിന്നെ അുഗമിക്കാം; പക്ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാന്‍ അുവദിക്കണം.

62 യേശു പറഞ്ഞു: കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു ാക്കുന്നഒരുവും സ്വര്‍ഗരാജ്യത്തിു യോഗ്യല്ല.


Back to Top

Syro Malabar Live