Daily Readings for Saturday December 02,2017

December 2017
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Nov   Jan > >>

Reading 1, നിയ 26:16-19 : നിങ്ങള്‍ ഒരു വിശുദ്ധ ജനം

16 ഈ ചട്ടങ്ങളും വിധികളും ആചരിക്കാന്‍ ഇന്നേദിവസം നിന്റെ ദൈവമായ കര്‍ത്താവു നിന്നോടു കല്‍പിക്കുന്നു. നീ അവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ ശ്രദ്ധാപൂര്‍വം കാത്തുപാലിക്കണം.

17 കര്‍ത്താവാണ് നിന്റെ ദൈവമെന്നും നീ അവിടുത്തെ മാര്‍ഗത്തിലൂടെ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിയമങ്ങളും അനുസരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും എന്നും ഇന്നു നീ പ്രഖ്യാപിച്ചിരിക്കുന്നു.

18 തന്റെ വാഗ്ദാന മനുസരിച്ച് നീ തന്റെ പ്രത്യേക ജനമാണെന്നും തന്റെ കല്‍പനകളെല്ലാം അനുസ രിക്കണം എന്നും ഇന്നു കര്‍ത്താവു നിന്നോടു പ്രഖ്യാപിച്ചിരിക്കുന്നു.

19 മാത്രമല്ല, താന്‍ സൃഷ്ടിച്ച സകല ജനതകള്‍ക്കും ഉള്ളതിനെക്കാള്‍ ഉന്നതമായ നാമവും ബഹുമതിയും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ നിന്റെ ദൈവമായ കര്‍ത്താവിനു നീ ഒരു വിശുദ്ധജനമായിരിക്കുകയും ചെയ്യും.     


Reading 2, ഏശ 45:20-24 : ഞാനല്ലാതെ മറ്റൊരു ദൈവമില്ല

20 ജനതകളില്‍ അവശേഷിച്ചവരേ, ഒരുമിച്ചുകൂടി അടുത്തുവരുവിന്‍. തടികൊണ്ടു ള്ള വിഗ്രഹം പേറിനടക്കുകയും രക്ഷിക്കാന്‍ കഴിവില്ലാത്ത ദേവനോടു പ്രാര്‍ഥിക്കുകയും ചെയ്യുന്ന അവര്‍ അജ്ഞരാണ്.

21 നിങ്ങളുടെന്യായവാദം ഉന്നയിക്കുവിന്‍; അവര്‍ കൂടിയാലോചിക്കട്ടെ. പുരാതനമായ ഈ കാര്യങ്ങള്‍ പണ്ടു തന്നെ നിങ്ങളോടു പറഞ്ഞതാരാണ്? കര്‍ത്താവായ ഞാന്‍ തന്നെയല്ലേ? ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാനല്ലാതെ നീതിമാനായ ദൈവവും രക്ഷകനുമായി മറ്റാരുമില്ല.

22 ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല.

23 ഞാന്‍ ശപഥം ചെയ്തിരിക്കുന്നു; ഒരിക്കലും തിരിച്ചെടുക്കാത്തനീതിയുടെ വാക്ക് എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു. എല്ലാവരും എന്റെ മുന്‍പില്‍ മുട്ടുമടക്കും; എല്ലാ നാവും ശപഥം ചെയ്യും.

24 നീതിയും ബലവും കര്‍ത്താവിന്റെ മാത്രം എന്ന് എന്നെക്കുറിച്ചു മനുഷ്യര്‍ പറയും. അവിടുത്തെ എതിര്‍ക്കുന്നവരെല്ലാം അവിടുത്തെ മുന്‍പില്‍ ലജ്ജിതരാകും


Reading 3, 2കോറി 6:3-10 : ഞങ്ങള്‍ ദൈവത്തിന്‍റെ ദാസന്‍മാര്‍

3 ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റം കാണാതിരിക്കേïതിന് ഞങ്ങള്‍ ആര്‍ക്കും ഒന്നിനും പ്രതിബന്ധം ഉïാക്കുന്നില്ല.

4 മറിച്ച്, എല്ലാവിധത്തിലും ദൈവത്തിന്റെ ദാസന്‍മാരാണെന്ന് ഞങ്ങള്‍ അഭിമാനിക്കുന്നു; വലിയ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍,

5 മര്‍ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍,

6 ശുദ്ധതയില്‍, ജ്ഞാനത്തില്‍, ക്ഷമയില്‍, ദയയില്‍, പരിശുദ്ധാത്മാവില്‍, നിഷ്കളങ്കസ്നേഹത്തില്‍;

7 സത്യസന്ധമായ വാക്കില്‍, ദൈവത്തിന്റെ ശക്തിയില്‍, വലത്തുകൈയിലും ഇടത്തുകൈയിലുമുള്ള നീതിയുടെ ആയുധത്തില്‍;

8 ബഹുമാനത്തിലും അവമാനത്തിലും, സത്കീര്‍ത്തിയിലും ദുഷ്കീര്‍ത്തിയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. വഞ്ചകരെപ്പോലെ ഞങ്ങള്‍ കരുതപ്പെടുന്നു; എങ്കിലും ഞങ്ങള്‍ സത്യസന്ധരാണ്

.9 ഞങ്ങള്‍ അറിയപ്പെടാത്തവരെപ്പോലെയാണെങ്കിലും അറിയപ്പെടുന്നവരാണ്; മരിക്കുന്നവരെപ്പോലെയാണെങ്കിലും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെപ്പോലെയാണെങ്കിലും വധിക്കപ്പെട്ടിട്ടില്ല.

10 ഞങ്ങള്‍ ദുഃഖിതരെപ്പോലെയാണെങ്കിലും സദാ സന്തോഷിക്കുന്നു; ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്ത വരെപ്പോലെയാണെങ്കിലും എല്ലാം ആര്‍ജിച്ചിരിക്കുന്നു.


Gospel, മര്‍ക്കോ 6:7-13 : ഈശോ ശിഷ്യരെ അയയ്ക്കുന്നു

7 അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ച രിച്ച്, പഠിപ്പിച്ചുകൊണ്ടി രുന്നു. അവന്‍ തന്റെ പന്ത്രണ്ടു പേരെ അടുത്തു വിളിച്ച് രണ്ടു പേരെ വീതം അയയ്ക്കാന്‍ തുടങ്ങി. അശുദ്ധാത്മാക്കളുടെമേല്‍ അവര്‍ക്ക് അ ധികാരവും കൊടുത്തു. അവന്‍ കല്‍പിച്ചു:

8 യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്.

9 ചെരിപ്പു ധരിക്കാം, രï് ഉടുപ്പുകള്‍ ധരിക്കരുത്;

10 അവന്‍ തുടര്‍ന്നു: നിങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടില്‍ പ്രവേശിച്ചാല്‍, അവിടംവിട്ടു പോകുന്നതുവരെ ആ വീട്ടില്‍ താമസിക്കുവിന്‍.

11 എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ് താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍.

12 ശിഷ്യന്‍മാര്‍ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു.

13 അനേകം പിശാ ചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.


Back to Top

Syro Malabar Live