Daily Readings for Sunday December 10,2017

December 2017
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Nov   Jan > >>

Reading 1, സംഖ്യ 22:20-35 : ബാലാമിനു ദൂതൻ നൽകുന്ന അറിയിപ്പ്

20 : രാത്രിയില്‍ ദൈവം ബാലാമിനോടു പറഞ്ഞു: ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ എഴുന്നേറ്റ് അവരോടൊപ്പം പോകുക. എന്നാല്‍, ഞാന്‍ ആജ്ഞാപിക്കുന്നതു മാത്രമേ ചെയ്യാവൂ.


21 : ബാലാം രാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ടു മൊവാബിലെ പ്രഭുക്കന്‍മാരോടൊപ്പം പുറപ്പെട്ടു.

22 : അവന്‍ പോയതു കൊണ്ട് ദൈവത്തിന്റെ കോപം ജ്വലിച്ചു. കര്‍ത്താവിന്റെ ദൂതന്‍ വഴിയില്‍ അവനെതിരേ നിന്നു. കഴുതപ്പുറത്തു സഞ്ചരിച്ചിരുന്ന ബാലാമിന്റെ കൂടെ രണ്ടു ഭൃത്യന്‍മാരുണ്ടായിരുന്നു.

23 : കര്‍ത്താവിന്റെ ദൂതന്‍ ഊരിയ വാളുമായി വഴിയില്‍ നില്‍ക്കുന്നതു കണ്ട് കഴുത വയലിലേക്കു ചാടി. വഴിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ബാലാം അതിനെ അടിച്ചു.

24 : അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ മുന്തിരിത്തോട്ടത്തില്‍ ഇരുവശവും മതിലുള്ള ഇടുങ്ങിയ വഴിയില്‍ നിന്നു.

25 : കര്‍ത്താവിന്റെ ദൂതനെക്കണ്ട് കഴുത മതിലിനോടുചേര്‍ന്ന് ഒതുങ്ങി. ബാലാമിന്റെ കാല്‍ മതിലില്‍ ഉരഞ്ഞു. അവന്‍ കഴുതയെ വീണ്ടും അടിച്ചു.

26 : കര്‍ത്താവിന്റെ ദൂതന്‍മുമ്പോട്ടു പോയി ഇടം വലം തിരിയാന്‍ ഇടമില്ലാത്ത ഇടുങ്ങിയ സ്ഥലത്തു നിന്നു.

27 : ദൂതനെ കണ്ടപ്പോള്‍ കഴുത കിടന്നുകളഞ്ഞു. ബാലാമിന്റെ കോപം ജ്വലിച്ചു. അവന്‍ വടികൊണ്ട് കഴുതയെ അടിച്ചു.

28 : അപ്പോള്‍ കര്‍ത്താവു കഴുതയ്ക്കു സംസാരശക്തി നല്‍കി. മൂന്നു പ്രാവശ്യം എന്നെ അടിക്കാന്‍ ഞാന്‍ നിന്നോട് എന്തു ദ്രോഹം ചെയ്തു, എന്ന് അതു ബാലാമിനോടു ചോദിച്ചു.

29 : ബാലാം കഴുതയോടു പറഞ്ഞു: നീ എന്നെ അവഹേളിച്ചു; വാളുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയുമായിരുന്നു.

30 : കഴുത ബാലാമിനോടു ചോദിച്ചു: ഇന്നുവരെ നീ സഞ്ചരിച്ചിരുന്ന നിന്റെ കഴുതയല്ലേ ഞാന്‍ ? ഇതിനുമുമ്പ് ഒരിക്കലെങ്കിലും ഞാന്‍ നിന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ? ഇല്ല; ബാലാം സമ്മതിച്ചു.

31 : അപ്പോള്‍ കര്‍ത്താവു ബാലാമിന്റെ കണ്ണുകള്‍ തുറന്നു. ഊരിയവാളേന്തി വഴിയില്‍ നില്‍ക്കുന്ന കര്‍ത്താവിന്റെ ദൂതനെ കണ്ട് അവന്‍ കമിഴ്ന്നു വീണു.

32 : കര്‍ത്താവിന്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: കഴുതയെ മൂന്നു പ്രാവശ്യം അടിച്ചതെന്തിന്? നിന്റെ യാത്ര വിവേകശൂന്യമാകയാല്‍ നിന്നെ തടയാന്‍ ഞാന്‍ വന്നിരിക്കുന്നു.

33 : ഈ മൂന്നു പ്രാവശ്യവും കഴുത എന്നെ കണ്ടാണ് തിരിഞ്ഞു പോയത്. അങ്ങനെ വഴിമാറിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കൊല്ലുകയും അതിനെ വെറുതെ വിടുകയും ചെയ്യുമായിരുന്നു.

