Daily Readings for Thursday December 07,2017

December 2017
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Nov   Jan > >>

Reading 3, 1തിമോ 4:11-16 : വിശുദ്ധിയിൽ മാതൃകയായിരിക്കുക ഇസഹാക്കിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പ് ഇസ്രായേലിനു രക്ഷ കുടുംബം രക്ഷയുടെ വേദി യോഹന്നാന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പ്

11 : ഇപ്പറഞ്ഞവയെല്ലാം നീ അധികാരപൂര്‍വ്വം പഠിപ്പിക്കുക.  

12 : ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക.  

13 : വരുന്നതുവരെ വിശുദ്ധലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്കുന്നതിലും അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം.  

14 : പ്രവചനപ്രകാരവും സഭാശ്രേഷ്ടന്മാരുടെ കൈവയ്പൂവഴിയും നിനക്കു നല്കപ്പെട്ട കൃപാവരം അവഗണിക്കരുത്.  

15 : ഈ കര്‍ത്തവ്യങ്ങളെല്ലാം നീ അനുഷ്ടിക്കുക; അവയിക്കുവേണ്ടി ആത്മാപ്പണം ചെയ്യുക; അങ്ങനെ എല്ലാവരും നിന്റെ പുരോഗതികാണാന്‍ ഇടയാകട്ടെ.  

16 : നിന്നെ കുറിച്ചും ശ്രദ്ധിക്കുക, അവയില്‍ ഉറച്ചുനില്ക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും. 


Gospel, മത്താ 24:45-51 : ജാഗരൂകരായിരിക്കുവിന്‍

45 : തന്റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍യജമാനന്‍ നിയോഗിച്ചവിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്?  

46 : യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍.  

47 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന്‍ അവനെ തന്റെ വസ്തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനായി നിയമിക്കും.  

48 : എന്നാല്‍, ദുഷ്ടനായ ഭൃത്യന്‍ എന്റെ യജമാനന്‍ താമസിച്ചേവരൂ എന്നു പറഞ്ഞ്  

49 : തന്റെ സഹഭൃത്യന്‍മാരെ മര്‍ദിക്കാനും മദ്യപന്‍മാരോടുകൂടെ ഭക്ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍  

50 : പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന്‍ വന്ന്, അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും.  

51 : അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. 


Back to Top

Syro Malabar Live