Daily Readings for Monday December 04,2017

December 2017
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Nov   Jan > >>

Reading 3, ഗലാ 3: 9-14 : നീതിമാന്മാർ വിശ്വാസം മൂലം ജീവിക്കും

9 : ആകയാല്‍, വിശ്വാസമുള്ളവര്‍ വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നു.  

10 : നിയമാനുഷ്ഠാനത്തില്‍ ആശ്രയമര്‍പ്പിക്കുന്ന എല്ലാവരും ശാപത്തിന് വിധേയരാണ്. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: നിയമഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയും ഇരിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്.  

11 : ഒരുവനും ദൈവസന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്തമാണ്. എന്തെന്നാല്‍, നീതിമാന്‍ വിശ്വാസംവഴിയാണു ജീവിക്കുക.  

12 : നിയമത്തിന്റെ അടിസ്ഥാനം വിശ്വാസമല്ല; എന്തെന്നാല്‍, അവ അനുഷ്ഠിക്കുന്നവന്‍ അവവഴി ജീവിക്കും.  

13 : ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു.  

14 : അബ്രാഹത്തിനു ലഭിച്ച അനുഗ്രഹം യേശുക്രിസ്തുവഴി വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്റെ വാഗ്ദാനം വിശ്വാസം വഴി നമ്മള്‍ പ്രാപിക്കേണ്ടതിനും ആണ് ഇപ്രകാരം സംഭവിച്ചത്.  


Gospel, ലൂക്കാ 9:37-43a : വിശ്വാസമില്ലാത്ത വഴിപിഴച്ച തലമുറ

37 : പിറ്റേദിവസം അവര്‍ മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ഒരു ജനക്കൂട്ടം അവന്റെ അടുത്തുവന്നു.  

38 : ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ വിളിച്ചുപറഞ്ഞു: ഗുരോ, എന്റെ മകനെ കടാക്ഷിക്കണമെന്ന് നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. അവന്‍ എന്റെ ഏക മകനാണ്.  

39 : അവനെ ഒരു അശുദ്ധാത്മാവു പിടികൂടുന്നു. അപ്പോള്‍ അവന്‍ പെട്ടെന്ന് നിലവിളിക്കുന്നു. നുരയും പതയും പുറപ്പെടുന്നതുവരെ അത് അവനെ ഞെരുക്കി പീഡിപ്പിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്യുന്നു. അത് അവനെ വിട്ടുമാറുന്നുമില്ല.  

40 : അതിനെ പുറത്താക്കാന്‍ ഞാന്‍ നിന്റെ ശിഷ്യന്‍മാരോട് അപേക്ഷിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല.  

41 : യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത, വഴിപിഴച്ച തലമുറയേ, ഞാന്‍ എത്രനാള്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും? എത്രനാള്‍ നിങ്ങളോടു ക്ഷമിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരുക.  

42 : യേശുവിന്റെ അടുത്തേക്കു വരുമ്പോള്‍ത്തന്നെ പിശാച് അവനെ നിലത്തുവീഴ്ത്തി പീഡിപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിക്കുകയും കുട്ടിയെ സുഖപ്പെടുത്തി പിതാവിനെ ഏല്‍പിക്കുകയും ചെയ്തു.  

43 : ദൈവത്തിന്റെ മഹത്തായ ശക്തിയെക്കുറിച്ച് എല്ലാവരും അദ്ഭുതപ്പെട്ടു.  


Back to Top

Syro Malabar Live