34 : അപ്പോള്‍ ബാലാം കര്‍ത്താവിന്റെ ദൂതനോടു പറഞ്ഞു: ഞാന്‍ പാപം ചെയ്തുപോയി; അങ്ങ് എനിക്കെതിരേ വഴിയില്‍ നിന്നതു ഞാന്‍ അറിഞ്ഞില്ല. ഇത് അങ്ങയുടെ ദൃഷ്ടിയില്‍ തിന്‍മയെങ്കില്‍ ഞാന്‍ തിരിച്ചു പൊയ്‌ക്കൊള്ളാം.

35 : കര്‍ത്താവിന്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: ഇവരുടെ കൂടെ പൊയ്‌ക്കൊള്ളുക; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്ന വചനം മാത്രമേ നീ പറയാവൂ. ബാലാക്കിന്റെ പ്രഭുക്കന്‍മാരുടെ കൂടെ ബാലാം പോയി


Reading 2, ഏശ 43:25-44:5 : ഇസ്രായേലിനു രക്ഷയെ കുറിച്ചുള്ള അറിയിപ്പ്

ഏശയ്യാ 43

25 : എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. 

26 : നീ എന്നെ ഓര്‍മിപ്പിക്കുക; നമുക്കുന്യായം പരിശോധിക്കാം. നിന്നെ നീതീകരിക്കുന്ന നിന്റെ ന്യായങ്ങള്‍ ഉന്നയിക്കുക. 

27 : നിന്റെ ആദ്യപിതാവ് പാപം ചെയ്തു; നിന്റെ വക്താക്കള്‍ എനിക്കെതിരേ പ്രവര്‍ത്തിച്ചു. 

28 : നിന്റെ പ്രഭുക്കന്‍മാര്‍ എന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കി. അതുകൊണ്ടു യാക്കോബിനെ പരിപൂര്‍ണനാശത്തിനും ഇസ്രായേലിനെ നിന്ദയ്ക്കും ഞാന്‍ വിട്ടുകൊടുത്തു. 

ഏശയ്യാ 44

1 : എന്റെ ദാസനായയാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, കേള്‍ക്കുക. 

2 : നിന്നെ സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിനക്കു രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ദാസനായയാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ജഷ്‌റൂനേ, നീ ഭയപ്പെടേണ്ടാ. 

3 : വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെമേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും. 

4 : ജലത്തില്‍ സസ്യങ്ങളും നദീതീരത്ത് അലരികളും പോലെ അവര്‍ തഴച്ചു വളരും. 

5 : ഞാന്‍ കര്‍ത്താവിന്‍േറ താണെന്ന് ഒരുവന്‍ പറയും; മറ്റൊരുവന്‍ യാക്കോബിന്റെ നാമം സ്വീകരിക്കും; മൂന്നാമതൊരുവന്‍ സ്വന്തം കൈയില്‍ കര്‍ത്താവിനുള്ളവന്‍ എന്നു മുദ്രണം ചെയ്യുകയും ഇസ്രായേല്‍ എന്നു പിതൃനാമം സ്വീകരിക്കുകയും ചെയ്യും.


Reading 3, കൊളോ 4:2-6 : സഭയുടെ സുവിശേഷ പ്രഘോഷണത്തിൽ പങ്കുചേരുക


2 : കൃതജ്ഞതാഭരിതരായി ഉണര്‍ന്നിരുന്ന് നിരന്തരം പ്രാര്‍ഥിക്കുവിന്‍.

3 : ദൈവം വചനത്തിന്റെ കവാടം ഞങ്ങള്‍ക്കു തുറന്നുതരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ഇതിനായിട്ടാണല്ലോ ഞാന്‍ ബന്ധനസ്ഥനായിരിക്കുന്നത്.

4 : പ്രസംഗിക്കാന്‍ എനിക്കുള്ള ഉത്തരവാദിത്വമനുസരിച്ച്, ആ രഹസ്യം ഞാന്‍ പ്രസ്പഷ്ടമാക്കാന്‍ ഇടയാകുന്നതിനുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍.


Gospel, ലൂക്കാ 1:26-38 : യേശുവിന്റെ ജനനത്തെക്കുറിച്ച്അറിയിപ്പ്


26 : ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍,

27 : ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.

28 : ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!

29 : ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു.

30 : ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.

31 : നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.

32 : അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.

33 : യാക്കോ ബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.

34 : മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.

35 : ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.

36 : ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.

37 : ദൈവത്തിന് ഒന്നും അസാധ്യമല്ല.

38 : മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.


Back to Top

Syro Malabar Live