Daily Readings for Friday December 08,2017

December 2017
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Nov   Jan > >>

Reading 1, പ്രഭാ 24:1-14 : കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.

1 : ജ്ഞാനത്തിന്റെ വാക്കുകള്‍അവള്‍ക്കുതന്നെ പുകഴ്ചയാണ്; തന്റെ ജനത്തിന്റെ മധ്യത്തില്‍അവള്‍ മഹത്ത്വമാര്‍ജിക്കുന്നു.  

2 : അത്യുന്നതന്റെ സഭയില്‍അവള്‍ വായ് തുറക്കുന്നു; അവിടുത്തെ സൈന്യത്തിന്റെ മുമ്പാകെഅവള്‍ പ്രഘോഷിക്കുന്നു;  

3 : അത്യുന്നതന്റെ നാവില്‍നിന്നു പുറപ്പെട്ട് മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണം ചെയ്തു.  

4 : ഉന്നതങ്ങളില്‍ ഞാന്‍ വസിച്ചു;മേഘത്തൂണിലായിരുന്നുഎന്റെ സിംഹാസനം.  

5 : ഞാന്‍ തനിയേ ആകാശത്തിനു പ്രദക്ഷിണം വയ്ക്കുകയും പാതാളത്തിന്റെ ആഴങ്ങളില്‍ സഞ്ചരിക്കുകയും ചെയ്തു.  

6 : ആഴിയിലെ അലകളിലും ഊഴിയിലുംഎല്ലാ ജനതകളിലും രാജ്യങ്ങളിലുംഎനിക്ക് ആധിപത്യം ലഭിച്ചു.  

7 : ഇവയിലെല്ലാം ഞാന്‍ വിശ്രമസങ്കേതംഅന്വേഷിച്ചു; ആരുടെ ദേശത്തു വസിക്കണമെന്നുഞാന്‍ ആലോചിച്ചു.  

8 : അപ്പോള്‍ സകലത്തിന്റെയും സ്രഷ്ടാവ് എനിക്കു കല്‍പന നല്‍കി; എന്റെ സ്രഷ്ടാവ് എനിക്കു കൂടാരത്തിനു സ്ഥലം നിശ്ചയിച്ചുതന്നു. അവിടുന്ന് പറഞ്ഞു: യാക്കോബില്‍വാസമുറപ്പിക്കുക, ഇസ്രായേലില്‍നിന്റെ അവകാശം സ്വീകരിക്കുക.  

9 : കാലം ആരംഭിക്കുന്നതിനുമുമ്പ്അവിടുന്ന് എന്നെ സൃഷ്ടിച്ചു; ഞാന്‍ അനന്തമായി നിലനില്‍ക്കുന്നു.  

10 : വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ മുമ്പില്‍ ഞാന്‍ ശുശ്രൂഷചെയ്തു; സീയോനില്‍ ഞാന്‍ വാസമുറപ്പിച്ചു.  

11 : അങ്ങനെ പ്രിയങ്കരമായ നഗരത്തില്‍അവിടുന്ന് എനിക്കു വിശ്രമംനല്‍കി; ജറുസലെമില്‍ എനിക്ക് ആധിപത്യവും.  

12 : ഒരു ബഹുമാന്യജനതയുടെ ഇടയില്‍അവരുടെ അവകാശമായ കര്‍ത്താവിന്റെ ഓഹരിയില്‍ ഞാന്‍ വേരുറച്ചു.  

13 : ലബനോനിലെ ദേവദാരുപോലെയുംഹെര്‍മോനിലെ സരളമരംപോലെയുംഞാന്‍ ഉയര്‍ന്നു.  

14 : എന്‍ഗേദിയിലെ ഈന്തപ്പനപോലെയും ജറീക്കോയിലെ പനിനീര്‍ച്ചെടിപോലെയും ഞാന്‍ വളര്‍ന്നു; വയലിലെ ഒലിവുമരംപോലെയുംനദീതടത്തിലെ വൃക്ഷംപോലെയുംഞാന്‍ പുഷ്ടി പ്രാപിച്ചു.


Reading 2, ഏശ 7:10-16 : ജ്ഞാനം അനുഗ്രഹത്തിന്‍റെ ഉറവിടം

10 : കര്‍ത്താവ് വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു:  

11 : നിന്റെ ദൈവമായ കര്‍ത്താവില്‍ നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ.  

12 : ആ ഹാസ് പ്രതിവചിച്ചു: ഞാന്‍ അത് ആവശ്യപ്പെടുകയോ കര്‍ത്താവിനെ പരീക്ഷിക്കുകയോ ഇല്ല.  

13 : അപ്പോള്‍ ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്?  

14 : അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.  

15 : തിന്‍മ ത്യജിക്കാനും നന്‍മസ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ തൈരും തേനും ഭക്ഷിക്കും.  

16 : നന്‍മതിന്‍മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ നിര്‍ജനമാകും.


Reading 3, ഹെബ്ര 1:1-3+2:16-18 : ദൈവപുത്രന്‍

1 : പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.  

2 : എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു.  

3 : അവന്‍ അവിടുത്തെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. പാപങ്ങളില്‍നിന്നു നമ്മെ ശുദ്ധീകരിച്ചതിനു ശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് അവന്‍ ഉപവിഷ്ടനായി. 

16 : എന്തെന്നാല്‍, അവന്‍ സ്വന്തമായി എടുത്തത് ദൈവദൂതന്‍മാരെയല്ല, അബ്രാഹത്തിന്റെ സന്തതിയെയാണ്.  

17 : ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരംചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.  

18 : അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ.


Gospel, ലുക്കാ1:46-55 : മറിയത്തിന്‍റെ സ്തോത്രഗീതം

46 : മറിയം പറഞ്ഞു:  

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

47 : എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.  

48 : അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.  

ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

49 : ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,  

അവിടുത്തെനാമം പരിശുദ്ധമാണ്.

50 : അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.  

51 : അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു;  

ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

52 : ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.  

53 : വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;  

സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

54 : തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.  

55 : നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ. 


Back to Top

Never miss an update from Syro-Malabar Church